palakkad express news

മണ്ണ് മാഫികൾ സജീവം സ്ഥലം ഉടമകളെ കെണിയിലാക്കുന്നു.

വെന്നൂർ കോളനി ഭാഗത്ത് വ്യാപകമായ തോതിൽ കൃഷി സ്ഥലങ്ങൾ മണ്ണിട്ട് നികത്തുന്നതായി പരാതിയുമായി നാട്ടുകാർ. എന്നാൽ സ്ഥലം ഉടമ പറയുന്നത് ഭൂമി തരംതിരിച്ച് കിട്ടി എന്നതാണ്, അങ്ങനെയെങ്കിൽ എന്തിനാണ് സ്ഥലം മണ്ണിട്ട് നികത്തുന്നത്. ഇവിടെയാണ് മണ്ണ് മാഫിയുടെ പ്രവർത്തനം സജീവമാകുന്നത് പൊറ്റ ഭാഗത്തുനിന്നും മണ്ണ് കരാറുകാരൻ എടുക്കുന്ന മണ്ണാണ് സ്ഥലം ഉടമയെ തെറ്റിദ്ധരിപ്പിച്ച് കൊണ്ടുവന്ന നികത്തുന്നത് മണ്ണിട്ട് നികത്തുന്നതിന് ചിലർക്ക് പണം നൽകിയതായി ഇവർ പറയുന്നു നിയമാനുസൃതം മണ്ണിട്ട് നികത്താൻ എന്തിനാണ് പണം നൽകുന്നത്. ഇതിനെതിരെ രാഷ്ട്രീയപ്പാർട്ടികളും പ്രതികരിക്കാത്തത് സംശയത്തിന് ഇട നൽകുന്നു. പകൽ സമയങ്ങളിൽ മണ്ണടിക്കാനുള്ള അനുവാദം നൽകുന്നത് നാലു സെന്റിൽ താഴെയുള്ളവർക്ക് വീട് നിർമ്മിക്കാനുള്ള മണ്ണടിക്കാൻ അനുവാദം നൽകുന്നുണ്ടെങ്കിലും അതിന്റെ മറവിൽ വ്യാപകമായി തോതിൽ മണ്ണടിക്കലാണ് നടക്കുന്നത് . വെന്നൂർ ഭാഗത്തെ മണ്ണടിക്കൽ താൽക്കാലികമായി നിർത്തിയെന്നും ഇനി അനുവാദം ലഭിച്ചാൽ മാത്രമേ മണ്ണടിക്കുകയുള്ളൂ എന്നാണ് സ്ഥലം ഉടമ പറയുന്നത്. തദ്ദേശ നിവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കാവുന്ന കാര്യങ്ങൾ ഉണ്ടായാൽ മെമ്പർ ഉൾപ്പെടെയുള്ളവർ ഇടപെടണം.

Leave a Comment

Your email address will not be published. Required fields are marked *