പഴയന്നൂർ ഗ്രാമപഞ്ചായത്ത് രൂപീകൃതമായി വർഷങ്ങൾ കഴിഞ്ഞിട്ടും നിരവധി ഭരണനേതൃത്വങ്ങൾ അധികാരത്തിൽ എത്തിയിട്ടും പഴയന്നൂർ അമ്പലനടയിൽ ഒരു ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് വലിയ വികസനം. എളനാട് റോഡിലും ആലത്തൂർ റോഡിലും പൊതുജനങ്ങൾ വ്യാപാര സ്ഥാപനങ്ങളുടെ മുൻപിലാണ് ബസ് കാത്തു നിൽക്കുന്നത് പഴയന്നൂർ അമ്പലനടയിൽ കോവിലകത്തിനു മുൻവശത്ത് സൗകര്യപ്രദമായ രീതിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കാം പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിന് മുൻവശത്തും എളനാട് റോഡിലും ആലത്തൂർ റോഡിലും പഞ്ചായത്ത് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിച്ചാൽ വെയിലും മഴയും ഏൽക്കാതെ ജനങ്ങൾക്ക് ബസ് കാത്തുനിൽക്കാൻ കഴിയും വ്യാപാരസ്ഥാപനങ്ങൾക്കും ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ കഴിയും ഇത്തരം കാര്യങ്ങൾ വികസന സെമിനാറിൽ ഉൾപ്പെടുത്താൻ കഴിയുമോ എന്ന കാര്യം അറിയില്ല അഥവാ ഇല്ലെങ്കിൽ തന്നെ പഞ്ചായത്ത് ഭരണ നേതൃത്വം ഇടപെടണം അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താതെ എന്ത് വികസനമാണ് വികസനം…..
വെബ് എഡിറ്റർ