palakkad express news

Local News

മലമ്പുഴ ഉദ്യാനത്തില്‍ മോക് ഡ്രില്‍ സംഘടിപ്പിച്ചു

ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ മലമ്പുഴ ഉദ്യാനത്തില്‍ ഡ്രില്‍ സംഘടിപ്പിച്ചു. ദുരന്ത സാഹചര്യങ്ങളില്‍ ദ്രുതഗതിയില്‍ സ്വീകരിക്കേണ്ട രക്ഷാപ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് അവബോധം നല്‍കുന്നതിന് വേണ്ടിയാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ മോക് ഡ്രില്‍ നടത്തിയത്. റോപ്പ് വേയിലെ യന്ത്രം തകരാറിലായി വിനോദസഞ്ചാരികള്‍ കുടുങ്ങുകയും തുടര്‍ന്ന് നടന്ന രക്ഷാപ്രവര്‍ത്തനവുമാണ് മോക് ഡ്രില്ലിലൂടെ ആവിഷ്‌ക്കരിച്ചത്. അപകടം സംഭവിച്ച ഉടന്‍ അധികൃതര്‍ പാലക്കാട് അഗ്‌നിരക്ഷാ സേനയിലും ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിലും, ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററില്‍ നിന്ന് ജില്ലാ …

മലമ്പുഴ ഉദ്യാനത്തില്‍ മോക് ഡ്രില്‍ സംഘടിപ്പിച്ചു Read More »

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് പരീക്ഷ: ഭിന്നശേഷിക്കാർക്ക് സ്ക്രൈബ് അനുവദിക്കും

തിരുവനന്തപുരം: കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് വിജ്ഞാപനം ചെയ്ത തിരുവിതാംകൂർ ദേവസ്വം ബോർഡിലെ എൽ.ഡി ക്ലർക്ക് / സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ്-II (കാറ്റഗറി നമ്പർ: 39/2025) തസ്തികയിലേക്കുള്ള ഒ.എം.ആർ പരീക്ഷ 2026 മാർച്ച് 29 ഉച്ച കഴിഞ്ഞ് 1.30 മുതൽ 3.15 വരെ തിരുവനന്തപുരം ജില്ലയിലെ വിവിധ പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും.പ്രസ്തുത പരീക്ഷ എഴുതുന്നതിനായി ഹാൾടിക്കറ്റ് ലഭിച്ചിട്ടുള്ള 40 ശതമാനത്തിന് മുകളിൽ ഭിന്നശേഷിയുള്ള ഉദ്യോഗാർത്ഥികൾക്ക് സ്ക്രൈബിന്റെ (Scribe) സഹായം ആവശ്യമുണ്ടെങ്കിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ദേവജാലിക പ്രൊഫൈൽ മുഖേന …

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് പരീക്ഷ: ഭിന്നശേഷിക്കാർക്ക് സ്ക്രൈബ് അനുവദിക്കും Read More »

അന്താരാഷ്ട്ര വനിതാദിനാചരണം : ഗോത്ര വനിതാ നേതൃത്വങ്ങളെ ആദരിച്ചു

അഗളി : ആദിവാസി കൂട്ടായ്മയായ തമ്പും നബാർഡും സംയുക്തമായി നടത്തിയ അന്തർദേശീയ വനിതാദിനാചരണം അട്ടപ്പാടി ആദിവാസി മേഖലയിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവച്ച വനിതാ നേതൃത്വങ്ങളെ ആദരിക്കുക വഴി വേറിട്ട കാഴ്ചയും മാതൃകയുമായി മാറി. നബാർഡ് ഡിഡ്മ കവിത റാം ആദിവാസി മഹിള നേതൃത്വങ്ങളെ ആദരിച്ചു. നാടൻപാട്ട് കലാകാരിയും സിനിമ പിന്നണി ഗായികയുമായ വടുകിയമ്മ, റൂറൽ സെലിബ്രിറ്റി അവാർഡ് ജേതാവും കാർത്തുമ്പി കുടകളുടെ ബ്രാൻഡ് അംബാസിഡറുമായ ലക്ഷ്മി ഉണ്ണികൃഷ്ണൻ, പാരമ്പര്യവൈദ്യത്തിന്റെ പ്രയോക്താവായ രംഗീ വൈദ്യർ, ചെറുധാന്യ കൃഷി സംരക്ഷകയും …

അന്താരാഷ്ട്ര വനിതാദിനാചരണം : ഗോത്ര വനിതാ നേതൃത്വങ്ങളെ ആദരിച്ചു Read More »

ഉത്സവങ്ങള്‍ക്കും നേര്‍ച്ചകള്‍ക്കും ആനകളെ ഉപയോഗിക്കുമ്പോള്‍ പൊതുജന സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കണം: ജില്ലാ കളക്ടര്‍

പാലക്കാട്: ഉത്സവങ്ങൾക്കും നേര്‍ച്ചകള്‍ക്കും ആനകളെ ഉപയോഗിക്കുമ്പോള്‍ പൊതുജന സുരക്ഷക്ക് മുന്‍ഗണന നല്‍കി എണ്ണം ക്രമീകരിക്കാന്‍ ശ്രമിക്കണമെന്ന് ജില്ലാ കളക്ടര്‍ എം.എസ് മാധവിക്കുട്ടി നിര്‍ദ്ദേശിച്ചു. ഉത്സവങ്ങള്‍ക്കും നേര്‍ച്ചകള്‍ക്കും ആന എഴുന്നള്ളിപ്പിന്റെ സുരക്ഷിതവും സുഗമവുമായ നടത്തിപ്പിന് ഉത്സവ കമ്മിറ്റി ഭാരവാഹികളുമായുള്ള യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. ആനയുടെ സമീപത്തേക്ക് ആളുകള്‍ വരുന്നത് തടയാന്‍ പൊലീസ് സംവിധാനം വേണമെന്നും നിയമങ്ങള്‍ പാലിക്കപ്പെടണമെന്നും കമ്മിറ്റി അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ആനകള്‍ നില്‍ക്കുന്നിടത്ത് ശരിയായ രീതിയില്‍ ബാരിക്കേഡ് സ്ഥാപിക്കണം. ദേശങ്ങള്‍ തമ്മിലുള്ള മത്സരം ആനകളുടെ …

ഉത്സവങ്ങള്‍ക്കും നേര്‍ച്ചകള്‍ക്കും ആനകളെ ഉപയോഗിക്കുമ്പോള്‍ പൊതുജന സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കണം: ജില്ലാ കളക്ടര്‍ Read More »

ദേശീയപാതയിലെ അപകടമേഖലകളില്‍ സംയുക്ത പരിശോധന നടത്തും

പാലക്കാട്: റോഡ് സുരക്ഷാ കൗൺസിൽ യോഗം ചേര്‍ന്നുജില്ലയില്‍ ദേശീയപാത 544 കടന്നു പോകുന്ന പ്രദേശങ്ങളിലെ അപകട സാധ്യതാ മേഖലകളില്‍ (ബ്ലാക്ക് സ്പോട്ടുകളില്‍) മോട്ടോര്‍ വാഹനവകുപ്പ്, പൊലീസ് അധികൃതരുടെ നേതൃത്വത്തില്‍ സംയുക്ത പരിശോധന നടത്താന്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം. ദേശീയപാതയിലെ അപകടമേഖലകൾ കണ്ടെത്തി പരിഹരിക്കുന്നതിനായി ചേര്‍ന്ന ജില്ലാ റോഡ് സുരക്ഷാ കൗൺസിൽ യോഗത്തിലാണ് ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്. പരിശോധനയുടെ ആദ്യഘട്ടമായി മാര്‍ച്ച് പത്തിന് ചന്ദ്രനഗര്‍ ജംങ്ഷനില്‍ സംയുക്ത പരിശോധന സംഘടിപ്പിക്കുമെന്ന് മോട്ടോര്‍ …

ദേശീയപാതയിലെ അപകടമേഖലകളില്‍ സംയുക്ത പരിശോധന നടത്തും Read More »

വടക്കഞ്ചേരി- ഗുരുവായൂർ കെ.എസ്.ആർ.ടി.സി ബസ്സ് നാളെ രാവിലെ 6 30ന് എളനാട് സെന്ററിൽ എംഎൽഎ യു ആർ പ്രദീപ് ഫ്ലാഗ് ഓഫ് ചെയ്യും

ചേലക്കര നിയോജകമണ്ഡലത്തിലെ യാത്ര ക്ലേശം പരിഹരിക്കുന്നതിന് അനുവദിച്ച കെ.എസ്. ആർ.ടി.സി ഓർഡിനറി ബസ്സിന്റെ ഫ്ലാഗ് ഓഫ് 9.3.2026-ന് കാലത്ത് 6. 30-ന് എളനാട് സെന്ററിൽ വച്ച് എംഎൽഎ യു ആർ പ്രദീപ് നിർവഹിക്കും. കാലത്ത് 5.25ന് വടക്കഞ്ചേരിയിൽ നിന്നും ആരംഭിച്ച് കണ്ണമ്പ്ര -എളനാട്- ചേലക്കര -കിള്ളിമംഗലം പൈങ്കുളം- ചെറുതുരുത്തി- ഷോർണൂർ – തലശ്ശേരി ദേശമംഗലം -ആറങ്ങോട്ടുകര – കറുകപുത്തൂർ പെരിങ്ങോട് -കോതച്ചിറ_ തിപ്പലിശ്ശേരി അക്കിക്കാവ്- കുന്നംകുളം_ വഴി ഗുരുവായൂരിൽ 9. 20ന് എത്തിച്ചേരും.തിരിച്ച് ഈ വഴിയിലൂടെ തന്നെ …

വടക്കഞ്ചേരി- ഗുരുവായൂർ കെ.എസ്.ആർ.ടി.സി ബസ്സ് നാളെ രാവിലെ 6 30ന് എളനാട് സെന്ററിൽ എംഎൽഎ യു ആർ പ്രദീപ് ഫ്ലാഗ് ഓഫ് ചെയ്യും Read More »

ഭിന്നശേഷിക്കാരുടെ ശാക്തീകരണംസുശക്തി മിഷൻ ഉദ്ഘാടനം 2026 മാർച്ച് 9ന്

സ്വയംസഹായ സംഘങ്ങളിലൂടെ ഭിന്നശേഷിക്കാരുടെ ശാക്തീകരണം ലക്ഷ്യംവെച്ചുള്ള, സംസ്ഥാനചരിത്രത്തിലെ പുതുസംരംഭമായ സുശക്തി മിഷൻ ഉദ്ഘാടനം 2026 മാർച്ച് 9ന് ഉച്ചയ്ക്ക് മൂന്നുമണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവ്വഹിക്കും. ഭിന്നശേഷിക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും സമഗ്ര പുനരധിവാസം ലക്ഷ്യമിടുന്ന ചരിത്ര സംരംഭമായാണ് കുടുംബശ്രീ മാതൃകയിൽ ഭിന്നശേഷിക്കാരുടെ സ്വയംസഹായ സംഘങ്ങൾക്ക് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദുവിൻ്റെ അധ്യക്ഷതയിൽ തുടക്കമാവുക. ചടങ്ങിൽ മന്ത്രിമാരായ . വി. ശിവൻകുട്ടി, ജി ആർ അനിൽ എന്നിവരും ജനപ്രതിനിധികളും ഉദ്യോഗസ്ഥ …

ഭിന്നശേഷിക്കാരുടെ ശാക്തീകരണംസുശക്തി മിഷൻ ഉദ്ഘാടനം 2026 മാർച്ച് 9ന് Read More »

എച്ച് പി വി വാക്സിനേഷൻ ആരംഭിച്ചു

ഇന്ത്യയിലെ സ്ത്രീകളെ ബാധിക്കുന്ന അർബുദങ്ങളിൽ രണ്ടാം സ്ഥാനത്തുള്ള ഗർഭാശയഗള അർബുദത്തെ പ്രതിരോധിക്കുന്നതിനായുള്ള എച്ച്‌.പി.വി. (HPV) വാക്സിൻ ദേശീയ പ്രതിരോധകുത്തിവെയ്പ്പുപട്ടികയിൽ ഉൾപ്പെടുത്തുന്നതിനു മുന്നോടിയായി ദേശീയതലത്തിൽ 14 വയസ് പൂർത്തിയായ പെൺകുട്ടികൾക്ക്‌ ആദ്യഘട്ടത്തിൽ എച്ച്‌.പി.വി. വാക്‌സിനേഷൻ ആരംഭിചതിൻ്റെ ബ്ലോക്ക് തല ഉദ്ഘാടനം പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദേവിക രാജേന്ദ്രൻ നിർവഹിച്ചു. പഴയന്നൂർ ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോക്ടർ കെ കെ ഗൗതമൻ ചടങ്ങിന് സ്വാഗതം പറഞ്ഞു ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ അംഗം . …

എച്ച് പി വി വാക്സിനേഷൻ ആരംഭിച്ചു Read More »

നിയമസഭാ തെരഞ്ഞെടുപ്പ്; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്നു

പാലക്കാട് :നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി ജില്ലയിലെ അംഗപരിമിതരായ വ്യക്തികളുടെ നിർദേശങ്ങളും അഭിപ്രായങ്ങളും ശേഖരിക്കുന്നതിനും വിലയിരുത്തുന്നതിനുമായി ജില്ലാ കളക്ടർ എം.എസ് മാധവിക്കുട്ടിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. അംഗപരിമിതി മൂലം ഒരു വ്യക്തിക്കും വോട്ട് നഷ്ടപ്പെടരുതെന്നും, അവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്നും ഉദ്യോഗസ്ഥർക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. കാഴ്ച പരിമിതരുടെ സൗകര്യത്തിനു വേണ്ടി പോളിങ് ബൂത്തിൽ ഓഡിയോ ക്യു സജ്ജീകരിക്കുന്നതിനുള്ള നടപടികൾക്കായി ഇലക്ഷൻ കമ്മീഷനോട്‌ അഭ്യർത്ഥിക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു. പോളിങ് സ്റ്റേഷനുകളിൽ ഭിന്നശേഷിക്കാർക്കായി മുൻഗണന ബോർഡുകൾ സ്ഥാപിക്കും. …

നിയമസഭാ തെരഞ്ഞെടുപ്പ്; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്നു Read More »

മണ്ണ് മാഫികൾ സജീവം സ്ഥലം ഉടമകളെ കെണിയിലാക്കുന്നു.

വെന്നൂർ കോളനി ഭാഗത്ത് വ്യാപകമായ തോതിൽ കൃഷി സ്ഥലങ്ങൾ മണ്ണിട്ട് നികത്തുന്നതായി പരാതിയുമായി നാട്ടുകാർ. എന്നാൽ സ്ഥലം ഉടമ പറയുന്നത് ഭൂമി തരംതിരിച്ച് കിട്ടി എന്നതാണ്, അങ്ങനെയെങ്കിൽ എന്തിനാണ് സ്ഥലം മണ്ണിട്ട് നികത്തുന്നത്. ഇവിടെയാണ് മണ്ണ് മാഫിയുടെ പ്രവർത്തനം സജീവമാകുന്നത് പൊറ്റ ഭാഗത്തുനിന്നും മണ്ണ് കരാറുകാരൻ എടുക്കുന്ന മണ്ണാണ് സ്ഥലം ഉടമയെ തെറ്റിദ്ധരിപ്പിച്ച് കൊണ്ടുവന്ന നികത്തുന്നത് മണ്ണിട്ട് നികത്തുന്നതിന് ചിലർക്ക് പണം നൽകിയതായി ഇവർ പറയുന്നു നിയമാനുസൃതം മണ്ണിട്ട് നികത്താൻ എന്തിനാണ് പണം നൽകുന്നത്. ഇതിനെതിരെ രാഷ്ട്രീയപ്പാർട്ടികളും …

മണ്ണ് മാഫികൾ സജീവം സ്ഥലം ഉടമകളെ കെണിയിലാക്കുന്നു. Read More »

ലൈന്‍മാന്‍ ദിനം ആചരിച്ചു

കെ എസ് ഇ ബി പെരിങ്ങോട്ടുകുറിശ്ശി സെക്ഷന്റെ ആഭിമുഖ്യത്തില്‍ ലൈന്‍മാന്‍ ദിനം ആചരിച്ചു. ദിനാചരണത്തോടനുബന്ധിച്ച് നടന്ന സുരക്ഷാ പരേഡിന് കുഴല്‍മന്ദം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അമുദ നേതൃത്വം നല്‍കി. സുരക്ഷാ സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് വൈദ്യുതി വകുപ്പ് ജീവനക്കാര്‍ ഘോഷയാത്രയും നടത്തി. വൈദ്യുതി സൗകര്യമില്ലാതെ കഴിഞ്ഞിരുന്ന രത്‌ന ദാസിന്റെ വീട്ടിലേക്ക് ദിനാചരണത്തിന്റെ ഭാഗമായി ജീവനക്കാരും കോണ്‍ട്രാക്ടര്‍മാരും സ്വന്തം നിലയില്‍ പണം സ്വരൂപിച്ച് ആവശ്യമായ വയറിങ്ങും സുരക്ഷാ സംവിധാനങ്ങളും ഒരുക്കി വൈദ്യുതി കണക്ഷന്‍ നല്‍കി. അസിസ്റ്റന്റ് എന്‍ജിനീയര്‍ രതീഷ് വൈദ്യുതി …

ലൈന്‍മാന്‍ ദിനം ആചരിച്ചു Read More »

ജില്ലയിൽ അക്ഷയ സംരംഭകരാകാൻ അവസരം: മാർച്ച് 7 വരെ അപേക്ഷിക്കാം

പാലക്കാട് :സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ഓൺലൈൻ സേവനദാതാക്കളായ അക്ഷയ പദ്ധതിയുടെ ഭാഗമായി പാലക്കാട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പുതിയ സംരംഭകരെ തിരഞ്ഞെടുക്കുന്നു. ജില്ലയിലെ 42 ലൊക്കേഷനുകളിലേക്കാണ് നിലവിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇതിൽ 37 കേന്ദ്രങ്ങൾ പൊതുവിഭാഗത്തിനും, രണ്ട് കേന്ദ്രങ്ങൾ പട്ടികജാതി വിഭാഗത്തിനും, മൂന്ന് കേന്ദ്രങ്ങൾ പട്ടികവർഗ്ഗ വിഭാഗത്തിനുമായി സംവരണം ചെയ്തിട്ടുണ്ട്. താല്പര്യമുള്ളവർക്ക് 2026 ഫെബ്രുവരി 21 മുതൽ മാർച്ച് 7 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം.പട്ടികജാതി വിഭാഗത്തിനായി പൊൽപ്പുള്ളി ഗ്രാമപഞ്ചായത്തിലെ കുളിമൂട്ടം, മേലാർകോട് ഗ്രാമപഞ്ചായത്തിലെ വളതല എന്നീ …

ജില്ലയിൽ അക്ഷയ സംരംഭകരാകാൻ അവസരം: മാർച്ച് 7 വരെ അപേക്ഷിക്കാം Read More »

ഗർഭാശയഗള കാൻസറിനെതിരെ എച്ച്പിവി വാക്സിനേഷൻ യജ്ഞം

14 വയസ് പ്രായമുള്ള എല്ലാ പെൺകുട്ടികൾക്കും ഗർഭാശയഗള കാൻസറിനെതിരെ ആരംഭിക്കുന്ന എച്ച്.പി.വി. വാക്‌സിനേഷൻ സംസ്ഥാനത്ത് ഇന്ന് ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥിനികൾക്ക് എച്ച്പിവി വാക്സിൻ നൽകുന്ന പദ്ധതി 2025 നവംബർ 3ന് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചിരുന്നു. ദേശീയ വാക്‌സിനേഷൻ ക്യാമ്പയിനിന്റെ ഭാഗമായാണ് 14 വയസ് പ്രായമുള്ള എല്ലാ പെൺകുട്ടികൾക്കും ഇപ്പോൾ വാക്സിൻ നൽകുന്നത്. തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടെയും ആശുപത്രിയിൽ ഫെബ്രുവരി 28ന് ഉച്ചയ്ക്ക് 2 മണിക്ക് …

ഗർഭാശയഗള കാൻസറിനെതിരെ എച്ച്പിവി വാക്സിനേഷൻ യജ്ഞം Read More »

അന്തിമഹാകാളൻ കാവ് വേല ആലോചന യോഗം ചേർന്നു.

2026 മാർച്ച് മാസം 28 – ന് ആഘോഷിക്കുന്ന ചേലക്കര അന്തിമഹാകാളൻ കാവ് വേല മഹോത്സവം സുഗമമായും ഭംഗിയായും നടത്തുന്നതിനും, ഭക്തർക്കും വേലപ്രേമികൾക്കും കാണുന്നതിനും ആസ്വദിക്കുന്നതിനും, ആവശ്യമായ ക്രമീകരണങ്ങളും നടപടികളും സ്വീകരിക്കുന്നതിന് കെ.രാധാകൃഷ്ണൻ.എം.പി , യു.ആർ പ്രദീപ് എം.എൽ.എ. എന്നിവരുടെ നേതൃത്വത്തിൽ റവന്യൂ, പോലീസ്, പഞ്ചായത്ത്,ആരോഗ്യം, തുടങ്ങിയ വകുപ്പു തല ഉദ്ധ്യോഗസ്ഥരുടേയും,കൊച്ചിൻ ദേവസ്വം ബോർഡ് ഉദ്ധ്യോഗസ്ഥരുടേയും, വിവിധ വേല ദേശ കമ്മിറ്റി ഭാരവാഹികളുടേയും ആലോചന യോഗം ചേലക്കര പി.ഡബ്ല്യു. ഡി റസ്റ്റ് ഹൌസിൽ ചേർന്നു. ക്ഷേത്ര സമീപ …

അന്തിമഹാകാളൻ കാവ് വേല ആലോചന യോഗം ചേർന്നു. Read More »

വികസന സെമിനാറിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ഉണ്ടോ…

പഴയന്നൂർ ഗ്രാമപഞ്ചായത്ത് രൂപീകൃതമായി വർഷങ്ങൾ കഴിഞ്ഞിട്ടും നിരവധി ഭരണനേതൃത്വങ്ങൾ അധികാരത്തിൽ എത്തിയിട്ടും പഴയന്നൂർ അമ്പലനടയിൽ ഒരു ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് വലിയ വികസനം. എളനാട് റോഡിലും ആലത്തൂർ റോഡിലും പൊതുജനങ്ങൾ വ്യാപാര സ്ഥാപനങ്ങളുടെ മുൻപിലാണ് ബസ് കാത്തു നിൽക്കുന്നത് പഴയന്നൂർ അമ്പലനടയിൽ കോവിലകത്തിനു മുൻവശത്ത് സൗകര്യപ്രദമായ രീതിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കാം പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിന് മുൻവശത്തും എളനാട് റോഡിലും ആലത്തൂർ റോഡിലും പഞ്ചായത്ത് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിച്ചാൽ വെയിലും …

വികസന സെമിനാറിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ഉണ്ടോ… Read More »

വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ പോലീസ് – എക്സൈസ് – ആരോഗ്യ സംയുക്ത ബോധവൽക്കരണ പരിപാടി നടത്തി

അമ്പലപ്പാറ ഗ്രാമപഞ്ചായത്തിൻ്റെയും വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൻ്റെയും അമ്പലപ്പാറ സാമൂഹികാരോഗ്യകേന്ദ്രത്തിൻ്റെയും ആഭിമുഖ്യത്തിൽ വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ വെച്ച് ‘പുകയില മുക്ത ലഹരി മുക്ത ഗ്രാമവും വിദ്യാലയവും’ എന്ന പരിപാടിയുടെ ഭാഗമായി പോലീസ് – എക്സൈസ് – ആരോഗ്യ വകുപ്പുകളുടെ സംയുക്ത ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.വാർഡ് അംഗം ഇ.രമേശ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കൃഷ്ണപ്രകാശ്, ഒറ്റപ്പാലം എൻ എസ് എസ് …

വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ പോലീസ് – എക്സൈസ് – ആരോഗ്യ സംയുക്ത ബോധവൽക്കരണ പരിപാടി നടത്തി Read More »

പാലില്‍ വിരിഞ്ഞ വിജയഗാഥ: സംരംഭകത്വത്തില്‍ മാതൃകയായി ശ്രീദേവി

വെറുമൊരു പാല്‍ വില്‍പനക്കാരില്‍ നിന്ന് പ്രതിമാസം 70,000 രൂപ വരുമാനം നേടുന്ന കരുത്തുറ്റ സംരംഭകയിലേക്കുള്ള ശ്രീദേവിയുടെ യാത്ര ഏതൊരു സാധാരണക്കാരനും പ്രചോദനമാണ്. നാല് വര്‍ഷം മുമ്പ് ചെറിയ രീതിയില്‍ തുടങ്ങിയ പാല്‍ വിപണനം, ഇന്ന് ‘അക്ഷയ മില്‍ക്ക് പ്രൊഡക്റ്റ്സ്’ എന്ന ജനപ്രിയ ബ്രാന്‍ഡായി വളര്‍ന്നിരിക്കുന്നു. നാഗലശ്ശേരി ഗ്രാമപഞ്ചായത്തിലെ സൂര്യകാന്തി കുടുംബശ്രീ അംഗമായ ശ്രീദേവിയെ വാവ്വന്നൂരിലെ സംരംഭക സംഗമത്തില്‍ മന്ത്രി എം ബി രാജേഷ് ആദരിച്ചു. ബ്ലോക്കിലെ ഒമ്പത് സംരംഭകരെയാണ് മന്ത്രി ആദരിച്ചത്.പാലിലെ മായത്തെക്കുറിച്ച് ഉപഭോക്താക്കള്‍ ആശങ്കപ്പെടുന്ന കാലത്ത്, …

പാലില്‍ വിരിഞ്ഞ വിജയഗാഥ: സംരംഭകത്വത്തില്‍ മാതൃകയായി ശ്രീദേവി Read More »

പ്രാർത്ഥനകളുമായി മന്നം സമാധി ദിനാചരണം ആചരിച്ചു.

ഒറ്റപ്പാലം താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയന്റെ നേതൃത്വത്തിൽ യൂണിയൻ ആസ്ഥാനത്ത് 56 ാം മന്നം സമാധി ദിനാചരണം ആചരിച്ചു. മന്നം സ്മൃതി മണ്ഡപത്തിലെ ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും ക്ഷേത്രത്തിൽ പ്രത്യേക വഴിപാടുകളും നടന്നു. എൻ എസ് എസ് ഡയറക്ടർ ബോർഡ് മെമ്പറും യൂണിയൻ പ്രസിഡണ്ടുമായ പി നാരായണൻ നായരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ഉപവാസം, പ്രാർത്ഥന, ഭജന എന്നിവ ആചാരപരമായി നടന്നു .യൂണിയൻ പ്രസിഡണ്ട് പി നാരായണൻ നായർ പ്രതിഞ്ജ ചൊല്ലി കൊടുത്തു. യൂണിയൻ വൈസ് പ്രസിഡൻറ് …

പ്രാർത്ഥനകളുമായി മന്നം സമാധി ദിനാചരണം ആചരിച്ചു. Read More »

ചെർപ്പുള്ളശ്ശേരി ടൗൺ നവീകരണ പൂർത്തികരണ ഉദ്ഘാടനം നടന്നു

ചെർപ്പുള്ളശ്ശേരി:1,16,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ കിഫ്ബി മുഖേനെ കഴിഞ്ഞ പത്ത് വർഷം കൊണ്ട് നടപ്പിലാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചെർപ്പുള്ളശ്ശേരി ടൗൺ നവീകരണ പൂർത്തികരണ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തീരദേശ, മലയോര ഹൈവേകൾ, നാഷണൽ ഹൈവേ, തിരുവനന്തപുരം റിങ് റോഡ് എം.സി റോഡ് വികസനം, ദേശീയ ജലപാതയും വയനാട് തുരങ്കപാത ഇങ്ങനെ നിരവധി പദ്ധതികൾ നടപ്പിലാക്കി. വികസനം ഉണ്ടാകുമ്പോൾ വിവിധ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങൾ ഏറ്റെടുക്കേണ്ടതായി …

ചെർപ്പുള്ളശ്ശേരി ടൗൺ നവീകരണ പൂർത്തികരണ ഉദ്ഘാടനം നടന്നു Read More »

അങ്കണവാടി പ്രവർത്തകരുടെ നഷ്ടമായ കാലയളവിലെ പെൻഷൻ അനുവദിക്കാൻ ഉത്തരവ്

കേരള അങ്കണവാടി വർക്കേർസ് & ഹെൽപ്പേഴ്സ് ക്ഷേമനിധി ബോർഡിൽ നിന്നും ക്ഷേമനിധി വിഹിതം അടക്കുന്നതിൽ മുടക്കം വന്നിട്ടുള്ളതും കുടിശ്ശിക അടച്ച് അംഗത്വം പുനരുജ്ജീവിപ്പിക്കാൻ കഴിയാത്തതുമായ 30 മുതൽ 40 വർഷം വരെ സേവനകാലയളവുള്ള അങ്കണവാടി പ്രവർത്തകരുടെ നഷ്ടമായ പെൻഷൻ അനുവദിക്കുന്നതിന് ഉത്തരവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 2016 മുതൽ 2025 വരെ വിരമിച്ച അങ്കണവാടി പ്രവർത്തകരിൽ 2016ന് ശേഷം അനാരോഗ്യം ഉൾപ്പടെയുള്ള വിവിധ കാരണങ്ങളാൽ 500ൽപ്പരം അങ്കണവാടി പ്രവർത്തകർക്ക് പെൻഷൻ നഷ്ടമായിരുന്നു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതിന്റെ …

അങ്കണവാടി പ്രവർത്തകരുടെ നഷ്ടമായ കാലയളവിലെ പെൻഷൻ അനുവദിക്കാൻ ഉത്തരവ് Read More »