palakkad express news

text news

എം.ബി.എ സ്‌പോട്ട് അഡ്മിഷന്‍ സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്‌സില്‍ എം.ബി.എ ട്രാവല്‍ ആന്‍ഡ് ടൂറിസം കോഴ്‌സില്‍ ഒഴിവുള്ള ഏതാനും സീറ്റിലേക്ക് ആഗസ്ത് 14ന് രാവിലെ 10ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടെ ഡിഗ്രിയും കെ.മാറ്റ്/സി.മാറ്റ്/ക്യാറ്റ് യോഗ്യതയും ഉള്ളവര്‍ക്ക് പങ്കെടുക്കാം. എസ്.സി, എസ്.ടി വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച സംവരണവും ആനുകൂല്യങ്ങളും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kittsedu.org. ഫോണ്‍: 9446529467, 9447079763, 04712327707, 0471 2329468. ലേബര്‍ കോടതി …

Read More »

മഴക്കെടുതി

വീടുകള്‍ക്ക് നാശനഷ്ടം; നഷ്ടപരിഹാരത്തിന് അപേക്ഷിക്കാംപ്രകൃതിക്ഷോഭത്തില്‍ വീടുകള്‍ക്കുണ്ടാകുന്ന നാശനഷ്ടത്തിന് റവന്യൂ വകുപ്പില്‍ നിന്ന് റിലീഫ് പോര്‍ട്ടല്‍ മുഖേന ധനസഹായം അനുവദിക്കുന്നു. ഇതിനായി വീട്ടുടമ വെള്ളക്കടലാസില്‍ അപേക്ഷ തയ്യാറാക്കി വില്ലേജ് ഓഫീസര്‍ക്ക് നല്‍കണം. അപേക്ഷകന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ട് നമ്പര്‍, ബാങ്കിന്റെ പേര്, വിലാസം, ഐ.എഫ്.എസ്.സി കോഡ്, ആധാര്‍ കാര്‍ഡ് നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ അപേക്ഷയില്‍ ഉള്‍പ്പെടുത്തണം. ബാങ്ക് അക്കൗണ്ട് മുഖേന തുക വിതരണം ചെയ്യുന്നതിനാല്‍ അപേക്ഷയില്‍ ചേര്‍ക്കുന്ന ബാങ്ക് അക്കൗണ്ട് നിലവിലുണ്ടെന്നും ആക്ടീവ് ആണെന്നും ഉറപ്പാക്കണം. നാശനഷ്ടത്തോത് …

മഴക്കെടുതി Read More »

ദുരന്തകാരണം അനധികൃത ഖനനമാണെന്ന കേന്ദ്രമന്ത്രിയുടെ കുറ്റപ്പെടുത്തലിനെ 

വയനാട് ദുരന്തം: കേന്ദ്ര വനം മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം; മന്ത്രി എ.കെ.ശശീന്ദ്രൻ വയനാട് ഉരുൾപൊട്ടലിന് കാരണം അനധികൃത കുടിയേറ്റങ്ങളും കയ്യേറ്റങ്ങളുമാണെന്ന തരത്തിൽ ദുരന്തത്തിന്റെ ഇരകളെ അനധികൃത കയ്യേറ്റക്കാരായി ചിത്രീകരിക്കുന്ന രീതിയിൽ നടത്തിയ പ്രസ്താവന പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി വകുപ്പു മന്ത്രി ഭൂപേന്ദർ യാദവിന് സംസ്ഥാന വനം വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ കത്തയച്ചു.  ദുരന്തത്തിന്റെ ഇരകളെ അനധികൃത കുടിയേറ്റക്കാരായി ചിത്രീകരിക്കുന്നത് തീർത്തും അപലപനീയമാണ്. ദുരന്തത്തിന് ഇരകളായവരുടെ മൃതദേഹങ്ങളും ശരീരാവശിഷ്ടങ്ങളും രക്ഷാപ്രവർത്തകർ വീണ്ടെടുക്കുന്ന വേളയിൽ ഈ പ്രസ്താവന വേദനാജനകമാണെന്നും മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടുന്നു. …

ദുരന്തകാരണം അനധികൃത ഖനനമാണെന്ന കേന്ദ്രമന്ത്രിയുടെ കുറ്റപ്പെടുത്തലിനെ  Read More »

വയനാട് ദുരന്തം: സമഗ്ര പുനരധിവാസ പാക്കേജ് കേരളത്തിന്റെ ആവശ്യം

വയനാട് ദുരന്തത്തിൽ സമഗ്ര പുനരധിവാസ പാക്കേജാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വയനാട് ദുരന്തം ദേശീയ ദുരന്തമായും അതിതീവ്ര ദുരന്തമായും പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ദുരന്ത തീവ്രത പരിശോധിച്ചു ഇക്കാര്യത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം  ഒമ്പതംഗ സമിതിയെ നിയമിച്ചിട്ടുണ്ട്. അതിന്റെ ടീം ലീഡർ കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിൻറ് സെക്രട്ടറി  രാജീവ് കുമാർ ഓഫീസിൽ സന്ദർശിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.         കേന്ദ്രസർക്കാരിൽ നിന്ന് അനുകൂലമായ പ്രതികരണമാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. ദുരന്ത …

വയനാട് ദുരന്തം: സമഗ്ര പുനരധിവാസ പാക്കേജ് കേരളത്തിന്റെ ആവശ്യം Read More »

ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച മറ്റ് സഹായങ്ങൾ

എസ് എൻ ജെ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഒരു കോടി രൂപ. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്  50 ലക്ഷം രൂപ. കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് അഗ്രികൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്മെന്റ് ബാങ്ക്  50 ലക്ഷം രൂപ. കെ ജി എം ഒ എ അംഗങ്ങളിൽ നിന്ന് സ്വരൂപിച്ച ആദ്യ ഗഡു  25 ലക്ഷം രൂപ. മലങ്കര മാർത്തോമ്മാ സുറിയാനി സഭ ആദ്യ ഘട്ടത്തിൽ 25 വീടുകൾ നിർമ്മിച്ചു നൽകുമെന്ന് അറിയിച്ചു. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത്  20 …

ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച മറ്റ് സഹായങ്ങൾ Read More »

അകമല മാരാത്ത്കുന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വിദഗ്ധര്‍ പരിശോധിച്ചു

തലപ്പിള്ളി താലൂക്കിലെ അകമലയ്ക്ക് സമീപമുള്ള മാരാത്ത്കുന്നില്‍ കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിലെ വിദഗ്ധര്‍ പരിശോധന നടത്തി. ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നിര്‍ദ്ദേശിച്ചത് പ്രകാരം നടത്തിയ പരിശോധനയില്‍ ഹസാര്‍ഡ് ആന്‍ഡ് റിസ്‌ക് അനലിസ്റ്റ് ജി.എസ് പ്രദീപ്, സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. എച്ച് വിജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ പ്രദേശം സന്ദര്‍ശിച്ച് വിശദപഠനം നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ അപകടാവസ്ഥയിലുള്ള രണ്ടു കുടുംബങ്ങള്‍ ഒഴികെ ബാക്കിയുള്ളവര്‍ക്ക് വസതിയിലേക്ക് തിരിച്ചു പോകാമെന്നും അതേസമയം, മൂന്നു ദിവസത്തിനുള്ളില്‍ 20 മുതല്‍ 25 സെന്റീമീറ്റര്‍ വരെ …

അകമല മാരാത്ത്കുന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വിദഗ്ധര്‍ പരിശോധിച്ചു Read More »

മനുഷ്യത്വം സേനകളുടെ മുഖമുദ്ര – മുഖ്യമന്ത്രി പിണറായി വിജയന്‍*പരിശീലനം പൂര്‍ത്തിയീക്കിയ 410 പേര്‍ പോലീസ് സേനയുടെ ഭാഗമായി

വയനാട്ടിലെ ചൂരല്‍മലയിലേയും മുണ്ടക്കൈയിലേയും ഉരുള്‍പൊട്ടല്‍ ദുരന്തമുഖത്ത് ദൃഢനിശ്ചയത്തോടെയാണ് പോലീസും, ഫയര്‍ഫോഴ്‌സും, സൈന്യവും, ദുരന്തനിവാരണസേനയുമെല്ലാം മുഴുകിയിരിക്കുന്നത്. നമ്മുടെ നാടിന്റെ ഒന്നത്യം കാത്തുസൂക്ഷിക്കുകയാണ് അവരെല്ലാവരും. എന്നും കേരള പോലീസിന് അഭിമാനിക്കാവുന്ന ഒട്ടേറെ ഏടുകള്‍ ദുരന്തമുഖത്ത് കാണാനായെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പോലീസ് അക്കാദമി മുഖ്യ പരേഡ് ഗ്രൗണ്ടില്‍ നടന്ന കേരള പോലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ കേരള ആംഡ് വനിത പോലീസ് ബറ്റാലിയന്‍ 19 ബി ബാച്ചിലെ 187 വനിത പോലീസ് സേനാംഗങ്ങളുടേയും, മലപ്പുറം എം.എസ്.പി. ബറ്റാലിയനില്‍ പരിശീലനം …

മനുഷ്യത്വം സേനകളുടെ മുഖമുദ്ര – മുഖ്യമന്ത്രി പിണറായി വിജയന്‍*പരിശീലനം പൂര്‍ത്തിയീക്കിയ 410 പേര്‍ പോലീസ് സേനയുടെ ഭാഗമായി Read More »

മുഖ്യമന്ത്രി പിണറായി വിജയൻ്റെ വാര്‍ത്താ സമ്മേളനത്തിൽ നിന്ന്

വയനാട്ടിലെ ദുരന്തഭൂമിയില്‍ രക്ഷാപ്രവര്‍ത്തനം  അവസാന ഘട്ടത്തിലേയ്ക്കെത്തിയിരിക്കുകയാണ്. പലയിടത്തായി നിസ്സഹായരായി കുടുങ്ങിപ്പോയ എല്ലാവരേയും കണ്ടെത്തി സുരക്ഷിതസ്ഥാനങ്ങളിലേയ്ക്കെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ്  ആദ്യഘട്ടത്തില്‍ നടത്തിയത്. പ്രതീക്ഷ കൈവിടാതെ പരമാവധി ജീവനുകള്‍ രക്ഷിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ജീവന്‍റെ ഒരു തുടിപ്പെങ്കിലും ഉണ്ടെങ്കില്‍ അത്  കണ്ടെത്തി രക്ഷപ്പെടുത്താനാണ് സ്വജീവന്‍ പണയപ്പെടുത്തിയും രക്ഷാപ്രവര്‍ത്തകര്‍ ശ്രമിച്ചത്.  നിലമ്പൂര്‍ മേഖലയില്‍ ചാലിയാറില്‍ നിന്ന് കണ്ടെടുക്കുന്ന മൃതദേഹങ്ങളും ശരീര ഭാഗങ്ങളും തിരിച്ചറിയാന്‍ വലിയ പ്രയാസം നേരിടുകയാണ്. ഇതുവരെ ആകെ കണ്ടെടുത്തത് 215 മൃതദേഹങ്ങളാണ്. 87 സ്ത്രീകള്‍, 98 പുരുഷന്മാര്‍, 30 …

മുഖ്യമന്ത്രി പിണറായി വിജയൻ്റെ വാര്‍ത്താ സമ്മേളനത്തിൽ നിന്ന് Read More »

പാലക്കാട് വ്യാവസായിക ട്രൈബ്യൂണൽ സിറ്റിങ് ആഗസ്റ്റ് 5 മുതൽ

പാലക്കാട് വ്യാവസായിക ട്രൈബ്യൂണലും ഇൻഷൂറൻസ് കോടതി ജഡ്ജിയും എംപ്ലോയീസ് കോമ്പൻസേഷൻ കമ്മീഷണറുമായ സാബു സെബാസ്റ്റ്യൻ ആഗസ്റ്റ് മാസം 5, 6, 12, 13, 19, 27 തീയതികളിൽ പാലക്കാട് റവന്യൂ ഡിവിഷണൽ മജിസ്ട്രേറ്റ് കോടതി ഹാളിലും (ആർഡിഒ കോടതി) 2, 8 തീയതികളിൽ പെരിന്തൽമണ്ണ സബ്ബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതി ഹാളിലും 16, 23, 30 തീയതികളിൽ മഞ്ചേരി ഇന്ദിരാഗാന്ധി ബസ് ടെർമിനൽ ബിൽഡിംഗിലെ ഒന്നാം നിലയിലെ കോടതി ഹാളിലും തൊഴിൽ തർക്ക കേസുകളും, ഇൻഷൂറൻസ് കേസുകളും …

പാലക്കാട് വ്യാവസായിക ട്രൈബ്യൂണൽ സിറ്റിങ് ആഗസ്റ്റ് 5 മുതൽ Read More »

മാധ്യമങ്ങൾ ഏറ്റവും പോസിറ്റിവായി സഹകരിക്കുന്നത് അഭിനന്ദനാർഹമാണ്. വയനാടിൻറെ പുനർനിർമ്മാണത്തിന്റെ നേതൃസ്ഥാനത്തു തന്നെ മാധ്യമസാന്നിധ്യം തുടർന്നും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ദുരന്തബാധിത ചൂരൽമലയിൽ നഷ്ടമായ വീടുകൾക്ക് പകരമായി പുതിയ വീടുകൾ നിർമിച്ചു നൽകാൻ ധാരാളം പേർ മുന്നോട്ടുവന്നിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി 100 വീടുകൾ നിർമിച്ചു നൽകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അറിയിച്ചു. വി.ഡി സതീശൻ നേരിട്ട് ചുമതല വഹിക്കുന്ന 25 വീടുകളും ഇതിൽ ഉൾപ്പെടും. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ 100 വീടുകൾ നിർമിച്ചു നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തെ നേരിട്ട് വിളിച്ച് നന്ദി അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ശോഭ റിയാലിറ്റി ഗ്രൂപ്പ് 50 വീടുകൾ നിർമിച്ചു നൽകാമെന്ന് അറിയിച്ചു. കോഴിക്കോട് …

മാധ്യമങ്ങൾ ഏറ്റവും പോസിറ്റിവായി സഹകരിക്കുന്നത് അഭിനന്ദനാർഹമാണ്. വയനാടിൻറെ പുനർനിർമ്മാണത്തിന്റെ നേതൃസ്ഥാനത്തു തന്നെ മാധ്യമസാന്നിധ്യം തുടർന്നും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. Read More »

പ്രകൃതിദുരന്ത മുന്നറിയിപ്പ്: കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റം വേണമെന്നു മുഖ്യമന്ത്രി

 ‘തീവ്ര മഴ പ്രവചനം മെച്ചപ്പെടുത്താൻ കാലാവസ്ഥാ വ്യതിയാന പഠന കേന്ദ്രത്തോട് ആവശ്യപ്പെടും‘ പ്രളയം, ഉരുൾപൊട്ടൽ, കടൽക്ഷോഭം, ചുഴലിക്കാറ്റുകൾ തുടങ്ങിയ വിവിധ തരത്തിലുള്ള പ്രകൃതിദുരന്തങ്ങളുടെ ആവർത്തനമാണ് സമീപകാലത്ത് ഉണ്ടാകുന്നതെന്നും കാലാവസ്ഥാ വ്യതിയാനംമൂലമുണ്ടാകുന്ന വിപത്തുകൾ സംബന്ധിച്ച മുന്നറിയിപ്പുകളുടെ രീതിയിൽ കാലഘട്ടത്തിനുസരിച്ചുള്ള മാറ്റം വരുത്താൻ എല്ലാവരും തയാറാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തങ്ങളിൽ ഭൂരിഭാഗവും അതിതീവ്ര മഴയുമായി ബന്ധപ്പെട്ടതാണ്. അതിതീവ്ര മഴ പലപ്പോഴും മുൻകൂട്ടി പ്രവചിക്കപ്പെടുന്നില്ല. പൊതുവായ ആഗോള ഡാറ്റാബേസും മാനദണ്ഡങ്ങളും  ഉപയോഗിച്ച് ശരാശരി മഴയാണ് പ്രവചിക്കുന്നുത്. എന്നാൽ പൊടുന്നനെ അതിതീവ്രമായ മഴ പെയ്യുന്നു. കേന്ദ്ര …

പ്രകൃതിദുരന്ത മുന്നറിയിപ്പ്: കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റം വേണമെന്നു മുഖ്യമന്ത്രി Read More »

1947 രൂപ മുതല്‍ ടിക്കറ്റുമായി എയര്‍ ഇന്ത്യ എക്‌സ്‌പ്രസിന്റെ ഫ്രീഡം സെയില്‍

കൊച്ചി: 77-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി 1947 രൂപ മുതല്‍ ആരംഭിക്കുന്ന ടിക്കറ്റ്‌ നിരക്കുമായി എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ ഫ്രീഡം സെയില്‍ പ്രഖ്യാപിച്ചു. സെപ്‌റ്റംബര്‍ 30 വരെയുള്ള ആഭ്യന്തര- അന്താരാഷ്ട്ര യാത്രകള്‍ക്കായി ഓഗസ്‌റ്റ്‌ അഞ്ച്‌ വരെ ഫ്രീഡം സെയില്‍ നിരക്കില്‍ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വെബ്‌സൈറ്റിലൂടെ airindiaexpress.com ടിക്കറ്റുകള്‍ ബുക്ക്‌ ചെയ്യാം. ചെക്ക്‌ ഇന്‍ ബാഗേജ്‌ ഇല്ലാത്ത യാത്രക്കാര്‍ക്ക്‌ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വെബ്‌സൈറ്റിലൂടെ എക്‌സ്‌പ്രസ്‌ ലൈറ്റ്‌ നിരക്കുകളില്‍ കുറഞ്ഞ നിരക്കില്‍ ടിക്കറ്റെടുക്കാം. എക്‌സ്‌പ്രസ്‌ ലൈറ്റ്‌ നിരക്കുകളില്‍ മൂന്ന്‌ കിലോ അധിക ക്യാബിന്‍ ബാഗേജ്‌ സൗജന്യമായും ലഭിക്കും. …

1947 രൂപ മുതല്‍ ടിക്കറ്റുമായി എയര്‍ ഇന്ത്യ എക്‌സ്‌പ്രസിന്റെ ഫ്രീഡം സെയില്‍ Read More »

സുരക്ഷിതമായി ബലിതര്‍പ്പണം നടത്താന്‍ ജില്ല കലക്ടറുടെ നിര്‍ദ്ദേശം

ജില്ലയില്‍ പലയിടങ്ങളിലും കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കടവുകളില്‍ വെള്ളം നിറഞ്ഞ് കുത്തൊഴുക്കും കയങ്ങളും രൂപപ്പെടുന്നുണ്ട്.അതിനാല്‍ സുരക്ഷിതമായി മാത്രം ബലിതര്‍പ്പണം നടത്താന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് ജില്ല കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.  പുഴകളില്‍ ആഴമുളള ഭാഗത്ത് വടം വലിച്ച്  കെട്ടി സുരക്ഷിതമാക്കാനും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാനും പഞ്ചായത്ത് -മുന്‍സിപ്പാലിറ്റി സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  ആഴവും ഒഴുക്കും കുറഞ്ഞ സുരക്ഷിതമായ സ്ഥലങ്ങളില്‍ മാത്രം ബലിതര്‍പ്പണം അനുവദിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പോലീസ് , ഫയര്‍ഫോഴ്സ് ,വില്ലേജ്-പഞ്ചായത്ത്-മുന്‍സിപ്പാലിറ്റി അധികൃതരുടെ സാന്നിധ്യം ബലിതര്‍പ്പണ സമയത്ത് …

സുരക്ഷിതമായി ബലിതര്‍പ്പണം നടത്താന്‍ ജില്ല കലക്ടറുടെ നിര്‍ദ്ദേശം Read More »

ഒറ്റപ്പാലത്ത് കനത്ത മഴയിൽ നൂറിൽപരം വീടുകൾ വെള്ളത്തിൽ ആയതു അധികാരികളുടെ വീഴ്ചമൂലം. കോൺഗ്രസ്‌. 

രണ്ടു തവണ ഒറ്റപ്പാലത്ത് വെള്ളം കയറിയ അനുഭവങ്ങൾ ഉണ്ടായിട്ടും അധികാരികൾ കണ്ണു തുറക്കാത്തത് അപകടം വർധിക്കുന്നു. ഒറ്റപ്പാലം ടൗണിനു കിഴക്കു പടിഞ്ഞാറു വശങ്ങളിലായി ഉള്ള തോടുകൾ ചെളി നീക്കി സംരക്ഷണ ഭിത്തി നിർമ്മിക്കുവാൻ അധികാരികൾ തയ്യാറാവണം മഴ കനത്തു പെയ്താൽ പ്രദേശവാസികൾ ആധിയോടെയാണ് ഇവിടങ്ങളിൽ കഴിയുന്നത്. കഴിഞ്ഞ രണ്ടു തവണയും പ്രളയത്തിൽ എല്ലാം നശിച്ചവരാണ് ഇവിടങ്ങളിൽ കഴിയുന്നവർ ഇത്തവണയും സ്ഥിതി വളരെ മോശമാണ് തോടുകൾ വൃത്തിയാക്കാത്തിടത്തോളം കാലം ഈ പ്രദേശം വെള്ളത്തിൽ മുങ്ങും ഇനിയും ഒരു പരീക്ഷണങ്ങൾക്ക് കാത്തു നിൽക്കാതെ ഉടനെ തന്നെ …

ഒറ്റപ്പാലത്ത് കനത്ത മഴയിൽ നൂറിൽപരം വീടുകൾ വെള്ളത്തിൽ ആയതു അധികാരികളുടെ വീഴ്ചമൂലം. കോൺഗ്രസ്‌.  Read More »

തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 30) അവധി

തൃശൂർ ജില്ലയിൽ ശക്തമായി മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ നാളെ (ജൂലൈ 30) ജില്ലയിലെ അംഗണവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. മുഴുവൻ വിദ്യാർത്ഥികൾ താമസിച്ചു പഠിക്കുന്ന റസിഡൻഷ്യൽ സ്ഥാപനങ്ങൾക്ക്/ കോഴ്സുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റം ഉണ്ടായിരിക്കുന്നതല്ല.

പ്രകൃതി ദുരന്തങ്ങളില്‍ വീട് നഷ്ടപ്പെടുന്നവര്‍ക്ക് ലൈഫ് പദ്ധതിയില്‍ പ്രഥമ പരിഗണന നല്‍കാന്‍ അനുമതി തേടും

പ്രകൃതി ദുരന്തങ്ങളില്‍ വീട് നഷ്ടപ്പെടുന്നവര്‍ക്ക് ലൈഫ് പദ്ധതിയില്‍ പ്രഥമ പരിഗണന നല്‍കാന്‍് സര്‍ക്കാര്‍ അനുമതി തേടാന്‍ തീരുമാനം. ജില്ലാ കലക്ടര്‍ ഡോ.എസ്.ചിത്രയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് തീരുമാനം. കനത്ത മഴയില്‍ വീട് തകര്‍ന്ന കുടുംബങ്ങള്‍ക്ക് വീട് പുനര്‍നിര്‍മിച്ച് നല്‍കുന്നത് സംബന്ധിച്ച് പി.മമ്മിക്കുട്ടി എം.എല്‍.എ വെച്ച നിര്‍ദേശത്തെ തുടര്‍ന്നാണിത്. മഴക്കാലത്ത് പുഴയിലും വെള്ളച്ചാട്ടങ്ങളിലും വീണ് അപകടങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ ജാഗ്രതാ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ജില്ല കല്കടര്‍ നിര്‍ദേശം നല്‍കി. തദ്ദേശ സ്വയംഭരണ …

പ്രകൃതി ദുരന്തങ്ങളില്‍ വീട് നഷ്ടപ്പെടുന്നവര്‍ക്ക് ലൈഫ് പദ്ധതിയില്‍ പ്രഥമ പരിഗണന നല്‍കാന്‍ അനുമതി തേടും Read More »

ഭക്ഷ്യസുരക്ഷ ബോധവത്കരണ വീഡിയോ റിലീസ് ചെയ്തു

സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ വീഡിയോ സന്ദേശവുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്. എൻഷ്വറിങ് എവരി ബൈറ്റ് ഈസ് സേഫ് എന്ന 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ജില്ലാ കളക്ടർ അനു കുമാരി പ്രകാശനം ചെയ്തു.ഭക്ഷണം രുചികരം മാത്രമല്ല സുരക്ഷിതവുമായിരിക്കണമെന്ന സന്ദേശം പൊതുജനങ്ങൾക്ക് നൽകുന്നതിനാണ് തിരുവനന്തപുരം ജില്ലയിലെ ഭക്ഷ്യ സുരക്ഷാ വിഭാഗം വീഡിയോ അവബോധവുമായി എത്തുന്നത്. നല്ല ഭക്ഷണശീലങ്ങളെ കുറിച്ചുള്ള അറിവുകളും ബോധവത്കരണ സന്ദേശങ്ങളും ഉൾക്കൊള്ളുന്നതാണ് വീഡിയോ.കളക്ടറുടെ ചേംബറിൽ നടന്ന വീഡിയോ ലോഞ്ചിൽ ഭക്ഷ്യ സുരക്ഷ അസിസ്റ്റന്റ് കമ്മീഷണർ അനിൽകുമാർ …

ഭക്ഷ്യസുരക്ഷ ബോധവത്കരണ വീഡിയോ റിലീസ് ചെയ്തു Read More »

ഗുരുവായൂർ ദേവസ്വത്തിൽ ഡ്രാഫ്റ്റ്സ്മാൻ അഭിമുഖം

 ഗുരുവായൂർ ദേവസ്വത്തിലെ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് I (സിവിൽ) (കാറ്റഗറി നമ്പർ : 14/2022) തസ്തികയുടെ 2023 ഒക്ടോബർ 1 ന് നടന്ന ഒഎംആർ പരീക്ഷയുടെ അടിസ്ഥാനത്തിൽ തയാറാക്കിയ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള അർഹരായ ഉദ്യോഗാർഥികളുടെ അഭിമുഖം ആഗസ്റ്റ് 12, 13 തീയതികളിൽ തിരുവനന്തപുരത്തുള്ള കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഓഫീസിൽ വച്ച് രാവിലെ 10.30 മുതലും ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് II (സിവിൽ) (കാറ്റഗറി നമ്പർ: 15/2022) തസ്തികയുടെ  2023 ഒക്ടോബർ 15 ന് നടന്ന ഒഎംആർ പരീക്ഷയുടെ അടിസ്ഥാനത്തിൽ തയാറാക്കിയ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള അർഹരായ ഉദ്യോഗാർഥികളുടെ …

ഗുരുവായൂർ ദേവസ്വത്തിൽ ഡ്രാഫ്റ്റ്സ്മാൻ അഭിമുഖം Read More »

ഒറ്റപ്പെട്ട് ജീവിക്കുന്ന സ്ത്രീകളുടെ ആശങ്ക അകറ്റണം: വി.ആര്‍. മഹിളാമണി

ഒറ്റപ്പെട്ട് ജീവിക്കുന്ന പ്രായമായ സ്ത്രീകളുടെ ആശങ്ക അകറ്റാന്‍ സാമൂഹിക ഇടപെടല്‍ വേണമെന്ന് വനിതാ കമ്മിഷന്‍ അംഗം വി.ആര്‍.മഹിളാമണി പറഞ്ഞു. പാലക്കാട് ഗവ. ഗസ്റ്റ് ഹൗസില്‍ നടത്തിയ ജില്ലാതല അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗം. വിവിധ കാരണങ്ങളാല്‍ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികരായ സ്ത്രീകള്‍ ഒട്ടേറെ ആശങ്കകള്‍ അനുഭവിക്കുന്നുണ്ട്. ഈ വിഷയം വനിതാ കമ്മിഷന്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരും. സമൂഹത്തിന്റെ മനോഭാവ മാറ്റത്തിനായി കുടുംബശ്രീ, ജാഗ്രതാ സമിതി അംഗങ്ങള്‍ക്ക് പരിശീലനവും പൊതുജനങ്ങള്‍ക്കായി സെമിനാറുകളും നടത്തും. പ്രായമായവരോടുള്ള സാമൂഹിക …

ഒറ്റപ്പെട്ട് ജീവിക്കുന്ന സ്ത്രീകളുടെ ആശങ്ക അകറ്റണം: വി.ആര്‍. മഹിളാമണി Read More »

സര്‍ക്കാര്‍-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യാത്രനിരക്ക് ഇളവിന് പിങ്ക് കാര്‍ഡ്

വിദ്യാഭ്യാസ സ്ഥാപനമേധാവികള്‍ ആഗസ്റ്റ് ഏഴിനകം കാര്‍ഡുകളുടെ വിതരണം പൂര്‍ത്തിയാക്കണംപ്ലസ്ടുതലം കഴിഞ്ഞ സര്‍ക്കാര്‍-എയ്ഡഡ് സ്വാശ്രയവിഭാഗങ്ങളിലെ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ  വിദ്യാര്‍ത്ഥികള്‍ക്ക് അതാത്് സ്ഥാപനമേധാവികള്‍ നല്‍കുന്ന സ്റ്റുഡന്റ്സ്് ട്രാവലിംഗ് ഫെസിലിറ്റി കമ്മിറ്റി അംഗീകരിച്ച മാതൃകയിലുളള പിങ്ക് നിറത്തിലുളള യാത്ര ഇളവ് കാര്‍ഡുകള്‍ സ്വകാര്യ ബസുകളിലെ യാത്രാ നിരക്ക് ഇളവിനായി ഉപയോഗിക്കാമെന്നും ആഗസ്റ്റ് ഏഴിനകം യാത്രനിരക്ക് ഇളവിനുളള കാര്‍ഡുകളുടെ വിതരണം വിദ്യാഭ്യാസ സ്ഥാപനമേധാവികള്‍ പൂര്‍ത്തിയാക്കണമെന്നും പാലക്കാട് ആര്‍.ടി.ഒ ടി.എം ജെഴ്സണ്‍ അറിയിച്ചു. വിദ്യാഭ്യസ സ്ഥാപന അധികൃതര്‍ ഇതുമായി ബന്ധപ്പെട്ട് ആര്‍.ടി.ഒ/ ജോയിന്റ് …

സര്‍ക്കാര്‍-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യാത്രനിരക്ക് ഇളവിന് പിങ്ക് കാര്‍ഡ് Read More »