പാലക്കാട് വ്യാവസായിക ട്രൈബ്യൂണലും ഇൻഷൂറൻസ് കോടതി ജഡ്ജിയും എംപ്ലോയീസ് കോമ്പൻസേഷൻ കമ്മീഷണറുമായ സാബു സെബാസ്റ്റ്യൻ ആഗസ്റ്റ് മാസം 5, 6, 12, 13, 19, 27 തീയതികളിൽ പാലക്കാട് റവന്യൂ ഡിവിഷണൽ മജിസ്ട്രേറ്റ് കോടതി ഹാളിലും (ആർഡിഒ കോടതി) 2, 8 തീയതികളിൽ പെരിന്തൽമണ്ണ സബ്ബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതി ഹാളിലും 16, 23, 30 തീയതികളിൽ മഞ്ചേരി ഇന്ദിരാഗാന്ധി ബസ് ടെർമിനൽ ബിൽഡിംഗിലെ ഒന്നാം നിലയിലെ കോടതി ഹാളിലും തൊഴിൽ തർക്ക കേസുകളും, ഇൻഷൂറൻസ് കേസുകളും എംപ്ലോയീസ് കോമ്പൻസേഷൻ കേസുകളും വിചാരണ ചെയ്യുന്നതാണ്.