palakkad express news

ശബരിമല ദര്‍ശനത്തിന്‌ പോകുന്ന അയ്യപ്പഭക്തന്‌മുസ്‌ലിം ലീഗ് ഓഫിസിൽ യാത്രയയപ്പ്‌

ശബരിമല ദര്‍ശനത്തിന്‌ പോകുന്ന ഈസ്‌റ്റ്‌ ഒറ്റപ്പാലം കോലോത്തു പറമ്പില്‍ രാമന്‌ ഒറ്റപ്പാലം മുസ്‌ലിം ലീഗ്‌ ഓഫീസില്‍ യാത്രയയപ്പ്‌ നല്‍കി. കെട്ടുനിറയ്‌ക്കുള്ള തുക ഉള്‍പ്പെടെ നല്‍കി കൊണ്ടാണ്‌ യാത്രയയപ്പ്‌ നല്‍കിയത്‌. ബഹ്‌റൈന്‍ കെ.എം.സി.സി. സംസ്‌ഥാന സെക്രട്ടറി റഫീക്ക്‌ തോട്ടക്കര യാത്രയയപ്പ്‌ ഉദ്‌ഘാടനം ചെയ്‌തു. മുസ്ലിം ലീഗ്‌ നേതാക്കളായ പി.എം.എ.ജലീല്‍, പി.പി. മുഹമ്മദ്‌ കാസിം, എം.ഉമ്മര്‍ ഫാറൂഖ്‌, കെ.ഷറഫുദ്ദീന്‍, എം.പി.സെയ്‌ദ്‌ മുഹമ്മദ്‌, കെ.പി.ബാവ, എ.അബ്ദുള്‍ അസീസ്‌ എന്നിവര്‍ സംബന്ധിച്ചു. ഈസ്റ്റ്‌ ഒറ്റപ്പാലം കിഴക്കെക്കാട്‌ യൂണിറ്റ്‌്‌ മുസ്‌ലിം ലീഗ്‌ പ്രസിഡണ്ടു കൂടിയായ രാമന്‍ കുടുംബത്തോടൊപ്പമാണ്‌ ശബരിമല ദർശനത്തിന് പുറപ്പെടുന്നത്

Leave a Comment

Your email address will not be published. Required fields are marked *