ചിറ്റൂര്‍ താലൂക്കിൽ ഇനിയും റേഷൻ കാർഡ് മസ്റ്ററിങ് ചെയ്യാൻ സാധിക്കാത്തവർക്കായി വിവിധ കേന്ദ്രങ്ങളില്‍ മസ്റ്ററിങ് ക്യാമ്പ് നടക്കും. ഡിസംബര്‍ രണ്ടിന് നെന്മാറ പഞ്ചായത്ത് ഹാള്‍ (നെന്മാറ, എലവഞ്ചേരി, പല്ലശന, അയിലൂര്‍, നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തുകളിലെ കാര്‍ഡുടമകള്‍ക്ക്), ഡിസംബര്‍ മൂന്നിന് ചിറ്റൂര്‍ താലൂക്ക് സപ്ലൈ ഓഫീസ് (ചിറ്റൂര്‍ തത്തമംഗലം മുനിസിപ്പാലിറ്റി, പട്ടഞ്ചേരി, പെരുമാട്ടി, വടവന്നൂര്‍ ഗ്രാമപഞ്ചായത്തുകള്‍), കൊടുവായൂര്‍ കമ്യൂണിറ്റി ഹാള്‍ (കൊല്ലങ്കോട്, മുതലമട, കൊടുവായൂര്‍, പുതുനഗരം ഗ്രാമപഞ്ചായത്തുകള്‍), കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഹാള്‍ (കൊഴിഞ്ഞാമ്പാറ, നല്ലേപ്പിള്ളി, വടകരപതി, എരുത്തെമ്പതി ഗ്രാമപഞ്ചായത്തുകള്‍) എന്നിങ്ങനെയാണ് ക്യാമ്പുകള്‍ നടക്കുക.