palakkad express news

ജില്ലയിൽ അക്ഷയ സംരംഭകരാകാൻ അവസരം: മാർച്ച് 7 വരെ അപേക്ഷിക്കാം

പാലക്കാട് :സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ഓൺലൈൻ സേവനദാതാക്കളായ അക്ഷയ പദ്ധതിയുടെ ഭാഗമായി പാലക്കാട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പുതിയ സംരംഭകരെ തിരഞ്ഞെടുക്കുന്നു. ജില്ലയിലെ 42 ലൊക്കേഷനുകളിലേക്കാണ് നിലവിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇതിൽ 37 കേന്ദ്രങ്ങൾ പൊതുവിഭാഗത്തിനും, രണ്ട് കേന്ദ്രങ്ങൾ പട്ടികജാതി വിഭാഗത്തിനും, മൂന്ന് കേന്ദ്രങ്ങൾ പട്ടികവർഗ്ഗ വിഭാഗത്തിനുമായി സംവരണം ചെയ്തിട്ടുണ്ട്. താല്പര്യമുള്ളവർക്ക് 2026 ഫെബ്രുവരി 21 മുതൽ മാർച്ച് 7 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം.പട്ടികജാതി വിഭാഗത്തിനായി പൊൽപ്പുള്ളി ഗ്രാമപഞ്ചായത്തിലെ കുളിമൂട്ടം, മേലാർകോട് ഗ്രാമപഞ്ചായത്തിലെ വളതല എന്നീ ലൊക്കേഷനുകളാണ് മാറ്റിവെച്ചിരിക്കുന്നത്. പട്ടികവർഗ്ഗ വിഭാഗത്തിനായി കോട്ടോപ്പാടം, പുതൂർ, മുതലമട (പറമ്പിക്കുളം ടൗൺ) എന്നിവിടങ്ങളിൽ അവസരമുണ്ട്. പൊതുവിഭാഗത്തിൽ ഒറ്റപ്പാലം മുനിസിപ്പാലിറ്റിയിലെ പാലപ്പുറം, പട്ടാമ്പിയിലെ കണ്ടേങ്കാവ്, എടപ്പാലം, തൃത്താലയിലെ പറക്കുളം, കപ്പൂർ, കോഴിക്കര, ശ്രീകൃഷ്ണപുരത്തെ കുളക്കാട്, കല്ലുവഴി, ആലങ്ങാട്, ഒറ്റപ്പാലത്തെ മുണ്ടക്കോട്ടുകുറിശ്ശി, നെല്ലിക്കുറിശ്ശി, കയിലിയാട്, കരിമ്പുഴയിലെ കോട്ടപ്പുറം എന്നിവിടങ്ങളിൽ അപേക്ഷിക്കാം. കൂടാതെ ആലത്തൂർ ബ്ലോക്കിലെ വാൽക്കുളമ്പ്, പത്തനാപുരം, പന്തലാംപാടം, തരൂരിലെ പഴമ്പാലക്കോട്, ജില്ലയിൽ അക്ഷയ സംരംഭകരാകാൻ അവസരം: മാർച്ച് 7 വരെ അപേക്ഷിക്കാംസംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ഓൺലൈൻ സേവനദാതാക്കളായ അക്ഷയ പദ്ധതിയുടെ ഭാഗമായി പാലക്കാട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പുതിയ സംരംഭകരെ തിരഞ്ഞെടുക്കുന്നു. ജില്ലയിലെ 42 ലൊക്കേഷനുകളിലേക്കാണ് നിലവിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇതിൽ 37 കേന്ദ്രങ്ങൾ പൊതുവിഭാഗത്തിനും, രണ്ട് കേന്ദ്രങ്ങൾ പട്ടികജാതി വിഭാഗത്തിനും, മൂന്ന് കേന്ദ്രങ്ങൾ പട്ടികവർഗ്ഗ വിഭാഗത്തിനുമായി സംവരണം ചെയ്തിട്ടുണ്ട്. താല്പര്യമുള്ളവർക്ക് 2026 ഫെബ്രുവരി 21 മുതൽ മാർച്ച് 7 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം.പട്ടികജാതി വിഭാഗത്തിനായി പൊൽപ്പുള്ളി ഗ്രാമപഞ്ചായത്തിലെ കുളിമൂട്ടം, മേലാർകോട് ഗ്രാമപഞ്ചായത്തിലെ വളതല എന്നീ ലൊക്കേഷനുകളാണ് മാറ്റിവെച്ചിരിക്കുന്നത്. പട്ടികവർഗ്ഗ വിഭാഗത്തിനായി കോട്ടോപ്പാടം, പുതൂർ, മുതലമട (പറമ്പിക്കുളം ടൗൺ) എന്നിവിടങ്ങളിൽ അവസരമുണ്ട്. പൊതുവിഭാഗത്തിൽ ഒറ്റപ്പാലം മുനിസിപ്പാലിറ്റിയിലെ പാലപ്പുറം, പട്ടാമ്പിയിലെ കണ്ടേങ്കാവ്, എടപ്പാലം, തൃത്താലയിലെ പറക്കുളം, കപ്പൂർ, കോഴിക്കര, ശ്രീകൃഷ്ണപുരത്തെ കുളക്കാട്, കല്ലുവഴി, ആലങ്ങാട്, ഒറ്റപ്പാലത്തെ മുണ്ടക്കോട്ടുകുറിശ്ശി, നെല്ലിക്കുറിശ്ശി, കയിലിയാട്, കരിമ്പുഴയിലെ കോട്ടപ്പുറം എന്നിവിടങ്ങളിൽ അപേക്ഷിക്കാം. കൂടാതെ ആലത്തൂർ ബ്ലോക്കിലെ വാൽക്കുളമ്പ്, പത്തനാപുരം, പന്തലാംപാടം, തരൂരിലെ പഴമ്പാലക്കോട്, കുഴൽമന്ദത്തെ വാലുപറമ്പ്, പട്ടാമ്പി മുനിസിപ്പാലിറ്റിയിലെ ശങ്കരമംഗലം, പറളിയിലെ കമ്പ, തച്ചമ്പാറയിലെ 53 മൈൽ, ചാലിശ്ശേരിയിലെ കൂറ്റനാട്, പല്ലശ്ശനയിലെ പാറക്കളം, മുണ്ടൂരിലെ പൂതനൂർകാവ്, കോങ്ങാട്ടെ ചെറായ, മട്ടുമ്മൽ, മണ്ണൂരിലെ നെല്ലിക്കാട്, മങ്കരയിലെ കല്ലൂർക്കാവ്, ചിറ്റൂരിലെ കച്ചേരിമേട്, ഷൊർണ്ണൂരിലെ കണയം, എലപ്പുള്ളിയിലെ പള്ളത്തേരി, പുതുശ്ശേരിയിലെ അട്ടപ്പള്ളം, തിരുവിഴാംകുന്ന്, മണലടി, മാങ്കുറിശ്ശി, കൂടല്ലൂർ, ഇടക്കുറിശ്ശി, നെല്ലിയാമ്പതിയിലെ പുലയമ്പാറ എന്നീ സ്ഥലങ്ങളിലും പുതിയ കേന്ദ്രങ്ങൾ ആരംഭിക്കും.സംരംഭകത്വ ശേഷിയും സാമൂഹ്യ പ്രതിബദ്ധതയുമുള്ള വ്യക്തികളായിരിക്കണം അപേക്ഷകര്‍. 2026 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയായവരും 50 വയസ് കവിയാത്തവരും ആയിരിക്കണം. പ്ലസ് ടു അല്ലെങ്കിൽ പ്രീഡിഗ്രിയാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർക്ക് മുൻഗണന ലഭിക്കും. കൂടാതെ, വനിതകൾക്കും പട്ടികജാതി-വർഗ വിഭാഗത്തിൽപ്പെട്ടവർക്കും ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും തിരഞ്ഞെടുപ്പിൽ പ്രത്യേക വെയ്‌റ്റേജ് ലഭിക്കും. അപേക്ഷിക്കുന്ന ലൊക്കേഷനിൽ സ്വന്തമായോ വാടകയ്ക്കോ കെട്ടിട സൗകര്യമുള്ളവർക്ക് അധിക മാർക്കിന് അർഹതയുണ്ടാകും.ഓൺലൈൻ അപേക്ഷയിലെ വിവരങ്ങൾ, ഒ.എം.ആർ പരീക്ഷ, അഭിമുഖം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലൂടെയാണ് അന്തിമ തിരഞ്ഞെടുപ്പ് നടക്കുന്നത്. അപേക്ഷാ ഫീസായ 750 രൂപ ഓൺലൈനായി തന്നെ അടയ്ക്കണം. അപേക്ഷകർക്ക് പരമാവധി മൂന്ന് ലൊക്കേഷനുകൾ വരെ തിരഞ്ഞെടുക്കാൻ സാധിക്കുമെങ്കിലും ആദ്യ ലൊക്കേഷനായിരിക്കും മുൻഗണന നൽകുക. തിരഞ്ഞെടുക്കപ്പെടുന്നവർ അക്ഷയ കേന്ദ്രങ്ങളിൽ മുഴുവൻ സമയവും ഉണ്ടായിരിക്കണമെന്നും സമാന്തരമായി മറ്റ് ജോലികളിൽ ഏർപ്പെടാൻ പാടില്ലെന്നും നിബന്ധനയുണ്ട്.കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമായി https://lbsedp.lbscentre.in/akshaya26/ എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. സംശയങ്ങൾക്ക് എൽ.ബി.എസ് ഹെൽപ്പ് ലൈൻ നമ്പറുകളായ 0471-2560311, 312 ലോ അക്ഷയ ജില്ലാ ഓഫീസിന്റെ 0491-2547820 എന്ന നമ്പറിലോ ബന്ധപ്പെടാം. പുതുശ്ശേരിയിലെ അട്ടപ്പള്ളം, തിരുവിഴാംകുന്ന്, മണലടി, മാങ്കുറിശ്ശി, കൂടല്ലൂർ, ഇടക്കുറിശ്ശി, നെല്ലിയാമ്പതിയിലെ പുലയമ്പാറ എന്നീ സ്ഥലങ്ങളിലും പുതിയ കേന്ദ്രങ്ങൾ ആരംഭിക്കും.സംരംഭകത്വ ശേഷിയും സാമൂഹ്യ പ്രതിബദ്ധതയുമുള്ള വ്യക്തികളായിരിക്കണം അപേക്ഷകര്‍. 2026 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയായവരും 50 വയസ് കവിയാത്തവരും ആയിരിക്കണം. പ്ലസ് ടു അല്ലെങ്കിൽ പ്രീഡിഗ്രിയാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർക്ക് മുൻഗണന ലഭിക്കും. കൂടാതെ, വനിതകൾക്കും പട്ടികജാതി-വർഗ വിഭാഗത്തിൽപ്പെട്ടവർക്കും ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും തിരഞ്ഞെടുപ്പിൽ പ്രത്യേക വെയ്‌റ്റേജ് ലഭിക്കും. അപേക്ഷിക്കുന്ന ലൊക്കേഷനിൽ സ്വന്തമായോ വാടകയ്ക്കോ കെട്ടിട സൗകര്യമുള്ളവർക്ക് അധിക മാർക്കിന് അർഹതയുണ്ടാകും.ഓൺലൈൻ അപേക്ഷയിലെ വിവരങ്ങൾ, ഒ.എം.ആർ പരീക്ഷ, അഭിമുഖം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലൂടെയാണ് അന്തിമ തിരഞ്ഞെടുപ്പ് നടക്കുന്നത്. അപേക്ഷാ ഫീസായ 750 രൂപ ഓൺലൈനായി തന്നെ അടയ്ക്കണം. അപേക്ഷകർക്ക് പരമാവധി മൂന്ന് ലൊക്കേഷനുകൾ വരെ തിരഞ്ഞെടുക്കാൻ സാധിക്കുമെങ്കിലും ആദ്യ ലൊക്കേഷനായിരിക്കും മുൻഗണന നൽകുക. തിരഞ്ഞെടുക്കപ്പെടുന്നവർ അക്ഷയ കേന്ദ്രങ്ങളിൽ മുഴുവൻ സമയവും ഉണ്ടായിരിക്കണമെന്നും സമാന്തരമായി മറ്റ് ജോലികളിൽ ഏർപ്പെടാൻ പാടില്ലെന്നും നിബന്ധനയുണ്ട്.കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമായി https://lbsedp.lbscentre.in/akshaya26/ എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. സംശയങ്ങൾക്ക് എൽ.ബി.എസ് ഹെൽപ്പ് ലൈൻ നമ്പറുകളായ 0471-2560311, 312 ലോ അക്ഷയ ജില്ലാ ഓഫീസിന്റെ 0491-2547820 എന്ന നമ്പറിലോ ബന്ധപ്പെടാം.

Leave a Comment

Your email address will not be published. Required fields are marked *