കൊല്ലങ്കോട് – കുനിശ്ശേരി റോഡിൽ കി.മീ. 4/000 മുതൽ കി.മീ.8/500 വരെ ടാറിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ ഇന്ന് (നവംബർ 30) മുതൽ ഡിസംബർ 31 വരെ ഗതാഗതം നിരോധിച്ചതായി ചിറ്റൂർ പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. കൊല്ലങ്കോട്, പല്ലശ്ശന ഭാഗത്ത് നിന്നും പല്ലാവൂർ – നെന്മാറ – കുനിശ്ശരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പല്ലശ്ശന – കാക്കയൂർ – മുരിങ്ങമല – പല്ലാവൂർ വഴി തിരിഞ്ഞു പോവണം. കൊല്ലങ്കോട് (കോവിലകം മൊക്ക്) നിന്നും പല്ലാവൂർ കുനിശ്ശേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വിത്തനശ്ശേരി പല്ലാവൂർ വഴിയും പോകാവുന്നതാണ്.