palakkad express news

വിധവ പുനര്‍വിവാഹ ധനസഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാം

വനിത ശിശുവികസന വകുപ്പ് മുഖേന സാധുക്കളായ വിധവകള്‍, വിവാഹമോചനം നേടിയവര്‍ എന്നിവരുടെ പുനര്‍വിവാഹത്തിന് 25000 രൂപ ധനസഹായം നല്‍കുന്ന മംഗല്യ പദ്ധതിയിലേക്ക് അപേക്ഷിക്കാം. ബി.പി.എല്‍, മുന്‍ഗണനാ വിഭാഗം, ഭര്‍ത്താവിന്റെ മരണംമൂലം വിധവയാവുകയും നിയമപ്രകാരം വിവാഹബന്ധം വേര്‍പ്പെടുത്തിയത് നിമിത്തം വിധവയ്ക്ക് സമാനമായി തീര്‍ന്നിട്ടുള്ള കുടുംബത്തില്‍പ്പെട്ട വനിതകള്‍ എന്നിവരാണ് ഈ പദ്ധതിയില്‍ വരുന്നത്. പുനര്‍വിവാഹം ബന്ധപ്പെട്ട വിവാഹ രജിസ്ട്രാര്‍ മുമ്പാകെ രജിസ്റ്റര്‍ ചെയ്ത സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം. 18നും 50നും മദ്ധ്യേ പ്രായമുള്ള സ്ത്രീകള്‍ക്ക് വര്‍ഷത്തില്‍ എല്ലാ സമയവും വനിത ശിശുവികസന വകുപ്പിന്റെ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. പുനര്‍വിവാഹം കഴിഞ്ഞ് ആറ് മാസത്തിനകം മംഗല്യ പദ്ധതിക്കായി അപേക്ഷിക്കാം. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനായി WWW.Schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. വിശദവിവരങ്ങള്‍ക്ക് അടുത്തുള്ള ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസുകളുമായി ബന്ധപ്പെടേണ്ടതാണെന്ന് ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *