palakkad express news

തുടർ നിയമപരിശീലന ക്ലാസ്സ് നടത്തി*

വടക്കാഞ്ചേരി: ബാർ അസോസിയേഷൻ്റെ അഭിമുഖ്യത്തിൽ അഭിഭാഷകർക്കായി **ക്രിമിനൽ നിയമങ്ങൾ* എന്ന* വിഷയത്തെ കുറിച്ച് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.കെ. ബി. സുനിൽകുമാർ പരിശീലനം നൽകി. .യോഗത്തിൽ മജിസ്ട്രേറ്റ് ടി.പി.സവിത,മുൻസിഫ് ടി.കെ. യഹിയ എന്നിവർ മുഖ്യാതിഥികളായി. അഭിഭാഷകർക്കായി ഭരണഘടനാ ദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിലെ വിജയികൾക്ക് യോഗത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. യോഗത്തിൽ ബാർ അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ.എൽദോ പൂക്കുന്നേൽ അധ്യക്ഷനായി. അഡ്വ. സി. പി. അശോക് കുമാർ, അഡ്വ. പി .വിഷ്ണുദേവ് അഡ്വ .നെവിൻ ജോർജ്എന്നിവർ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *