palakkad express news

സര്‍വ്വീസില്‍ നിന്നും നീക്കം ചെയ്യും

തൃശ്ശൂര്‍:തലപ്പിളളി തഹസില്‍ദാരുടെ കാര്യാലയത്തില്‍ ചെയിന്‍മാന്‍ തസ്തികയില്‍ ജോലി ചെയ്യുന്ന വിപിന്‍ ചന്ദ് പി. സി. യുടെ ശൂന്യവേതനാവധി ദീര്‍ഘിപ്പിക്കുന്നതിനുളള അപേക്ഷ 05.11.2020 ലെ സ.ഉ.(അ)നം.152/2020/ധന നമ്പര്‍ സര്‍ക്കുലര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നിരസിച്ചതിനാല്‍ താങ്കള്‍ക്ക് അനുവദിച്ചിരുന്ന 5 വര്‍ഷത്തെ ശൂന്യവേതനാവധി പൂര്‍ത്തിയാകുന്ന മുറയ്ക്ക് ജോലിയില്‍ പുനഃപ്രവേശിക്കുന്നതിനുളള നിര്‍ദ്ദേശം 06.11.2021 തിയ്യതിയില്‍ നല്‍കിയിരുന്നു. ശൂന്യവേതനാവധി അവസാനിച്ച് 15.11.2021 തിയ്യതി ജോലിയില്‍ പ്രവേശിക്കേണ്ട താങ്കള്‍ നാളിതുവരെയും ജോലിയില്‍ പ്രവേശിച്ചിട്ടില്ലാത്തതാണ്.20 വര്‍ഷം ശൂന്യവേതനാവധി എന്നുളളത് 5 വര്‍ഷമായി ചുരുക്കിക്കൊണ്ടും 5 വര്‍ഷത്തിനുശേഷം ജോലിക്ക് ഹാജരാകാതിരുന്നാല്‍ ആയത് രാജിയായി (Deemed Resignation) ആയി പരിഗണിക്കാവുന്നതാണെന്നും 05.11.2020 തിയ്യതിയിലെ സ.ഉ(അ)നം.152/2020/ധന നമ്പര്‍ സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ബന്ധപ്പെട്ട രേഖകള്‍, അന്വേഷണ റിപ്പോര്‍ട്ട് എന്നിവ പരിശോധിച്ചതില്‍ ഉത്തരവാദപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്ന നിലയില്‍ താങ്കളുടെ ഭാഗത്തുനിന്നും ഗുരുതരമായ അച്ചടക്കലംഘനവും കൃത്യവിലോപവും ഉണ്ടായിട്ടുളളതായി ബോധ്യപ്പെട്ടിട്ടുണ്ട്. കൂടാതെ നാളിതുവരെയായി താങ്കള്‍ സേവനത്തില്‍ പുനഃപ്രവേശിച്ചിട്ടുമില്ല. മേല്‍ സാഹചര്യത്തില്‍ താങ്കളെ സേവനത്തില്‍ നിന്നും നീക്കം ചെയ്യുന്നതിനായി താല്‍ക്കാലികമായി തീരുമാനിച്ചിട്ടുണ്ട്. പ്രസ്തുത തീരുമാനത്തിനെതിരെ താങ്കള്‍ക്ക് എന്തെങ്കിലും ബോധിപ്പിക്കുവാനുണ്ടെങ്കില്‍ 15 ദിവസത്തിനുളളില്‍ രേഖാമൂലം സമര്‍പ്പിക്കാവുന്നതാണ് എന്ന് അറിയിക്കുന്നു. നിശ്ചയിച്ച സമയപരിധിക്കുളളില്‍ താങ്കളില്‍ നിന്ന് മറുപടി ലഭിക്കുന്നില്ലായെങ്കില്‍ താങ്കള്‍ക്ക് ഇക്കാര്യത്തില്‍ യാതൊന്നും ബോധിപ്പിക്കുവാനില്ലെന്ന നിഗമനത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതാണ്. ഈ വിഷയത്തില്‍ താങ്കളെ നേരില്‍ കേള്‍ക്കണമെന്നുണ്ടെങ്കില്‍ ആ വിവരവും മറുപടിയില്‍ ബോധിപ്പിക്കാവുന്നതാണെന്ന് ജില്ലാ കളക്ടര്‍ പുറപ്പെടുവിച്ച നോട്ടീസില്‍ അറിയിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *