palakkad express news

palakkad vision

വീട്ടമ്മമാരെ നിങ്ങള്‍ക്ക് വായിക്കണൊ?

ജില്ല പഞ്ചായത്തില്‍ ഒരു വനിത വായനശാല തുറന്നിരിപ്പുണ്ട്…  വായനയില്‍ താല്‍പര്യമുളള വീട്ടമ്മമാരുണ്ടോ?പാലക്കാട് ജില്ല പഞ്ചായത്തില്‍ വനിതകള്‍ക്ക് മാത്രമായി ഒരു വായനശാല തുറന്നിരിപ്പുണ്ട്.2019-ല്‍ ജില്ലാ പഞ്ചായത്ത് ഫണ്ടില്‍ കുടുംബശ്രീയുടെ ആഭിമുഖ്യത്തിലാണ് ഈ ലൈബ്രറിയുടെ പ്രവര്‍ത്തനത്തിന്് തുടക്കമിട്ടത്. കഥകള്‍, കവിതകള്‍, നോവലുകള്‍, യാത്രാവിവരണം തുടങ്ങി അഞ്ഞൂറോളം പുസ്തകങ്ങളുണ്ട് ഇവിടെ. വായിക്കാന്‍ താല്‍പര്യമുള്ള വീട്ടമ്മമാര്‍ക്ക് ലൈബ്രറിയില്‍ സൗജന്യമായി അംഗത്വം നേടാം. വായനവാരത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ജില്ലാ പഞ്ചായത്ത്, ലൈബ്രറി കൗണ്‍സില്‍, ജില്ലാ സാക്ഷരതാ മിഷന്‍ എന്നിവരുമായി സഹകരിച്ച് ജൂലൈ 6ന്  ഉച്ചയ്ക്ക് …

വീട്ടമ്മമാരെ നിങ്ങള്‍ക്ക് വായിക്കണൊ? Read More »

കോടികൾ അടിച്ചുമാറ്റുന്ന പാലക്കാട്ടെ ബിജെപി നേതാക്കൾ.. തെരഞ്ഞെടുപ്പ് വരുമ്പോൾ കോടികൾ അടിച്ചു മാറ്റുക എന്നതാണ് പാലക്കാട് ബിജെപി നേതാക്കളുടെ സ്ഥിരം പരിപാടി. മുൻകാലങ്ങളിലെ കോടികളുടെ വെട്ടിപ്പുകളെ സംബന്ധിച്ച് നേതൃത്വത്തിന് പരാതി നൽകിയിട്ടും യാതൊരു നടപടിയും ഇല്ലാത്തതുകൊണ്ടാണ് ഇതുപോലെ ഒരു തുറന്ന കത്ത് എഴുതേണ്ടി വരുന്നത്… ഇതുകൊണ്ടും നടപടി ഇല്ലെങ്കിൽ എല്ലാ തെളിവുകളും സഹിതം പരസ്യമായി വെളിപ്പെടുത്താനാണ് പാലക്കാട്ടെ ഒരു വിഭാഗം പ്രവർത്തകരുടെ തീരുമാനം. വെട്ടിപ്പ് മാത്രം കൈമുതലാക്കിയ ഈ നേതൃത്വത്തെ വെച്ച് അടുത്ത നിയമസഭാ ഉപ തിരഞ്ഞെടുപ്പിനെ നേരിട്ടാൽ വലിയ വില നൽകേണ്ടി വരുമെന്ന് മുന്നറിയിപ്പാണ് കത്തിലൂടെ നൽകാൻ ഉദ്ദേശിക്കുന്നത്. ശ്രീധരൻ സാർ മത്സരിക്കുമ്പോൾ സുമാർ രണ്ടുകോടി രൂപയാണ് ചെലവഴിച്ചത് മലമ്പുഴയിൽ നാലര കോടിയാണത്രേ കിട്ടിയതു രണ്ടും മണ്ഡലങ്ങളിലും ഒരുപോലെ വോട്ട് കിട്ടി കഴിഞ്ഞ പാർലമെൻറ് തിരഞ്ഞെടുപ്പിൽ പാർട്ടി സംവിധാനം മാത്രം 10 കോടി രൂപ കൊടുത്തു എന്നാണ് അറിവ് ഏതാണ്ട് നാല് കോടിയോളം രൂപ പിരിച്ചിട്ടുണ്ട് ഔദ്യോഗിക പക്ഷം പറയുന്നത് 14 കോടിയും ചെലവഴിച്ചു എന്നാണ്. പക്ഷേ 14 കോടി രൂപ ചെലവഴിച്ചിട്ടും 2019 നെക്കാളും 32000 വോട്ടാണ് വർധിപ്പിക്കാൻ സാധിച്ചത് പൊതുവേ പാലക്കാട് ജില്ലയിൽ പല ആളുകളും ഇപ്പോൾ പറയുന്നത്. ആരെ നിർത്തിയാലും ഇത്ര വോട്ട് കിട്ടുമായിരുന്നു പിന്നെ എന്തിനാണ് 14 കോടി ചെലവഴിച്ചതെന്നാണ് പൊതുവേ പാലക്കാട് സംസാരം തെരഞ്ഞെടുപ്പ് വരവ് ചെലവ് കണക്കുകൾസംസ്ഥാന നേതൃത്വo പരിശോധന നടത്തി കള്ളക്കണക്കുകൾ നിരത്തി ഔദ്യോഗിക പക്ഷം കണക്ക് അവതരിപ്പിച്ചു എന്നതാണ് യാഥാർത്ഥ്യം.പാലക്കാട് ജില്ലയിലെ ബിജെപി നേതാക്കളെ ഒത്തൊരുമിച്ചു കൊണ്ടുപോകാൻ വേണ്ടി നിശ്ചയിച്ച സംസ്ഥാന ഭാരവാഹി തന്നെ പാലക്കാട് പ്രചാരണ സാധനസാമഗ്രികളുടെ കൊട്ടേഷൻ എടുത്തു എന്ന് വ്യാപക പരാതിയാണ് അതിൽ കോടികൾ വെട്ടിപ്പ് നടത്തിയെന്ന് അങ്ങാടി പാട്ടും. കേരളത്തിലെ ഏറ്റവും കൂടുതൽ പണം സ്വന്തം പോക്കറ്റിൽ ആക്കിയ ചുമതലക്കാരന് അത്ര പാലക്കാട് ഉണ്ടായിരുന്നത്. ഇന്നോവയുടെ നാല് ടയറും പുതിയ ബാറ്ററിയും ഈ ഇനത്തിൽ എഴുതിയെടുത്തു എന്നാണ് അറിയുന്നത് പോരാത്തതിന് ഡ്രൈവറുടെ ശമ്പളവും വണ്ടിക്ക് വാടകയും ചുമതലക്കാരന് നാല് ലക്ഷം കൂലിയും കൊടുത്തു എന്നിട്ടും 32000 വോട്ട് വർദ്ധിച്ചുള്ളൂ. ബൂത്തുകളിലേക്ക് കൊടുക്കേണ്ട സാമ്പത്തിക സഹായം പല നിയോജക മണ്ഡലം കമ്മിറ്റികളും കൃത്യമായി കൊടുക്കാത്തതിന്റെ പേരിൽ വലിയ വിവാദമുണ്ടായി. പഞ്ചായത്ത് നേതാക്കൾക്ക് സാമ്പത്തിക സഹായം നൽകിയില്ല. മണ്ഡലത്തിലെ മൂന്നുപേർക്ക് മാത്രമാണ് ലക്ഷക്കണക്കിന് രൂപ നൽകിയത് എന്നാണ് പരാതി. പിന്നെ ഓരോ മണ്ഡലത്തിലും ചാർജർമാർ എന്ന പേരിൽ ഒരു വാഹനവും 50,000 രൂപയും കൊടുത്തു ഇത്രയൊക്കെ സംവിധാനങ്ങൾ ഉണ്ടായിട്ടും ഇലക്ഷനുമായി ബന്ധപ്പെട്ട പാർട്ടി സംഘടിപ്പിച്ച പല പരിപാടികൾക്കും പ്രവർത്തകരുടെ പങ്കാളിത്തം വളരെ കുറവായിരുന്നു. ദേശീയ അധ്യക്ഷൻ കുളപ്പുള്ളിയിൽ വന്നപ്പോൾ ആയിരം പേരെ പോലും സംഘടിപ്പിക്കാൻ സാധിച്ചില്ല എന്നതാണ് വിലയിരുത്തൽ. പാർലമെൻറ് മണ്ഡലം കൺവെൻഷൻ 300 പേര് പോലുമില്ല കേരളത്തിലെ സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രിക സമർപ്പിക്കുമ്പോൾ അത്യാവശ്യം പ്രചരണവും പ്രവർത്തകരും ഉണ്ടായിരുന്നു പാലക്കാട് 200 പേര് പോലും ഉണ്ടായില്ല എന്ന് എടുത്തു പറയേണ്ടത് തന്നെയാണ്. പ്രചരണത്തിന്റെ സമാപന ദിവസം നഗരത്തിൽ നടന്ന ക്കലാശത്തിൽ 250 പേര് പോലും ഇല്ല എന്നതാണ് യാഥാർത്ഥ്യം. എല്ലാ ചെലവുകളും പരിശോധിച്ചാൽ സുമാർ ഒരു ആറു കോടി രൂപയിൽ കൂടുതൽ ചെലവഴിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം ബാക്കി എവിടെപ്പോയി എന്ന് കണ്ടെത്തണമെന്നാണ് പ്രവർത്തകരുടെ ആവശ്യം. സ്ഥാനാർത്ഥിയും ഇൻചാർജറും പ്രസിഡണ്ടും ട്രഷററും മറ്റു സിങ്കിടികളും വലിയ തുകകൾ അടിച്ചുമാറ്റിയെന്ന് പകൽപോലെ വ്യക്തമായിട്ടും സംസ്ഥാന നേതൃത്വം ഇതുവരെയും യാതൊരു നടപടിയും എടുത്തിട്ടില്ല. അതുകൊണ്ട് അടുത്ത നിയമസഭാ ഉപ തെരഞ്ഞെടുപ്പിന് മുമ്പ് തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിപ്പ് നടത്തിയവർക്കെതിരെ നടപടി എടുത്തില്ലെങ്കിൽ ഇത്തരം കാര്യങ്ങൾ തെളിവുകൾ സഹിതം പരസ്യമായി പുറത്തു വിടാനാണ് തീരുമാനം. ആത്മാർത്ഥതയോടെ പാലക്കാട് ബിജെപി പ്രവർത്തകർ.

വയോജനങ്ങള്‍ക്ക് സംരക്ഷണം ഉറപ്പാക്കണം: അഡ്വ. ഇന്ദിരാ രവീന്ദ്രന്‍

വയോജനങ്ങള്‍ക്ക് മക്കള്‍ സംരക്ഷണം ഉറപ്പാക്കണമെന്ന് കേരള വനിതാ കമ്മിഷന്‍ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന്‍ പറഞ്ഞു. തൃശൂര്‍ ടൗണ്‍ ഹാളില്‍ നടത്തിയ ജില്ലാതല സിറ്റിംഗില്‍ പരാതികള്‍ തീര്‍പ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗം. പ്രായാധിക്യത്താല്‍ ബുദ്ധിമുട്ടിലായ അമ്മമാരെ സംരക്ഷിക്കാന്‍ മക്കള്‍ തയാറാകാത്തതും, ഒന്നില്‍ കൂടുതല്‍ മക്കള്‍ ഉള്ള വീടുകളില്‍ അമ്മമാരെ നോക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും കമ്മിഷന് മുന്നില്‍ വരുന്നുണ്ട്. അഭ്യസ്തവിദ്യരും നല്ല ജോലിയില്‍ ഇരിക്കുന്ന മക്കള്‍ പോലും സ്വന്തം അമ്മമാരെ നോക്കുന്നതില്‍ വിമുഖതയും കണക്കു പറച്ചിലും …

വയോജനങ്ങള്‍ക്ക് സംരക്ഷണം ഉറപ്പാക്കണം: അഡ്വ. ഇന്ദിരാ രവീന്ദ്രന്‍ Read More »

ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദ്ദേശങ്ങൾ

കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാൻ പാടുള്ളതല്ല. മരച്ചുവട്ടിൽ വാഹനങ്ങളും പാർക്ക് ചെയ്യരുത്. വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. അപകടാവസ്ഥയിലുള്ള മരങ്ങൾ പൊതുവിടങ്ങളിൽ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക. ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, കൊടിമരങ്ങൾ …

ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദ്ദേശങ്ങൾ Read More »

മലപ്പുറത്ത് പ്ലസ് വൺ താൽക്കാലിക ബാച്ച് അനുവദിക്കും: മന്ത്രി വി ശിവൻകുട്ടി

പ്ലസ് വൺ പഠനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികൾക്കും പ്രവേശനം ഉറപ്പാക്കുമെന്നും മലപ്പുറത്തെ നിലവിലെ സാഹചര്യം പരിഗണിച്ച് പുതിയ താൽക്കാലിക ബാച്ച് അനുവദിക്കാനുള്ള ആവശ്യം തത്വത്തിൽ അംഗീകരിച്ചതായും പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർഥി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചക്ക് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. സെക്രട്ടേറിയേറ്റ് അനക്സിൽ നടന്ന ചർച്ചയിൽ 15 വിദ്യാർഥി സംഘടനാ പ്രതിനിധികൾ പങ്കെടുത്തു. മലപ്പുറം ജില്ലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇക്കാര്യം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ രണ്ട് അംഗ സമിതിയെ …

മലപ്പുറത്ത് പ്ലസ് വൺ താൽക്കാലിക ബാച്ച് അനുവദിക്കും: മന്ത്രി വി ശിവൻകുട്ടി Read More »

‘ചിരാഗ് പ്യുവര്‍ കൗ ഗീ’ നെയ്യ് നിരോധിച്ചു

കണ്ടണശ്ശേരി പഞ്ചായത്തിലെ ആളൂരില്‍ പ്രവര്‍ത്തിക്കുന്ന ചിരാഗ് ഫുഡ് ആന്‍ഡ് ഡയറി പ്രൊഡക്‌സിന്റെ ‘ചിരാഗ് പ്യുവര്‍ കൗ ഗീ’ എന്ന ഉത്പ്പന്നത്തിന്റെ വില്‍പന നിരോധിച്ചതായി ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണര്‍ ബൈജു പി ജോസഫ് അറിയിച്ചു. മണലൂര്‍, ചേലക്കര ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാര്‍ ഈ സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ ലേബല്‍ ഇല്ലാതെ ടിന്നുകളില്‍ സൂക്ഷിച്ച നെയ്യ് പിടിച്ചെടുക്കുകയും ചെയ്തു. സാമ്പിളുകളുടെ പരിശോധനയില്‍ നെയ്യോടൊപ്പം എണ്ണയും കലര്‍ത്തിതയായി കണ്ടെത്തിയിട്ടുണ്ട്. സ്ഥാപനത്തില്‍ നിന്നും 77.6 കി.ഗ്രാം പാക്ക് ചെയ്ത ബോട്ടിലുകളും ടിന്നുകളില്‍ സൂക്ഷിച്ച 27.9 …

‘ചിരാഗ് പ്യുവര്‍ കൗ ഗീ’ നെയ്യ് നിരോധിച്ചു Read More »

സാങ്കേതികവിദ്യയിലെ നൂതന ആശയങ്ങൾ സമൂഹത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിന്  അനിവാര്യം:  മന്ത്രി ഡോ.  ആര്‍. ബിന്ദു 

തിരുവനന്തപുരം: വിവര സാങ്കേതിക വിദ്യയുടെയും നിര്‍മ്മിത ബുദ്ധിയുടെയും റോബോട്ടിക്സിന്‍റെയും  മേഖലകളില്‍ അനുദിനം ഉണ്ടായിക്കൊണ്ടിരിക്കുന്ന  ഏറ്റവും നൂതന ആശയങ്ങളെ സമൂഹത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിന് ഉപയോഗിച്ച് മാത്രമേ ഈ കാലഘട്ടത്തില്‍ നമുക്ക് മുന്നോട്ട് പോകാന്‍ കഴിയൂ എന്ന്  ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു.  കേരള സര്‍ക്കാരിന്‍റെ സഹകരണത്തോടെ ടെക്നോപാര്‍ക്കില്‍  പ്രവര്‍ത്തിക്കുന്ന ഐ.സി.ടി. അക്കാദമി ഓഫ് കേരളയുടെ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തെ നവ വൈജ്ഞാനിക സമൂഹമായി രൂപീകരിക്കുന്നതിൽ ഐ.സി.ടി. അക്കാദമി ഓഫ് കേരള …

സാങ്കേതികവിദ്യയിലെ നൂതന ആശയങ്ങൾ സമൂഹത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിന്  അനിവാര്യം:  മന്ത്രി ഡോ.  ആര്‍. ബിന്ദു  Read More »

അവശ നിലയില്‍ കണ്ടെത്തിയ പുള്ളിപ്പുലിയുടെ ആരോഗ്യനില മെച്ചപ്പെട്ടു

മണ്ണാര്‍ക്കാട് വനം ഡിവിഷനിലെ അഗളി റേഞ്ചിലെ ഷോളയൂര്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ വട്ടലക്കി ഭാഗത്ത് ജൂണ്‍ പത്തിന്  അവശനിലയില്‍ കണ്ടെത്തിയ പുള്ളിപുലിയെ അസിസ്റ്റന്റ്് ഫോറസ്റ്റ് വെറ്റിനറി സര്‍ജന്‍ ഡോക്ടര്‍ ഡേവിഡ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പരിശോധിച്ചതില്‍ കടുവയുടെ ആക്രമണത്തില്‍ പുലിയുടെ കഴുത്തില്‍ പരിക്ക് കണ്ടെത്തുകയും ചികിത്സ നല്‍കുകയും ചെയ്തു. തുടര്‍ന്ന് മണ്ണുത്തി വെറ്റിനറി സര്‍വകലാശാലയില്‍ നിന്നും ഡോക്ടര്‍മാരുടെ വിദഗ്ദ്ധ സംഘം എത്തി പുലിയെ പരിശോധിച്ചു. അവരുടെ നിര്‍ദേശപ്രകാരം വിദഗ്ദ്ധ ചികിത്സക്കായി ജൂണ്‍ 15ന്  ധോണിയിലെ വന്യജീവി ആരോഗ്യ കേന്ദ്രത്തിലേക്ക് …

അവശ നിലയില്‍ കണ്ടെത്തിയ പുള്ളിപ്പുലിയുടെ ആരോഗ്യനില മെച്ചപ്പെട്ടു Read More »

അഗളിയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന

അഗളി ഗ്രാമപഞ്ചായത്ത് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ് കള്ളമല, ഓടപ്പെട്ടി, കണ്ടിയൂര്‍ എന്നീ സ്ഥലങ്ങളിലെ ഹോട്ടലുകള്‍, ബേക്കറികള്‍, ഇറച്ചിക്കടകള്‍, പലചരക്കുകടകള്‍ തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ചുവന്നിരുന്ന ഓടപ്പെട്ടിയിലെ അമ്പാടി ടീ സ്റ്റാള്‍ എന്ന സ്ഥാപനം അടച്ചുപൂട്ടി. കണ്ടിയൂരിലെ ഹരിത സ്റ്റോറില്‍ നിന്നും പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. നാല് കടകള്‍ക്ക് പൊതുജനാരോഗ്യ നിയമപ്രകാരമുള്ള മുന്നറിയിപ്പ് നോട്ടീസ് നല്‍കി. നിയമാനുസൃത പുകയില മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കാത്ത സ്ഥാപനങ്ങളില്‍ …

അഗളിയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന Read More »

തൃശൂര്‍, പാലക്കാട് ജില്ലയിലെ ഭൂകമ്പം നിയമപരമായ നഷ്ടപരിഹാരം നല്‍കുന്നതിന് നടപടി സ്വീകരിക്കും – റവന്യൂ മന്ത്രി കെ. രാജന്‍

തൃശൂര്‍ പാലക്കാട് ജില്ലകളില്‍ സമീപ ദിവസങ്ങളിലുണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് റവന്യൂ തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയുടെ അടിസ്ഥാനത്തില്‍ നിയമപരമായ നഷ്ടപരിഹാരം നല്‍കുന്നതിന് നടപടി സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജന്‍ നിയമസഭയില്‍ പറഞ്ഞു. എംഎല്‍എ എ സി മൊയ്തീന്‍ അവതരിപ്പിച്ച സബ്മിഷന് മറുപടി നല്‍കി സംസാരിക്കുകയായിരുന്നു മന്ത്രി. ഭൂകമ്പത്തെ ദേശീയ ദുരന്തമായി അംഗീകരിച്ചിട്ടുണ്ട്. ഭൂകമ്പങ്ങളുടെ പ്രഭവ കേന്ദ്രങ്ങളും, ഭൂകമ്പം അനുഭവപ്പെട്ടു എന്ന് പൊതുജനങ്ങൾ അറിയിച്ച സ്ഥലങ്ങളും പരിശോധിച്ചതിൽ, കേരളത്തിലെ പെരിയാർ ഭ്രംശപാളി, കേരള ഭ്രംശപാളി എന്നിവയുമായി ബന്ധപ്പെട്ട ചെറു …

തൃശൂര്‍, പാലക്കാട് ജില്ലയിലെ ഭൂകമ്പം നിയമപരമായ നഷ്ടപരിഹാരം നല്‍കുന്നതിന് നടപടി സ്വീകരിക്കും – റവന്യൂ മന്ത്രി കെ. രാജന്‍ Read More »

മാവില്‍ നിന്നുള്ള വീഴ്ചയില്‍ കമ്പ് കുത്തികയറി മലദ്വാരം തകര്‍ന്ന 8 വയസുകാരനെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജ്പൂര്‍ണ ആരോഗ്യവനായി കുട്ടി വീട്ടിലേക്ക്

ഉയരമുള്ള മാവില്‍ നിന്നും വീണ് മലദ്വാരത്തില്‍ വലിയൊരു കമ്പ് കുത്തികയറിയ അവസ്ഥയിലാണ് കഴിഞ്ഞ നവംബര്‍ പത്താം തീയതി രാത്രിയില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ എത്തിയത്. കമ്പ് വലിച്ചൂരിയ നിലയില്‍ അതികഠിനമായ വയറുവേദനയും മലദ്വാരത്തിലൂടെയുള്ള രക്തസ്രാവവുമായാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. മലാശയത്തിന് പരിക്ക് കണ്ടതിനാല്‍ ഉടനടി അടിയന്തര ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചു. പീഡിയാട്രിക് സര്‍ജറി വിഭാഗത്തിന് കീഴില്‍ അഡ്മിറ്റ് ചെയത് ഉടനടി അതി സങ്കീര്‍ണമായ അടിയന്തര ശസ്ത്രക്രിയ ചെയ്തു. മലദ്വാരം മുതല്‍, മലാശയവും, കുടലും …

മാവില്‍ നിന്നുള്ള വീഴ്ചയില്‍ കമ്പ് കുത്തികയറി മലദ്വാരം തകര്‍ന്ന 8 വയസുകാരനെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജ്പൂര്‍ണ ആരോഗ്യവനായി കുട്ടി വീട്ടിലേക്ക് Read More »

സ്‌കൂളുകളില്‍ ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങള്‍ നടപ്പാക്കണം: ഭക്ഷ്യസുരക്ഷാ ഉപദേശക സമിതി

സ്‌കൂളുകളില്‍ ഭക്ഷ്യസുരക്ഷ, ഗുണനിലവാരം ഉറപ്പാക്കുന്നതിന് എഫ്.എസ്.എസ്.എ.ഐ മാനദണ്ഡങ്ങള്‍ നടപ്പാക്കണമെന്ന് ജില്ലാ ഭക്ഷ്യസുരക്ഷാ ഉപദേശക സമിതി യോഗം. വ്യക്തിശുചിത്വം, ആരോഗ്യം എന്നിവ ഉറപ്പാക്കുന്നതിന് ഭക്ഷണം പാകം ചെയ്യുന്നവര്‍ മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്/ ഹെല്‍ത്ത് കാര്‍ഡ് എടുക്കണം. ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാത്തവരെ മാത്രമേ പാചകം ചെയ്യാന്‍ അനുവദിക്കാവൂ. മികച്ച പ്രവര്‍ത്തനം നടത്തുന്ന സ്‌കൂളുകള്‍ക്ക് ‘ഈറ്റ് റൈറ്റ് സ്‌കൂള്‍’ പദ്ധതി പ്രകാരം സര്‍ട്ടിഫിക്കേഷന്‍ സമ്മാനിക്കും. എ.ഡി.എം ടി.മുരളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്. ശക്തന്‍ ബസ് സ്റ്റാന്റിന് സമീപത്തെ ആകാശപാതയുടെ കീഴിലെ …

സ്‌കൂളുകളില്‍ ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങള്‍ നടപ്പാക്കണം: ഭക്ഷ്യസുരക്ഷാ ഉപദേശക സമിതി Read More »

വായനാദിനം-വായന പക്ഷാചരണം ജില്ലാതല ഉദ്ഘാടനം (്ജൂണ്‍ 19ന്) ബ്രയില്‍ സാക്ഷരത പുസ്തക പ്രകാശനം നടക്കും

പി.എന്‍ പണിക്കര്‍ അനുസ്മരണാര്‍ത്ഥം പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ,ജില്ലാ പഞ്ചായത്ത് ,ജില്ലാ സാക്ഷരത മിഷന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ എന്നിവരുടെ സഹകരണത്തോടെ ഇന്ന്‌ (്ജൂണ്‍ 19ന്) വായന പക്ഷാചരണവും വായന ദിനാചരണവും സംഘടിപ്പിക്കുന്നു. ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഹാളില്‍ രാവിലെ 10-ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി അധ്യക്ഷനാകും. കാഴ്ച പരിമിതര്‍ക്കിടയില്‍ വായന പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡ് രചിച്ച ബ്രയില്‍ …

വായനാദിനം-വായന പക്ഷാചരണം ജില്ലാതല ഉദ്ഘാടനം (്ജൂണ്‍ 19ന്) ബ്രയില്‍ സാക്ഷരത പുസ്തക പ്രകാശനം നടക്കും Read More »

ഭൂമികുലുക്കം: മൈനിങ് ആന്‍ഡ് ജിയോളജി ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു

തൃത്താലയുടെ വിവിധ ഭാഗങ്ങളില്‍ ശനിയാഴ്ച രാവിലെ 8.15 ഓടെ വ്യാപകമായി ഭൂമികുലുക്കം രേഖപ്പെടുത്തിയതിനെ തൂടര്‍ന്ന് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ജില്ലാ ഓഫീസര്‍ എം.വി വിനോദ്, അസിസ്റ്റന്റ് ജിയോളജിസ്റ്റ് ആരോണ്‍ വില്‍സന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. ഭൂചലനമുണ്ടായ ചാഴിയാട്ടിരി, കക്കാട്ടിരി പ്രദേശങ്ങളില്‍ സംഘം പരിശോധന നടത്തി. പ്രദേശത്ത് വലിയ മുഴക്കവും കുലുക്കവും അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. ആളപായമോ അപകടമോ ഉണ്ടായിട്ടില്ല.  കണ്‍ട്രോള്‍ റൂം തുറന്നു തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ മഴക്കെടുതി, സാംക്രമിക …

ഭൂമികുലുക്കം: മൈനിങ് ആന്‍ഡ് ജിയോളജി ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു Read More »

മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും പരിപാലനവും ക്ഷേമവും നിയമം:

വയോജനങ്ങളോടുളള ചൂഷണത്തിനെതിരെ അവബോധം വളര്‍ത്തുക, ചൂഷണം എന്താണെന്ന് വയോജനങ്ങളെ ബോധവത്കരിക്കുക, അവരുടെ ക്ഷേമത്തിന്റെ പ്രാധാന്യം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ഐക്യാരാഷ്ട്ര സഭ മുതിര്‍ന്ന പൗരന്മാരോടുള്ള അക്രമങ്ങള്‍ക്കെതിരെയുള്ള ബോധവത്കരണ ദിനമായി ജൂണ്‍ 15 ആചരിച്ചുവരുന്നത്.”അടിയന്തര ഘട്ടങ്ങളില്‍ പ്രായമായവര്‍ക്കുള്ള നീതിയും ബഹുമാനവും” എന്നതാണ്  ഈ വര്‍ഷത്തെ ദിനാചരണ പ്രമേയമെന്ന് ജില്ല സാമൂഹികനീതി ഓഫീസര്‍ സമീര്‍ മച്ചിങ്ങല്‍ അറിയിക്കുന്നു. ഒപ്പം തന്നെ മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും   സംരക്ഷണവും ക്ഷേമവും അന്തസ്സും ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള സുപ്രധാന നിയമനിര്‍മ്മാണമാണ് 2007 …

മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും പരിപാലനവും ക്ഷേമവും നിയമം: Read More »

കാണ്മാനില്ല

കൊടുവായൂര്‍ ചാന്തുരുത്തി മേലെപുര ശ്രീജിത്തിന്റെ ഭാര്യ ഓമന(33) 2023 ജനുവരി 30 മുതല്‍ വീട്ടില്‍ നിന്നും കാണാതായതായി പുതുനഗരം പോലീസ് അറിയിച്ചു. കറുത്തനിറം, സാധാരണ വണ്ണം, കറുത്ത മുടി, 152 സെ.മീ ഉയരം. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പുതുനഗരം പോലീസ് സ്റ്റേഷന്‍ 04923 252255, സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് 996520832, 9497933950, ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് 9497947217 എന്നീ നമ്പറുകളില്‍ അറിയിക്കണമെന്ന് പുതുനഗരം പോലീസ് അറിയിച്ചു

144 പേർ കൂടി എക്സൈസ് സേനയിൽ

ലഹരിവസ്തുക്കൾക്കെതിരെ ജനകീയ പ്രതിരോധം സൃഷ്ടിക്കുമെന്ന് എക്സൈസ്- തദ്ദേശസ്വയംഭരണം വകുപ്പ് മന്ത്രി എം ബി രാജേഷ്. എക്‌സൈസ് വകുപ്പില്‍ വിവിധ ജില്ലകളില്‍ നിയമനം ലഭിച്ച 135 സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുടെയും ഒമ്പത് വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുടെയും പാസിങ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാലയങ്ങൾക്ക് സമീപമുള്ള കടകളിൽ ലഹരി വസ്തുക്കൾ വിൽക്കുന്നില്ലെന്ന് ഉറപ്പാക്കാനുള്ള കർശന പരിശോധന നടത്തും. വിദ്യാലയ പരിസരങ്ങളിൽ തമ്പടിക്കുന്ന ഇത്തരം ശക്തികളെ നിരീക്ഷിക്കാനുള്ള സംവിധാനവും ഉണ്ടാകും. പോലീസ്, എക്സൈസ്, വിദ്യാഭ്യാസം, ഉന്നത …

144 പേർ കൂടി എക്സൈസ് സേനയിൽ Read More »

കൃഷ്ണപ്രിയയോടുള്ള വാഗ്ദാനം പാലിച്ച് മൃഗസംരക്ഷണ വകുപ്പ് മന്ത്രി

കൊല്ലത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഓട്ടന്‍തുള്ളലില്‍ ഒന്നാം സ്ഥാനം നേടിയ തൃശൂര്‍ സ്വദേശി കൃഷ്ണപ്രിയയ്ക്ക് നല്‍കിയ വാഗ്ദാനം പാലിച്ച് മൃഗസംരക്ഷണ-ക്ഷീര വികസനവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. മത്സരത്തിനണിയാനുള്ള വേഷം വാങ്ങാന്‍ വീട്ടിലെ ഉപജീവനമാര്‍ഗമായ പശുവിനെ വിറ്റാണ് കൃഷ്ണപ്രിയ മത്സരിച്ച് ഒന്നാം സ്ഥാനം നേടിയത്. ഈ വാര്‍ത്ത കണ്ടപ്പോള്‍ സമ്മാനവിതരണ വേദിയില്‍ വെച്ച് തന്നെ കൃഷ്ണപ്രിയയ്ക്ക് പശുവിനെ നല്‍കുമെന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് വെറ്ററിനറി സര്‍വകലാശാലയില്‍ നിന്നും പശുവിനെ ഏര്‍പ്പാടാക്കി നല്‍കാന്‍ വൈസ് ചാന്‍സലറോട് മന്ത്രി നിര്‍ദ്ദേശിച്ചു. …

കൃഷ്ണപ്രിയയോടുള്ള വാഗ്ദാനം പാലിച്ച് മൃഗസംരക്ഷണ വകുപ്പ് മന്ത്രി Read More »

റെയില്‍വേ ക്രോസ് അടച്ചിടും

വല്ലപ്പുഴ – കുലുക്കല്ലൂര്‍ റെയില്‍വേ സ്റ്റേഷനുകളില്‍ക്കിടയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ജൂണ്‍ 11ന് രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് വരെ പട്ടാമ്പി – ചെര്‍പ്പുളശ്ശേരി റോഡിലെ ലെവല്‍ ക്രോസ് അടച്ചിടും. ഇതുവഴി കടന്നുപോകുന്ന വാഹനങ്ങള്‍ പട്ടാമ്പി-യാറം-മുളയങ്കാവ്-ചെര്‍പ്പുളശ്ശേരി വഴി പോകണമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. വാടാനാംകുറിശ്ശി-വല്ലപ്പുഴ റെയില്‍വേ സ്റ്റേഷനുകളില്‍ക്കിടയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ജൂണ്‍ 10ന് രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് വരെ വല്ലപ്പുഴ – പൊയിലൂര്‍ റോഡിലെ ലെവല്‍ ക്രോസ് അടച്ചിടും. ഇതുവഴി കടന്നുപോകുന്ന വാഹനങ്ങള്‍ വല്ലപ്പുഴ-ചൂരക്കോട്-പൊയ്ലൂര്‍ …

റെയില്‍വേ ക്രോസ് അടച്ചിടും Read More »