ചേലക്കര നിയോജകമണ്ഡലത്തിലെ യാത്ര ക്ലേശം പരിഹരിക്കുന്നതിന് അനുവദിച്ച കെ.എസ്. ആർ.ടി.സി ഓർഡിനറി ബസ്സിന്റെ ഫ്ലാഗ് ഓഫ് 9.3.2026-ന് കാലത്ത് 6. 30-ന് എളനാട് സെന്ററിൽ വച്ച് എംഎൽഎ യു ആർ പ്രദീപ് നിർവഹിക്കും. കാലത്ത് 5.25ന് വടക്കഞ്ചേരിയിൽ നിന്നും ആരംഭിച്ച് കണ്ണമ്പ്ര -എളനാട്- ചേലക്കര -കിള്ളിമംഗലം പൈങ്കുളം- ചെറുതുരുത്തി- ഷോർണൂർ – തലശ്ശേരി ദേശമംഗലം -ആറങ്ങോട്ടുകര – കറുകപുത്തൂർ പെരിങ്ങോട് -കോതച്ചിറ_ തിപ്പലിശ്ശേരി അക്കിക്കാവ്- കുന്നംകുളം_ വഴി ഗുരുവായൂരിൽ 9. 20ന് എത്തിച്ചേരും.തിരിച്ച് ഈ വഴിയിലൂടെ തന്നെ 12:50ന് ചേലക്കരയിൽ എത്തും . ഉച്ചതിരിഞ്ഞ് 1. 45 ന് ചേലക്കരയിൽ നിന്നും പുറപ്പെട്ട് 4.25ന് ഗുരുവായൂരിൽ എത്തിച്ചേരും ഗുരുവായൂരിൽ നിന്നും 4 50 ന് പുറപ്പെട്ട് രാത്രി 8:45 ന് വടക്കഞ്ചേരിയിൽ എത്തിച്ചേരുന്ന രീതിയിലാണ് റൂട്ട് ക്രമീകരിച്ചിട്ടുള്ളത്. നാളെത്തന്നെ ചിറ്റൂരിൽ നിന്നും രാവിലെ 5.30ന് ആരംഭിച്ച് ആലത്തൂർ- പഴയന്നൂർ -ചേലക്കര- വടക്കാഞ്ചേരി വഴി മെഡിക്കൽ കോളേജിൽ എത്തിച്ചേരുന്ന ബസ്സും ഓടി തുടങ്ങും. ഇതിന് പുറമേ തിരുവനന്തപുരം- കൊട്ടാരക്കര- കോട്ടയം വൈറ്റില _തൃശ്ശൂർ__ തിരുവില്ലാമല _ഒറ്റപ്പാലം ബസ്സും, വടക്കഞ്ചേരി- തിരുവില്ലാമല- കുത്താംപിള്ളി പാലം വഴി ഒറ്റപ്പാലം ബസ്സും ഓടി തുടങ്ങുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് എം.എൽ.എ.യു.ആർ പ്രദീപ് അറിയിച്ചു. മണ്ഡലത്തിലെ ദീർഘദൂര -ഹ്രസ്വദൂര യാത്രാസൗകര്യം വർദ്ധി പ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാറിന് എംഎൽഎ കത്തു നൽകിയിരുന്നു.