palakkad express news

Local News

ദേശീയ കുഷ്ഠരോഗനിർമാർജ്ജന പരിപാടി:  സമ്പർക്ക രോഗ ചികിത്സയ്ക്ക് ജില്ലയിൽ തുടക്കം

പാലക്കാട്: ദേശീയകുഷ്ഠരോഗനിർമാർജ്ജന പരിപാടിയുടെ ഭാഗമായുള്ള സമ്പര്‍ക്ക രോഗ ചികിത്സയ്ക്ക് പാലക്കാട് ജില്ലയില്‍ തുടക്കമായി. കുഷ്ഠരോഗികളുടെ  സമ്പർക്ക പട്ടികയിലുള്ളവർക്ക് പ്രതിരോധ മരുന്ന് നൽകുന്ന പദ്ധതിയാണ് സമ്പർക്കചികിത്സാ പദ്ധതി. ഓരോ ആരോഗ്യ സ്ഥാപനത്തിന്റെയും കീഴിലുള്ള രോഗികളുടെ വീട്ടിലുള്ളവർ, ജോലി സ്ഥലത്തുള്ളവർ, അയൽവാസികൾ, സുഹൃത്തുക്കൾ എന്നിവർക്കാണ് പ്രതിരോധ മരുന്ന് നൽകുന്നത്. സൗജന്യമായാണ് മരുന്ന് നല്‍കുന്നത്. ഒരു ഡോസ് റിഫാംപിസിൻ എന്ന മരുന്ന് ഇവർക്ക് നൽകിയാൽ 60 ശതമാനം ആളുകൾക്ക് അസുഖം വരാതെ നമുക്ക് രക്ഷപ്പെടുത്താം എന്നാണ് പഠനങ്ങൾ പറയുന്നത്.  ജില്ലാ മെഡിക്കൽ …

ദേശീയ കുഷ്ഠരോഗനിർമാർജ്ജന പരിപാടി:  സമ്പർക്ക രോഗ ചികിത്സയ്ക്ക് ജില്ലയിൽ തുടക്കം Read More »

അനധികൃത വൈദ്യുത വേലി: കര്‍ശന നടപടി

പാലക്കാട് : അനധികൃതമായി വൈദ്യുത വേലികള്‍ നിര്‍മിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ തീരുമാനം.  അനധികൃത വൈദ്യുത വേലിയില്‍ നിന്നും ഷോക്കേറ്റ് അപകടം സംഭവിക്കുന്നതുമായി ബന്ധപ്പെട്ട് അഡീഷണല്‍ ജില്ലാമജിസ്‌ട്രേറ്റ് പി.സുരേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം.  വൈദ്യുതി വേലി സ്ഥാപിക്കുന്ന സ്ഥലങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കും. അനധികൃതമായി വൈദ്യുതി വേലി സ്ഥാപിക്കുന്ന പ്രവൃത്തികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് 0491-2972023 എന്ന നമ്പറിലേക്ക് പരാതി നല്‍കാവുന്നതുമാണെന്ന് യോഗത്തില്‍ അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ വൈദ്യുതി കണക്ഷന്‍ വിഛേദിക്കാനുള്ള നടപടി സ്വീകരിക്കാനും യോഗത്തില്‍ …

അനധികൃത വൈദ്യുത വേലി: കര്‍ശന നടപടി Read More »

പ്രവാസികള്‍ക്കായി നോര്‍ക്കയുടെ സൗജന്യ ബിസിനസ്സ് ക്ലിനിക്ക് തൃശ്ശൂരിലും എറണാകുളത്തും. ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം.

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക ബിസ്സിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എന്‍.ബി.എഫ്.സി.) ആഭിമുഖ്യത്തില്‍ തൃശ്ശൂര്‍ എറണാകുളം ജില്ലകളിലെ പ്രവാസിസംരംഭകര്‍ക്കായി സൗജന്യ ബിസിനസ്സ് ക്ലിനിക്ക് സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവര്‍  2024 ഡിസംബർ 21  ന് മുൻപായി NBFC യിൽ ഇമെയിൽ/ ഫോൺ മുഖാന്തിരം പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 0471-2770534/8592958677 നമ്പറിലോ nbfc.coordinator@gmail.com വിലാസത്തിലോ പ്രവർത്തി ദിവസങ്ങളിൽ ബന്ധപ്പെടേണ്ടതാണ്. പ്രവാസികള്‍ക്കും, നാട്ടില്‍ തിരിച്ചെത്തിയവര്‍ക്കും ബിസ്സിനസ്സ് സംരംഭങ്ങളോ സ്വയംതൊഴിലോ ആരംഭിക്കുന്നതിനും നിലവിലുളളവ വിപൂലീകരിക്കുന്നതിനും ഇത് സഹായകരമാകും. ഉചിതമായ സംരംഭകപദ്ധതികള്‍ …

പ്രവാസികള്‍ക്കായി നോര്‍ക്കയുടെ സൗജന്യ ബിസിനസ്സ് ക്ലിനിക്ക് തൃശ്ശൂരിലും എറണാകുളത്തും. ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. Read More »

അദാലത്ത് തുണച്ചു; ഏഴു പേർക്ക് റേഷൻ കാർഡ്

മന്ത്രിമാരായ വി.എൻ. വാസവൻ, റോഷി അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ കോട്ടയം താലൂക്കിൽ നടന്ന കരുതലും കൈത്താങ്ങും പരാതിപരിഹാര അദാലത്തിലൂടെ ഏഴു പേർക്ക് മുൻഗണന റേഷൻകാർഡ് നൽകി. ആറു പേർക്ക് അന്ത്യോദയ അന്ന യോജന(എ.എ.വൈ.) റേഷൻ കാർഡും ഒരാൾക്ക് പ്രയോറിറ്റി ഹൗസ്ഹോൾഡ് (പി.എച്ച്.എച്ച്.) കാർഡുമാണ് അനുവദിച്ചത്. റേഷൻ കാർഡ് മന്ത്രിമാർ ചേർന്ന് വിതരണം ചെയ്തു. അദാലത്തിലൂടെ എ.എ.വൈ. റേഷൻ കാർഡ് ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ഒളശ ചിറയിൽ വീട്ടിൽ സൊനാലി എക്കാ പറഞ്ഞു. വർഷങ്ങളായി ഒളശയിൽ സ്ഥിരതാമസമാക്കിയ ജാർഖണ്ഡിലെ ഗുമ്ല …

അദാലത്ത് തുണച്ചു; ഏഴു പേർക്ക് റേഷൻ കാർഡ് Read More »

വൈദ്യുതി ചാർജ് വർധനയിൽ പ്രതിഷേധിച്ച് നാടെങ്ങും മുസ്‌ലിം ലീഗ് പ്രതിഷേധ സമരങ്ങൾ സംഘടിപ്പിച്ചു.

ഒറ്റപ്പാലം: സംസ്ഥാന മുസ്‌ലിംലീഗ് കമ്മിറ്റിയുടെ ആഹ്വാനപ്രകാരം വൈദ്യുതി ചാർജ് വർധനയിൽ പ്രതിഷേധിച്ച് നാടെങ്ങും മുസ്‌ലിം ലീഗ് പ്രതിഷേധ സമരങ്ങൾ സംഘടിപ്പിച്ചു. വൈദ്യുതി ചാർജ് വർധനയിൽ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ് അമ്പലപ്പാറ പഞ്ചായത്ത് കമ്മിറ്റി യുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ചുനങ്ങാട് മലപ്പുറത്ത് സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി അംഗം എ.കെ ഉമ്മർ ഉദ്ഘാടനം നിർവഹിച്ചു. മുസ്‌ലിം ലീഗ് നിയോജകമണ്ഡലം സെക്രട്ടറി ടി.വി അബ്ബാസ് മുഖ്യപ്രഭാഷണം നടത്തി. അമ്പലപ്പാറ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് …

വൈദ്യുതി ചാർജ് വർധനയിൽ പ്രതിഷേധിച്ച് നാടെങ്ങും മുസ്‌ലിം ലീഗ് പ്രതിഷേധ സമരങ്ങൾ സംഘടിപ്പിച്ചു. Read More »

തിരുവില്ലാമല പുനർജിനി നുഴലുമായി ബന്ധപ്പെട്ട കൊച്ചിൻ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ അവലോകനയോഗം നടത്തി 

ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോക്ടർ സുദർശൻ മറ്റു ബോർഡ് അംഗങ്ങൾ എക്സൈസ് പോലീസ് ഫോറസ്റ്റ് ആരോഗ്യവകുപ്പ് ദേവസ്വം ജീവനക്കാർ എന്നിവരെ ഉൾപ്പെടുത്തിയാണ് യോഗം നടത്തിയത്

അളവിൽ കൂടുതൽ മദ്യം കൈവശം വെച്ച കുറ്റത്തിന്

പഴയന്നൂർ റേഞ്ച് എക്സൈസ് ക്രിസ്മസ് പുതുവത്സരത്തിന്റെ ഭാഗമായി നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ എളനാട് ചക്കത്തു കുന്ന് കോളനിയിലെ ഉദയപ്പന്റെ കൈവശത്തുനിന്നും അളവിൽ കൂടുതൽ മദ്യം പിടികൂടി ഇയാളെ അറസ്റ്റ് ചെയ്തു കേസെടുത്തു എക്സൈസ് ഇൻസ്പെക്ടർ സജീവം പാർട്ടിയും സ്പെഷ്യൽ ഡ്രൈവിൽ പങ്കെടുത്തത് ഇന്നുമുതൽ ജനുവരി നാലു വരെയാണ് സ്പെഷ്യൽ ഡ്രൈവ് നടക്കുക

ഭരണത്തിന്റെ സ്വാദ് ശരിയായ തോതിൽ അനുഭവിക്കാൻ ജനങ്ങൾക്ക് കഴിയണം: മുഖ്യമന്ത്രി

തിരുവനന്തപുരം വിമൻസ് കോളേജിൽ നടന്ന കരുതലും കൈത്താങ്ങും താലൂക്ക്തല അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേഗതക്കുറവെന്ന പരാതിയുണ്ടാകാതെ കാര്യങ്ങൾ തീർപ്പാക്കണം. വഴിവിട്ട നടപടികൾക്ക് പ്രത്യേക അവകാശമുണ്ടെന്ന പെരുമാറ്റ രീതി ചില ഓഫീസുകളിലും മേഖലകളിലുമുണ്ട്. അത് നാട് ആഗ്രഹിക്കുന്ന കാര്യമല്ല. സർക്കാർ അത് അംഗീകരിക്കുകയുമില്ല. ഇത്തരം രീതികളിൽ സർക്കാർ കർക്കശ നിലപാട് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥർ അർപ്പണബോധത്തോടെ കാര്യങ്ങൾ നിർവഹിക്കണം. ഫയലുകൾ കെട്ടിക്കിടക്കുന്നത് അവസാനിപ്പിക്കാൻ സർക്കാർ വലിയ ശ്രമം നടത്തും. സെക്രട്ടേറിയറ്റിലും മറ്റ് …

ഭരണത്തിന്റെ സ്വാദ് ശരിയായ തോതിൽ അനുഭവിക്കാൻ ജനങ്ങൾക്ക് കഴിയണം: മുഖ്യമന്ത്രി Read More »

പൂരം നിലനിൽക്കാൻപൂരത്തെ സംരക്ഷിക്കുകകേരളത്തിലെ ഉത്സവാഘോഷങ്ങൾ സംരക്ഷിക്കുകവെടിക്കെട്ട് നിയന്ത്രണങ്ങൾ ഒഴിവാക്കുകകേരളീയ പാരമ്പര്യം നിലനിർത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് പൂരപ്രേമി സംഘത്തിൻ്റെ നേതൃത്വ ത്തിൽഏകദിന ഉപവാസം2024 ഡിസംബർ 10 ചൊവ്വാഴ്ച്ചതൃശ്ശൂർ കോർപ്പറേഷനു മുന്നിൽ

തദ്ദേശ സ്ഥാപന അധ്യക്ഷൻമാരുമായും ജനപ്രതിനിധികളുമായും മുഖ്യമന്ത്രി സംവദിക്കും

സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും അധ്യക്ഷന്മാരുമായും ജനപ്രതിനിധികളുമായും മുഖ്യമന്ത്രി സംവദിക്കുന്നു. ഡിസംബർ 9 തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം 3.30നാണ് സംവാദം. അതിദാരിദ്ര്യ നിർമാർജനം, മാലിന്യമുക്തം നവകേരളം, പാലിയേറ്റീവ് കെയർ എന്നീ മേഖലകളുമായി ബന്ധപ്പെട്ടാണ് യോഗം. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്, ആരോഗ്യമന്ത്രി വീണാ ജോർജ്, സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദു, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ എന്നിവരും യോഗത്തിൽ പങ്കെടുക്കും. പാലിയേറ്റീവ് പ്രവർത്തനങ്ങളുടെ ഏകോപനത്തിനും മാലിന്യമുക്ത നവകേരളം സാധ്യമാക്കാനും അതിദാരിദ്ര്യ …

തദ്ദേശ സ്ഥാപന അധ്യക്ഷൻമാരുമായും ജനപ്രതിനിധികളുമായും മുഖ്യമന്ത്രി സംവദിക്കും Read More »

ദേശീയ പഞ്ചായത്ത് പുരസ്‌കാരങ്ങളിൽ തിളങ്ങി കേരളം, കിലയ്ക്കും പെരുമ്പടപ്പ പഞ്ചായത്തിനും ദേശീയ അംഗീകാരം

2024ലെ ദേശീയ പഞ്ചായത്ത് പുരസ്‌കാരത്തിൽ തിളങ്ങി കേരളം. രണ്ട് പുരസ്‌കാരങ്ങളാണ് കേരളം ഇക്കുറി നേടിയത്. മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ ഗ്രാമപഞ്ചായത്ത് ദീൻ ദയാൽ ഉപാധ്യായ് പഞ്ചായത്ത് സതത് വികാസ് പുരസ്‌കാരം സ്വന്തമാക്കി. ദാരിദ്ര്യമുക്തവും മെച്ചപ്പെട്ട ഉപജീവനവും ഉറപ്പാക്കുന്ന പദ്ധതികൾ നടപ്പിലാക്കിയതിന് ദേശീയ തലത്തിൽ രണ്ടാം സ്ഥാനമാണ് പെരുമ്പടപ്പ ഗ്രാമപഞ്ചായത്ത് സ്വന്തമാക്കിയത്. പഞ്ചായത്ത് ക്ഷമതാ നിർമ്മാൺ സർവോത്തം സൻസ്ഥാൻ പുരസ്‌കാരമാണ് കില നേടിയത്. ഗ്രാമപഞ്ചായത്തുകളുടെ കാര്യക്ഷമത വർധിപ്പിക്കാനും നൈപുണ്യവികസനത്തിനും മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്താനും നടത്തിയ ഇടപെടലുകളാണ് കിലയെ ദേശീയ …

ദേശീയ പഞ്ചായത്ത് പുരസ്‌കാരങ്ങളിൽ തിളങ്ങി കേരളം, കിലയ്ക്കും പെരുമ്പടപ്പ പഞ്ചായത്തിനും ദേശീയ അംഗീകാരം Read More »

വിശ്വപ്രസിദ്ധമായ തിരുവില്വാമല പുനർജ്ജനിനുഴൽ 2024 ഡിസംബർ 11

വൃശ്ചിക മാസത്തിലെ വെളുത്ത പക്ഷ ഏകാദശിനാളിലാണ് പുനർജ്ജനി നൂഴൽ നടക്കുന്നത്.ഈ വർഷത്തെ പുനർജ്ജനി നുഴൽ 2024 ഡിസംബർ 11(1200 m.e. വൃശ്ചികം 26) ബുധനാഴ്ചയാണ്. തിരുവില്വാമല ഗ്രാമ പഞ്ചായത്തിൻ്റെയും വിവിധ സർക്കാർ വകുപ്പുകളുടെയും സഹകരണത്തോടെ വിപുലമായ സജ്ജീകരണങ്ങളാണ് കൊച്ചിൻ ദേവസ്വം ബോർഡ് ഒരുക്കിയിട്ടുള്ളത്. ഇതോടനുബന്ധിച്ച് ശ്രീവില്വദ്രീനാഥ ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് രാവിലെ 10 മണി മുതൽ ഏകാദശി പ്രസാദ വിതരണം ഉണ്ടായിരിക്കും. 11/12/24 ൻ രാവിലെ 5 മണി മുതൽ പുനർജ്ജനി നൂഴൽ ആരംഭിക്കുന്നതാണ്.പുനർജ്ജനി നൂഴുന്നതിന് വരുന്ന ഭക്തർ …

വിശ്വപ്രസിദ്ധമായ തിരുവില്വാമല പുനർജ്ജനിനുഴൽ 2024 ഡിസംബർ 11 Read More »

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കരട് നിയോജകമണ്ഡല വിഭജന റിപ്പോര്‍ട്ട് : പരിശോധനയ്ക്കായ് അന്വേഷണ ഉദ്യോഗസ്ഥര്‍ കൈപ്പറ്റണം

കേരള സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന്‍ വിജ്ഞാപനം ചെയ്ത് പ്രസിദ്ധീകരിച്ച തൃശ്ശൂര്‍ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കരട് നിയോജകമണ്ഡല വിഭജന റിപ്പോര്‍ട്ടിന്മേല്‍ ആക്ഷേപങ്ങളും അഭിപ്രായങ്ങളും പരിശോധിക്കുന്നതിനായി ജില്ലാ തിരഞ്ഞെടുപ്പ് കാര്യാലയത്തില്‍ നിന്നും അപേക്ഷകള്‍ ഡിസം. 9, വൈകീട്ട് 4 മണിക്കകം പ്രസ്തുത തദ്ദേശസ്വയംഭരണസ്ഥാപനത്തിന്റെ ചുമതലയുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ കൈപ്പറ്റേണ്ടതാണ്. പരിശോധനയ്ക്കുശേഷം അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കി ജില്ലാ കളക്ടര്‍ക്ക് ഡിസം. 18 നകം തിരികെ സമര്‍പ്പിക്കണമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു

പഥേർ’ പാട്ടും വരയും സംഘടിപ്പിച്ചു.

ഒറ്റപ്പാലം:എട്ടാമത് ഡയലോഗ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൻ്റെ ഭാഗമായി ‘ പഥേർ ‘ കലാസാംസ്‌കാരിക സായാഹ്നം സംഘടിപ്പിച്ചു. ഡിസംബർ 7 ന് വൈകീട്ട് 4.30ന് മായന്നൂർ പാലത്തിൽ വച്ച് നടന്ന പരിപാടി ഒറ്റപ്പാലം കോപ്പറേറ്റീവ് അർബൻ ബാങ്ക് പ്രസിഡന്റ്‌ യു . രാജഗോപാൽ ഫെസ്റ്റിവലിൻ്റെ ഡലിഗേറ്റ് പാസ് വിതരണം നിർവഹിച്ച് ഉദ്ഘാടനം ചെയ്തു. സംവിധായകൻ നടരാജൻ പട്ടാമ്പി ആദ്യ ഡലിഗേറ്റ് പാസ് സ്വീകരിച്ചു.രാജീവ് പിള്ളത്ത് സ്വാഗതവും, പ്രജിത്ത് ചേതന നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി തെരുവ് ചിത്രരചനയും സംഗീത സായാഹ്നവും …

പഥേർ’ പാട്ടും വരയും സംഘടിപ്പിച്ചു. Read More »

പന്തം കൊളുത്തി പ്രകടനം നടത്തി

വൈദ്യുതി നിരക്ക് കുത്തനെ കൂട്ടിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കെപിസിസി നിര്‍ദ്ദേശ പ്രകാരം എളനാട് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറി സൈദലി ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡണ്ട് സജിത്ത് എളനാട് അധ്യക്ഷത വഹിച്ചു. T രാംകുമാർ മുഖ്യപ്രഭാഷണം നടത്തി കോൺഗ്രസ്നേതാക്കൾ ആയ്യ സുരേഷ്വാഴ്യോട് , സുരേഷ്TC ഈശ്വരൻകുട്ടി എൽദോ ഐസക് ശശി TC. ജെസ്വിൻ ബൈജു. തുടങ്ങിയവർ നേതൃത്വം നൽകി.

ചിറങ്ങര റെയില്‍വെ മേല്‍പ്പാലം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടി മണ്ഡലത്തിലെ കൊരട്ടി-ബസാര്‍ റോഡിലെ ലെവല്‍ ക്രോസ്സ് നം.56 ലെ ജനങ്ങളുടെ യാത്ര ദുരിതത്തിന് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിലേയ്ക്കായി നിര്‍മ്മിച്ച ചിറങ്ങര റെയില്‍വേ മേല്‍പ്പാലം ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു. കേരള സര്‍ക്കാരിന്റെ ലെവല്‍ ക്രോസ്റ്റ് ഇല്ലാത്ത കേരളം പദ്ധതിയില്‍ ആര്‍.ബി.ഡി.സി.കെ പൂര്‍ത്തിയാക്കുന്ന 6-ാമത്തെ മേല്‍പ്പാലമാണ് ചിറങ്ങര റെയില്‍വേ മേല്‍പ്പാലം.കേരളത്തിന്റെ റെയില്‍വെ മേല്‍പ്പാലങ്ങളുടെ കണക്ക് പരിശോധിച്ചാല്‍ റെയില്‍വെ ഓവര്‍ ബ്രഡ്ജ് ഒരു ഗവണ്‍മെന്റിന്റെ …

ചിറങ്ങര റെയില്‍വെ മേല്‍പ്പാലം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു Read More »

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്‍-തൃശ്ശൂര്‍മൂന്നാംഘട്ട ജില്ലാതല ഉദ്ഘാടനം നാളെ കെ. രാധാകൃഷ്ണന്‍ എം.പി നിര്‍വ്വഹിക്കും

മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍  ‘ ഇനി ഞാന്‍ ഒഴുകട്ടെ ‘ മൂന്നാംഘട്ട ജില്ലാതല ഉദ്ഘാടനം വടക്കാഞ്ചേരി നഗരസഭയിലെ എല്ലാ നീര്‍ച്ചാലുകളും പുനരുജ്ജീവിപ്പിച്ചതിന്റെ പ്രഖ്യാപനം നടത്തി കെ. രാധാകൃഷ്ണന്‍ എം.പി. വടക്കാഞ്ചേരി നഗരസഭ ആര്യംപാടം പകല്‍ വീട് ഓഡിറ്റോറിയത്തില്‍ നാളെ രാവിലെ 9 ന് നിര്‍വ്വഹിക്കും.  നിര്‍വ്വഹണ സമിതി അംഗങ്ങളും, ജില്ലാ സാങ്കേതിക സമിതി അംഗങ്ങളും, പങ്കെടുക്കും. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി 2025 മാര്‍ച്ച് 21-ഓടെ സംസ്ഥാനത്തെ മുഴുവന്‍ നീര്‍ച്ചാലുകളും മാലിന്യമുക്തമായി പുനരുജ്ജീവിപ്പിക്കുവാനാണ് ലക്ഷ്യം.  സംസ്ഥാനത്തെ …

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്‍-തൃശ്ശൂര്‍മൂന്നാംഘട്ട ജില്ലാതല ഉദ്ഘാടനം നാളെ കെ. രാധാകൃഷ്ണന്‍ എം.പി നിര്‍വ്വഹിക്കും Read More »

സര്‍വ്വീസില്‍ നിന്നും നീക്കം ചെയ്യും

തൃശ്ശൂര്‍:തലപ്പിളളി തഹസില്‍ദാരുടെ കാര്യാലയത്തില്‍ ചെയിന്‍മാന്‍ തസ്തികയില്‍ ജോലി ചെയ്യുന്ന വിപിന്‍ ചന്ദ് പി. സി. യുടെ ശൂന്യവേതനാവധി ദീര്‍ഘിപ്പിക്കുന്നതിനുളള അപേക്ഷ 05.11.2020 ലെ സ.ഉ.(അ)നം.152/2020/ധന നമ്പര്‍ സര്‍ക്കുലര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നിരസിച്ചതിനാല്‍ താങ്കള്‍ക്ക് അനുവദിച്ചിരുന്ന 5 വര്‍ഷത്തെ ശൂന്യവേതനാവധി പൂര്‍ത്തിയാകുന്ന മുറയ്ക്ക് ജോലിയില്‍ പുനഃപ്രവേശിക്കുന്നതിനുളള നിര്‍ദ്ദേശം 06.11.2021 തിയ്യതിയില്‍ നല്‍കിയിരുന്നു. ശൂന്യവേതനാവധി അവസാനിച്ച് 15.11.2021 തിയ്യതി ജോലിയില്‍ പ്രവേശിക്കേണ്ട താങ്കള്‍ നാളിതുവരെയും ജോലിയില്‍ പ്രവേശിച്ചിട്ടില്ലാത്തതാണ്.20 വര്‍ഷം ശൂന്യവേതനാവധി എന്നുളളത് 5 വര്‍ഷമായി ചുരുക്കിക്കൊണ്ടും 5 വര്‍ഷത്തിനുശേഷം ജോലിക്ക് …

സര്‍വ്വീസില്‍ നിന്നും നീക്കം ചെയ്യും Read More »

ശബരിമല ദര്‍ശനത്തിന്‌ പോകുന്ന അയ്യപ്പഭക്തന്‌മുസ്‌ലിം ലീഗ് ഓഫിസിൽ യാത്രയയപ്പ്‌

ശബരിമല ദര്‍ശനത്തിന്‌ പോകുന്ന ഈസ്‌റ്റ്‌ ഒറ്റപ്പാലം കോലോത്തു പറമ്പില്‍ രാമന്‌ ഒറ്റപ്പാലം മുസ്‌ലിം ലീഗ്‌ ഓഫീസില്‍ യാത്രയയപ്പ്‌ നല്‍കി. കെട്ടുനിറയ്‌ക്കുള്ള തുക ഉള്‍പ്പെടെ നല്‍കി കൊണ്ടാണ്‌ യാത്രയയപ്പ്‌ നല്‍കിയത്‌. ബഹ്‌റൈന്‍ കെ.എം.സി.സി. സംസ്‌ഥാന സെക്രട്ടറി റഫീക്ക്‌ തോട്ടക്കര യാത്രയയപ്പ്‌ ഉദ്‌ഘാടനം ചെയ്‌തു. മുസ്ലിം ലീഗ്‌ നേതാക്കളായ പി.എം.എ.ജലീല്‍, പി.പി. മുഹമ്മദ്‌ കാസിം, എം.ഉമ്മര്‍ ഫാറൂഖ്‌, കെ.ഷറഫുദ്ദീന്‍, എം.പി.സെയ്‌ദ്‌ മുഹമ്മദ്‌, കെ.പി.ബാവ, എ.അബ്ദുള്‍ അസീസ്‌ എന്നിവര്‍ സംബന്ധിച്ചു. ഈസ്റ്റ്‌ ഒറ്റപ്പാലം കിഴക്കെക്കാട്‌ യൂണിറ്റ്‌്‌ മുസ്‌ലിം ലീഗ്‌ പ്രസിഡണ്ടു കൂടിയായ …

ശബരിമല ദര്‍ശനത്തിന്‌ പോകുന്ന അയ്യപ്പഭക്തന്‌മുസ്‌ലിം ലീഗ് ഓഫിസിൽ യാത്രയയപ്പ്‌ Read More »