palakkad express news

പ്രാർത്ഥനകളുമായി മന്നം സമാധി ദിനാചരണം ആചരിച്ചു.

ഒറ്റപ്പാലം താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയന്റെ നേതൃത്വത്തിൽ യൂണിയൻ ആസ്ഥാനത്ത് 56 ാം മന്നം സമാധി ദിനാചരണം ആചരിച്ചു. മന്നം സ്മൃതി മണ്ഡപത്തിലെ ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും ക്ഷേത്രത്തിൽ പ്രത്യേക വഴിപാടുകളും നടന്നു. എൻ എസ് എസ് ഡയറക്ടർ ബോർഡ് മെമ്പറും യൂണിയൻ പ്രസിഡണ്ടുമായ പി നാരായണൻ നായരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ഉപവാസം, പ്രാർത്ഥന, ഭജന എന്നിവ ആചാരപരമായി നടന്നു .യൂണിയൻ പ്രസിഡണ്ട് പി നാരായണൻ നായർ പ്രതിഞ്ജ ചൊല്ലി കൊടുത്തു. യൂണിയൻ വൈസ് പ്രസിഡൻറ് മോഹനൻ മാസ്റ്റർ,സെക്രട്ടറി ഷിബിൻ വി ആർ, യൂണിയൻ കമ്മിറ്റി അംഗങ്ങളായ രാമദാസ്,മോഹൻദാസ്, അജയകുമാർ, രാജഗോപാലൻകുമാരനല്ലൂർ , വിനോദ് കുമാർ,രാജഗോപാലൻകയിലിയാട് ,മുരളീധരൻ, ജയരാമൻ മാസ്റ്റർ,വനിതാ യൂണിയൻ പ്രസിഡൻറ് കോമളം, സെക്രട്ടറി പുഷ്പലത ടീച്ചർ, എന്നിവർ നേതൃത്വം നൽകി പ്രതിനിധി സഭാഗംങ്ങൾ , വിവിധ കരയോഗ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *