palakkad express news

ഇ.പി.എഫ് പെന്‍ഷന്‍ മുടങ്ങിയവര്‍ക്കായി ക്യാമ്പെയ്ന്‍

വിവിധ കാരണങ്ങളാല്‍ ദീര്‍ഘകാലമായി പെന്‍ഷന്‍ മുടങ്ങിയ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പെന്‍ഷന്‍കാര്‍ക്കായി രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പെയിന്‍ സംഘടിപ്പിക്കുമെന്ന് റീജ്യണല്‍ പി.എഫ് കമ്മീഷണര്‍ അറിയിച്ചു. കോഴിക്കോട് ഇ.പി.എഫ് ഓഫീസില്‍ പെന്‍ഷന്‍ ലഭിക്കുന്ന പാലക്കാട് ജില്ലയിലെ ഇ.പി.എഫ്, ഫാമിലി പെന്‍ഷന്‍കാര്‍ക്ക് do.palakkad@dpfindia.gov.in എന്ന ഇ-മെയിലിലോ അല്ലെങ്കില്‍ 0491 2571245 എന്ന നമ്പറിലോ വിവരങ്ങള്‍ നല്‍കാം. ഉദ്യോഗസ്ഥര്‍ നേരിട്ട് വീടുകളിലെത്തി ആവശ്യമായ സഹായം നല്‍കും. ഫേസ് ഓതന്റിക്കേഷന്‍ ടെക്‌നോളജി വഴി ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിനും സൗകര്യമൊരുക്കും.

Leave a Comment

Your email address will not be published. Required fields are marked *