palakkad express news

പാലക്കാട് ആലത്തൂരിൽ കഞ്ചാവ് കടത്തിയ കേസിൽ പ്രതികൾക്ക് 15 വർഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും ശിക്ഷ

കേസിലെ ഒന്നാം പ്രതി അബ്ദുൾ ഖയ്യും , S/O അബ്ദുൾ കരീം, വയസ് : 39, കൂട്ടുങ്ങൽ പറമ്പ് വീട്, പഴുപ്പത്തൂർ(PO), സുൽത്താൻ ബത്തേരി, വയനാട്

മൂന്നാം പ്രതി ഷറഫുദ്ദീൻ @ വാവ @ ഷറഫു S/O മുഹമ്മദ്, വയസ്: 34, ഏടാലം പറമ്പത്ത് ഹൗസ് , ചെറുവായൂർ , വാഴക്കാട് , കൊണ്ടോട്ടി , മലപ്പുറം

രണ്ടാം പ്രതി മുഹമ്മദ് ഷിനാസ് S/O ഷംസുദ്ദീൻ, വയസ്സ് : 28, മാമ്പറ്റ പറമ്പിൽ വീട്, ചുഴലി, കൽപറ്റ (PO),

എന്നിവർക്കാണ് പാലക്കാട് സെക്കൻഡ് അഡിഷണൽ സെഷൻസ് കോടതി ജഡ്ജ് D.സുധീർ ഡേവിഡ് 15 വർഷം കഠിന തടവും 1,00,000/- രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി അധിക തടവും അനുഭവിക്കണം.28.07.2021 തിയ്യതി പാലക്കാട് ആലത്തൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ NH 544 റോഡിൽ ആലത്തൂർ സ്വാതി ജംഗ്ഷൻ എന്നസ്ഥലത്ത് SI ജീഷ്മോൻ വർഗീസിന് രഹസ്യ വിവരം കിട്ടിയത് അനുസരിച്ച് വാഹനപരിശോധന നടത്തിവരവെ 03.45 മണിക്ക് KL 60 C 6523 നമ്പർ കാറിൽ യാത്രചെയ്യുകയായിരുന്ന ഒന്നും രണ്ടും പ്രതികളുടെ കൈവശം പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞതുംകവറുൾപ്പെടെ, നിയമപ്രകാരം ഉപയോഗിക്കുന്നതും കൈവശം വെക്കുന്നതും നിയമം മൂലം നിരോധിച്ചതുമായ ഉണങ്ങിയ 142.200 KG കഞ്ചാവ് കാണപ്പെട്ട് അന്നത്തെ ആലത്തൂർ പോലീസ് സ്റ്റേഷനിലെ എസ് ഐ ജീഷ്മോൻ വർഗീസ് ,GSI പ്രശാന്ത്, സി പി ഒ മാരായ ജയൻ , സ്മിതേഷ്, ബ്ലെസൻ ജോസ് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.കേസിന്റെ ആദ്യാന്വേഷണം നടത്തിയത് അന്നത്തെ ആലത്തൂർ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ ആയിരുന്ന ഗിരീഷ് , ഇൻസ്പെകടർ എ.രമേശ് എന്നിവരായിരുന്നു. തുടർന്ന്കേസ്സിൻ്റെ തുടരന്വേഷണം മൂന്നാം പ്രതിയെ അറസ്‌റ്റ് ചെയ്ത് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് ഇൻസ്പെക്ടർ റിയാസ് ചാക്കീരിയാണ്.ഇൻവെസ്റ്റിഗേഷനെ സഹായിച്ചത് SI അബ്ദുൾ റഹ്മാൻ, ASI ബാബുപോൾ എന്നിവർ ആയിരുന്നു.പ്രോസിക്യൂഷന് വേണ്ടി മുൻ അഡീഷണൽ പബ്ലിക് പ്രോസിക്കൂട്ടർ മനോജ് കുമാർ, സ്പെഷ്യൽ പബ്ലിക് പ്രോസിക്കൂട്ടർ ശ്രീനാഥ് വേണു എന്നിവർ ഹാജരായി. പ്രോസിക്യൂഷൻ 45 സാക്ഷികളെ വിസ്തരിച്ച് 123 രേഖകൾ സമർപ്പിച്ചു. SCPO മാരായ ആഷിക്ക് റഹ്മാൻ, ജയൻ, ശിവദാസൻ എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *