palakkad express news

അന്തിമഹാകാളൻ കാവ് വേല ആലോചന യോഗം ചേർന്നു.

2026 മാർച്ച് മാസം 28 – ന് ആഘോഷിക്കുന്ന ചേലക്കര അന്തിമഹാകാളൻ കാവ് വേല മഹോത്സവം സുഗമമായും ഭംഗിയായും നടത്തുന്നതിനും, ഭക്തർക്കും വേലപ്രേമികൾക്കും കാണുന്നതിനും ആസ്വദിക്കുന്നതിനും, ആവശ്യമായ ക്രമീകരണങ്ങളും നടപടികളും സ്വീകരിക്കുന്നതിന് കെ.രാധാകൃഷ്ണൻ.എം.പി , യു.ആർ പ്രദീപ് എം.എൽ.എ. എന്നിവരുടെ നേതൃത്വത്തിൽ റവന്യൂ, പോലീസ്, പഞ്ചായത്ത്,ആരോഗ്യം, തുടങ്ങിയ വകുപ്പു തല ഉദ്ധ്യോഗസ്ഥരുടേയും,കൊച്ചിൻ ദേവസ്വം ബോർഡ് ഉദ്ധ്യോഗസ്ഥരുടേയും, വിവിധ വേല ദേശ കമ്മിറ്റി ഭാരവാഹികളുടേയും ആലോചന യോഗം ചേലക്കര പി.ഡബ്ല്യു. ഡി റസ്റ്റ് ഹൌസിൽ ചേർന്നു. ക്ഷേത്ര സമീപ പ്രദേശങ്ങളിലെ കിണറുകൾ ആരോഗ്യ വിഭാഗം ക്ലോറിനേറ്റ് ചെയ്ത് ശുദ്ധ ജല ലഭ്യത ഉറപ്പുവരുത്തും, വേല ദിവസം മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ താൽക്കാലിക മെഡിക്കൽ കൗണ്ടർ സ്ഥാപിക്കും. മാലിന്യ നിർമ്മാർജ്ജനം ഹരിത കർമ്മ സേനയുടെ സഹായത്തോടെ ചേലക്കര ഗ്രാമപഞ്ചായത്ത് നടപ്പിലാക്കും. ഗതാഗത നിയന്ത്രണത്തിനും വേലയ്ക്കെത്തുന്ന വരെ സഹായിക്കുന്നതിനും – നിയന്ത്രിക്കുന്നതിനും പോലീസിനെ സഹായിക്കാൻ വളണ്ടിയർമാരെ തിരഞ്ഞെടുത്ത് ചുമതലപ്പെടുത്തും. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ താല്കാലിക ലൈസൻസ് ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ലഭ്യമാക്കും, എക്സൈസ് വകുപ്പിന്റെ നിരീക്ഷണവും ഉണ്ടാകും. കെ.എസ്ഇ.ബി.യുടേയും , വാട്ടർ അതോറിറ്റിയുടേയും മതിയായ സേവനങ്ങളും ലഭ്യമാക്കും. തുടങ്ങികാര്യങ്ങൾ യോഗത്തിൽ തീരുമാനിച്ചു.ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ടി ഗോപാലകൃഷ്ണൻ , ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ നന്ദകുമാർ , സെക്രട്ടറി ജയലക്ഷ്മി , കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ ഉദയകുമാർ, കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ കെ.പി അജയൻ അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് കുന്നംകുളം ശ്രീ.മുരളീധരൻ.എൻ .തലപ്പിള്ളി തഹസിൽദാർ സീന പി.പി, വേല കോ-ഓഡിനേഷൻ സെക്രട്ടറി ഹരിനാരായണൻ, ചെയർമാൻ സുനിൽ .പി.കെ . കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർ ശ്രീമതി ബിനു. മെഡിക്കൽ ഓഫീസർ തോന്നൂർക്കര ഡോ.ബിനി. ഫുഡ് സേഫ്റ്റി ഓഫീസർ ചേലക്കര , ഫയർ & റെസ്ക്യൂ ഓഫീസർ വടക്കാഞ്ചേരി, ഹെൽത്ത് സൂപ്രവൈസർ പഴയന്നൂർ, വാട്ടർ അതോറിറ്റി അസിസ്റ്റന്റ്എഞ്ചനീയർ ചേലക്കര, വിവിധ വേല ദേശ കമ്മിറ്റി ഭാരവാഹികളായ സുനിൽ , കേശവൻകുട്ടി, (ചേലക്കര ദേശം) രാമദാസ്, ഉണ്ണികൃഷ്ണൻ (വെങ്ങാനെല്ലൂർ ദേശം) കൃഷ്ണൻ കുട്ടി ,ഗോപൻ (കുറുമല ദേശം ) പ്രദീപ് നമ്പ്യാത്ത്,ശ്രീജിത്ത് ടി.ആർ (തോന്നൂർക്കര ദേശം ) ഷിബിൻ പ്രമോദ് (പങ്ങാരപ്പിള്ളി ദേശം) പ്രസ്സ് ക്ലബ് ഭാരവാഹികളായ ഗോപു ചക്കുന്നത്ത്, മണികണ്ഠൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു. ,

Leave a Comment

Your email address will not be published. Required fields are marked *