palakkad express news

ഭിന്നശേഷിക്കാരുടെ ശാക്തീകരണംസുശക്തി മിഷൻ ഉദ്ഘാടനം 2026 മാർച്ച് 9ന്

സ്വയംസഹായ സംഘങ്ങളിലൂടെ ഭിന്നശേഷിക്കാരുടെ ശാക്തീകരണം ലക്ഷ്യംവെച്ചുള്ള, സംസ്ഥാനചരിത്രത്തിലെ പുതുസംരംഭമായ സുശക്തി മിഷൻ ഉദ്ഘാടനം 2026 മാർച്ച് 9ന് ഉച്ചയ്ക്ക് മൂന്നുമണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവ്വഹിക്കും. ഭിന്നശേഷിക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും സമഗ്ര പുനരധിവാസം ലക്ഷ്യമിടുന്ന ചരിത്ര സംരംഭമായാണ് കുടുംബശ്രീ മാതൃകയിൽ ഭിന്നശേഷിക്കാരുടെ സ്വയംസഹായ സംഘങ്ങൾക്ക് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദുവിൻ്റെ അധ്യക്ഷതയിൽ തുടക്കമാവുക. ചടങ്ങിൽ മന്ത്രിമാരായ . വി. ശിവൻകുട്ടി, ജി ആർ അനിൽ എന്നിവരും ജനപ്രതിനിധികളും ഉദ്യോഗസ്ഥ പ്രമുഖരും ഭിന്നശേഷി മേഖലയിലെ സംഘടന പ്രതിനിധികളും പങ്കെടുക്കും..സ്വാശ്രയ കൂട്ടായ്മകളായാണ് സംസ്ഥാനത്തെ ഭിന്നശേഷിക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സമഗ്ര പുനരധിവാസം ലക്ഷ്യമാക്കി സുശക്തി എന്ന പേരിൽ സ്വയംസഹായ സംഘങ്ങൾ രൂപീകരിക്കുന്നത്. കേരള സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷനാണ് പ്രാരംഭ നിർവ്വഹണച്ചുമതല വഹിക്കുന്നത്.

സുശക്തി യൂണിറ്റ് (Self Help Group): ഒരു പ്രദേശത്തെ സുശക്തി മിഷൻറെ ഏറ്റവും സുഷ്‌മതല ജനാധിപത്യ സംഘനയാണിത്. 10 മുതൽ 20 വരെ അംഗങ്ങൾശാരീരിക, മാനസിക, ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവരുടെ, അവരുടെ രക്ഷിതാക്കളുടെപ്രസിഡന്റ്, സെക്രട്ടറി, 3 വോളണ്ടിയർമാർ അടങ്ങിയ 5 അംഗ ഭരണസമിതിയും ഭരണസമിതിയും മുഴുവൻ അംഗങ്ങളും ഉൾപ്പെടുന്ന പൊതുസഭയും ഉണ്ടായിരിക്കുംസുശക്തി യൂണിറ്റുകളുടെ പ്രവർത്തനങ്ങൾക്കായി അമ്പതിനായിരം രൂപ വീതം റിവോൾവിങ് ഫണ്ടായി സർക്കാർ അനുവദിക്കും.2. സുശക്തി ലോക്കൽ ഡെവലപ്മെന്റ്റ് സൊസൈറ്റി (LDS) / സുശക്തി മിഷന്റെ ജനാധിപത്യ സംഘടന സംവിധാനംഗ്രാമപഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ തലത്തിൽ അപ്പക്സ് ബോഡികേരള സംഘങ്ങൾ രജിസ്ട്രേഷൻ ആക്ട് (2025 ലെ 14) പ്രകാരം രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കും.പ്രസിഡന്റ്, വൈസ് പ്രസിഡൻ്റ്, സെക്രട്ടറി ഉൾപ്പെടെ ഭരണസമിതിസുശക്തി ലോക്കൽ ഡെവലപ്മെൻറ് സൊസൈറ്റികളുടെ മാതൃകാബൈലോ ലഭ്യമായ ഉടൻ പഞ്ചായത്ത് / നഗരസഭ / മുനിസിപ്പാലിറ്റി തലത്തിൽ സംഘങ്ങൾ നിയമാനുസൃതം രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിക്കും.3. സുശക്തി ജില്ലാ മിഷൻഓരോ ജില്ലയിലും ചെയർപേഴ്സൺ ഉൾപ്പടെ പരമാവധി 15 അംഗങ്ങൾജില്ലാ കോ-ഓർഡിനേറ്റർ, അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്റർ എന്നിവർ ജില്ലാ മിഷന്റെ പ്രവർത്തങ്ങൾ കോർഡിനേറ്റ് ചെയ്യും.ജില്ലയിലെ ലോക്കൽ ഡെവലപ്‌മെന്റ്റ് സൊസൈറ്റി (LDS) സെക്രട്ടറി, പ്രസിഡൻ്റുമാരിൽ നിന്നും സംസ്ഥാന ഗവേർണിംഗ് ബോഡി നോമിനേറ്റ് ചെയ്യുന്നവരാവും ജില്ലാ മിഷൻ അംഗങ്ങൾ.

Leave a Comment

Your email address will not be published. Required fields are marked *