palakkad express news

സുരക്ഷിതമായി ബലിതര്‍പ്പണം നടത്താന്‍ ജില്ല കലക്ടറുടെ നിര്‍ദ്ദേശം

ജില്ലയില്‍ പലയിടങ്ങളിലും കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കടവുകളില്‍ വെള്ളം നിറഞ്ഞ് കുത്തൊഴുക്കും കയങ്ങളും രൂപപ്പെടുന്നുണ്ട്.അതിനാല്‍ സുരക്ഷിതമായി മാത്രം ബലിതര്‍പ്പണം നടത്താന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് ജില്ല കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.  പുഴകളില്‍ ആഴമുളള ഭാഗത്ത് വടം വലിച്ച്  കെട്ടി സുരക്ഷിതമാക്കാനും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാനും പഞ്ചായത്ത് -മുന്‍സിപ്പാലിറ്റി സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  ആഴവും ഒഴുക്കും കുറഞ്ഞ സുരക്ഷിതമായ സ്ഥലങ്ങളില്‍ മാത്രം ബലിതര്‍പ്പണം അനുവദിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പോലീസ് , ഫയര്‍ഫോഴ്സ് ,വില്ലേജ്-പഞ്ചായത്ത്-മുന്‍സിപ്പാലിറ്റി അധികൃതരുടെ സാന്നിധ്യം ബലിതര്‍പ്പണ സമയത്ത് ഉണ്ടാകാനും ജില്ല കലക്ടറുടെ നിര്‍ദ്ദേശമുണ്ട്. അതാത് സ്ഥലങ്ങളിലെ കടവുകളിലെ സുരക്ഷാക്രമീകരണങ്ങള്‍ സംബന്ധിച്ച മേല്‍നോട്ടം അതാത് തഹസില്‍ദാര്‍മാരും ആര്‍.ഡി.ഒയും ഉറപ്പാക്കും.

Leave a Comment

Your email address will not be published. Required fields are marked *