palakkad express news

വൈദ്യുതി ചാർജ് വർധനയിൽ പ്രതിഷേധിച്ച് നാടെങ്ങും മുസ്‌ലിം ലീഗ് പ്രതിഷേധ സമരങ്ങൾ സംഘടിപ്പിച്ചു.

ഒറ്റപ്പാലം: സംസ്ഥാന മുസ്‌ലിംലീഗ് കമ്മിറ്റിയുടെ ആഹ്വാനപ്രകാരം വൈദ്യുതി ചാർജ് വർധനയിൽ പ്രതിഷേധിച്ച് നാടെങ്ങും മുസ്‌ലിം ലീഗ് പ്രതിഷേധ സമരങ്ങൾ സംഘടിപ്പിച്ചു. വൈദ്യുതി ചാർജ് വർധനയിൽ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ് അമ്പലപ്പാറ പഞ്ചായത്ത് കമ്മിറ്റി യുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ചുനങ്ങാട് മലപ്പുറത്ത് സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി അംഗം എ.കെ ഉമ്മർ ഉദ്ഘാടനം നിർവഹിച്ചു. മുസ്‌ലിം ലീഗ് നിയോജകമണ്ഡലം സെക്രട്ടറി ടി.വി അബ്ബാസ് മുഖ്യപ്രഭാഷണം നടത്തി. അമ്പലപ്പാറ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സി.ടി ഹംസ അധ്യക്ഷനായി. പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി ഷൗക്കത്ത് പുളിക്കൽ സ്വാഗതവും, ട്രഷറർ പി. കബീർ നന്ദിയും പറഞ്ഞു. പി.ബി സലാം, എ.പി അബ്ദുൽ ജബ്ബാർ, ടി.വി അലി അക്ബർ, പി. റഫീഖ്, കെ.ടി സെയ്തലവി, പി.ഹൈദ്രു,പി.റഷീദ് പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *