രണ്ടു തവണ ഒറ്റപ്പാലത്ത് വെള്ളം കയറിയ അനുഭവങ്ങൾ ഉണ്ടായിട്ടും അധികാരികൾ കണ്ണു തുറക്കാത്തത് അപകടം വർധിക്കുന്നു. ഒറ്റപ്പാലം ടൗണിനു കിഴക്കു പടിഞ്ഞാറു വശങ്ങളിലായി ഉള്ള തോടുകൾ ചെളി നീക്കി സംരക്ഷണ ഭിത്തി നിർമ്മിക്കുവാൻ അധികാരികൾ തയ്യാറാവണം മഴ കനത്തു പെയ്താൽ പ്രദേശവാസികൾ ആധിയോടെയാണ് ഇവിടങ്ങളിൽ കഴിയുന്നത്. കഴിഞ്ഞ രണ്ടു തവണയും പ്രളയത്തിൽ എല്ലാം നശിച്ചവരാണ് ഇവിടങ്ങളിൽ കഴിയുന്നവർ ഇത്തവണയും സ്ഥിതി വളരെ മോശമാണ് തോടുകൾ വൃത്തിയാക്കാത്തിടത്തോളം കാലം ഈ പ്രദേശം വെള്ളത്തിൽ മുങ്ങും ഇനിയും ഒരു പരീക്ഷണങ്ങൾക്ക് കാത്തു നിൽക്കാതെ ഉടനെ തന്നെ സംരക്ഷണ ബിത്തി സ്ഥാപിക്കുവാനുള്ള നടപടി സ്വീകരിക്കുകയും പ്രദേശത്തെ ജനങ്ങൾക്ക് സുരക്ഷ ഒരുക്കുകയും വേണമെന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എൻ.കെ. ജയരാജൻ ആവശ്യപ്പെട്ടു.