വിദ്യാഭ്യാസ സ്ഥാപനമേധാവികള്‍ ആഗസ്റ്റ് ഏഴിനകം കാര്‍ഡുകളുടെ വിതരണം പൂര്‍ത്തിയാക്കണംപ്ലസ്ടുതലം കഴിഞ്ഞ സര്‍ക്കാര്‍-എയ്ഡഡ് സ്വാശ്രയവിഭാഗങ്ങളിലെ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അതാത്് സ്ഥാപനമേധാവികള്‍ നല്‍കുന്ന സ്റ്റുഡന്റ്സ്് ട്രാവലിംഗ് ഫെസിലിറ്റി കമ്മിറ്റി അംഗീകരിച്ച മാതൃകയിലുളള പിങ്ക് നിറത്തിലുളള യാത്ര ഇളവ് കാര്‍ഡുകള്‍ സ്വകാര്യ ബസുകളിലെ യാത്രാ നിരക്ക് ഇളവിനായി ഉപയോഗിക്കാമെന്നും ആഗസ്റ്റ് ഏഴിനകം യാത്രനിരക്ക് ഇളവിനുളള കാര്‍ഡുകളുടെ വിതരണം വിദ്യാഭ്യാസ സ്ഥാപനമേധാവികള്‍ പൂര്‍ത്തിയാക്കണമെന്നും പാലക്കാട് ആര്‍.ടി.ഒ ടി.എം ജെഴ്സണ്‍ അറിയിച്ചു. വിദ്യാഭ്യസ സ്ഥാപന അധികൃതര്‍ ഇതുമായി ബന്ധപ്പെട്ട് ആര്‍.ടി.ഒ/ ജോയിന്റ് ആര്‍.ടി.ഒ തലത്തില്‍ ബന്ധപ്പടേണ്ടതാണെന്നും ആര്‍.ടി.ഒ അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ പേരില്‍ വ്യാജ യാത്ര നിരക്ക് ഇളവിനുളള കാര്‍ഡുകള്‍ ശ്രദ്ധയില്‍പ്പെടുന്ന പക്ഷം ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വിദ്യഭ്യാസ സ്ഥാപന മേധാവികള്‍ വ്യാജകാര്‍ഡിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും ആര്‍.ടി.ഒ മുന്നറിയിപ്പ് നല്‍കി. കാര്‍ഡില്‍ വിദ്യാര്‍ത്ഥികളുടെ ബോര്‍ഡിംഗ് പോയിന്റുകള്‍ രേഖപ്പെടുത്തേണ്ടതാണെന്നും ആര്‍.ടി.ഒ വ്യക്തമാക്കി. ഓപ്പണ്‍ സ്‌ക്കൂളൊ പാരലല്‍ കോളേജൊ ഒഴികെ പ്ലസ്ടുതലം വരെയുളള വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസസ്ഥാപനമേധാവിയുടെ ഒപ്പും സീലും വെച്ചുളള തിരിച്ചറിയല്‍ കാര്‍ഡുകളാണ് യാത്രാ ഇളവിന് ഉപയോഗിക്കേണ്ടത്.
ഹയര്‍സെക്കന്‍ഡറിക്കും യൂണിവേഴ്സിറ്റികളിലും പ്രൈവറ്റായി രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്ത രേഖ സഹിതം സ്ഥാപനമേധാവി മുഖാന്തരം അപേക്ഷിച്ച് ആര്‍.ടി.ഒ/ജോയിന്റ് ആര്‍.ടി.ഒ തലത്തില്‍ യാത്രഇളവിനുളള കാര്‍ഡുകള്‍ കൈപറ്റാവുന്നതാണ്.
യാത്രാനിരക്ക് ഇളവിനായി അനുവദിക്കുന്ന കാര്‍ഡിന്റെ കാലാവധി ഒരു വര്‍ഷമായിരിക്കും. പഠിക്കുന്ന സ്ഥാപനത്തിലേക്കും തിരിച്ചും ദിവസേന യാത്ര ഇളവ് ഒരു ഭാഗത്തേക്ക് 40 കി.മീ എന്ന തരത്തില്‍ ഒരു തവണ മാത്രമെ സൗജന്യയാത്രയ്ക്ക് അര്‍ഹതയുളളു.
വിദ്യാര്‍ത്ഥികള്‍ യാത്രാ ഇളവിനുളള കാര്‍ഡുകള്‍ നിര്‍ബന്ധമായും കൈകളില്‍ കരുതണമെന്നും നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ആര്‍.ടി.ഒ അറിയിച്ചു.
പ്ലസ്ടു തലം വരെയുളള കുട്ടികള്‍ക്ക് കെ.എസ്.ആര്‍..ടി.സി ബസുകളില്‍ സൗജന്യയാത്രാ അനുവദനീയമാണെന്നും കെ.എസ്.ആര്‍.ടിയുടെ യാത്ര നിരക്ക് ഇളവിനുളള കാര്‍ഡിനായി കെ.എസ്.ആര്‍.ടി.സിയുടെ www.concessionksrtc.com എന്ന വെബ്സൈറ്റ് മുഖേന അപേക്ഷ നല്‍കാനാവുമെന്നും ആര്‍.ടി.ഒ അറിയിച്ചു. വിദ്യഭ്യാസ ഉപഡറക്ടര്‍ മുഖേന ഇതു സംബന്ധിച്ച് വിദ്യഭ്യാസസ്ഥാപനങ്ങളിലേക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ആര്‍.ടി.ഒ അറിയിച്ചു.
വിദ്യാര്‍ത്ഥികള്‍ക്ക് പരാതികള്‍ അറിയിക്കാനുളള നമ്പറുകള്‍ ഇപ്രകാരം
ആര്‍.ടി.ഒ പാലക്കാട് -8547639009
ആര്‍.ടി ഓഫീസ് -0491-2505741
എന്‍ഫോഴ്സ്മെന്റ് ആര്‍..ടി.ഒ-9188961009
എന്‍ഫോഴ്സ്മെന്റ് ആര്‍.ടി ഓഫീസ്-0491-2950040
സിറ്റി ട്രാഫിക്ക്- 0491-2501250