palakkad express news

Palakkad Express News

Watch Palakkad Express News 24/7



Leela Arcade 2nd floor Coimbatore Road Sulthanpet Palakkad 678001

palakkad vision

ചിനക്കത്തൂര്‍ പൂരം: വെടിക്കെട്ടിന് അനുമതി നിഷേധിച്ചു

പാലക്കാട്: ചിനക്കത്തൂർ പൂരാഘോഷത്തിന്റെ ഭാഗമായുള്ള വെടിക്കെട്ടിന് അനുമതി നിഷേധിച്ച് പാലക്കാട് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. ഫെബ്രുവരി 14 രാത്രി 9.30 ന് വെടിക്കെട്ടിന് അനുമതി തേടി വടക്കുമംഗലം ദേശം ചിനക്കത്തൂര്‍ പൂരക്കമ്മിറ്റിക്കു വേണ്ടി വിനോദ് കുമാര്‍, ഫെബ്രുവരി 15 രാത്രി 9.30 ന് വെടിക്കെട്ടിന് അനുമതി തേടി വടക്കുമംഗലം ദേശം ചിനക്കത്തൂര്‍ പൂരക്കമ്മിറ്റിക്കു വേണ്ടി മണികണ്ഠന്‍, ഫെബ്രുവരി 20 രാത്രി 9.30 ന് വെടിക്കെട്ടിന് അനുമതി തേടി തെക്ക്മംഗലം ദേശം ചിനക്കത്തൂര്‍ പൂരക്കമ്മിറ്റിക്കു വേണ്ടി വി. …

ചിനക്കത്തൂര്‍ പൂരം: വെടിക്കെട്ടിന് അനുമതി നിഷേധിച്ചു Read More »

മാധ്യമങ്ങളുടെ കൈപിടിച്ചല്ലാതെ ജനാധിപത്യത്തിനോ ഭരണകൂടത്തിനോ നിലനില്‍പ്പില്ലെന്ന് ഡോ സി..വി. ആനന്ദബോസ്

മാധ്യമങ്ങളുടെ കൈപിടിച്ചല്ലാതെ ജനാധിപത്യത്തിനോ ഭരണകൂടത്തിനോ നിലനില്‍പ്പില്ലെന്ന് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ സി..വി. ആനന്ദബോസ് പറഞ്ഞു. പ്രൊഫ കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ എന്‍. എന്‍ സത്യവ്രതന്‍ സ്മാരക അവാര്‍ഡ് കേരള മീഡിയ അക്കാദമിയില്‍ നടന്ന ചടങ്ങില്‍ സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു ഡോ.ആനന്ദബോസ്. ജനാധിപത്യ സമൂഹങ്ങളില്‍ ജനങ്ങളുടെ ജിഹ്വയും മന:സാക്ഷിയുമാണ് മാധ്യമങ്ങള്‍. രാജ്യത്തിന്റെ നേട്ടം ലോകത്തിനു മുമ്പില്‍ ശരിയായി അവതരിപ്പിക്കേണ്ട ഉത്തരവാദിത്തം മാധ്യമങ്ങള്‍ക്കുണ്ട് . സമൂഹത്തിൽ അക്രമവും അഴിമതിയും കാണിക്കുന്നവരുടെ യഥാർത്ഥമുഖം വെളിപ്പെടുത്തുകയാണ് മാധ്യമങ്ങളുടെ ദൗത്യം അറിവിനേക്കാൾ …

മാധ്യമങ്ങളുടെ കൈപിടിച്ചല്ലാതെ ജനാധിപത്യത്തിനോ ഭരണകൂടത്തിനോ നിലനില്‍പ്പില്ലെന്ന് ഡോ സി..വി. ആനന്ദബോസ് Read More »

ഗായത്രീ മഹായജ്ഞം നാളെ സമാപിക്കും, യജ്ഞശാല അഗ്നിക്ക് സമര്‍പ്പിക്കും

തിരുവില്വാമല: വില്വാദ്രിനാഥ ക്ഷേത്രത്തിന് സമീപം നടക്കുന്ന ഗായത്രീ മഹായജ്ഞത്തിന് നാളെ പരിസമാപ്തിയാകും. ഏഴാം ദിവസം ശനിയാഴ്ച്ച സ്വാമി ഗുരുബാബാനന്ദ സരസ്വതി, തഹസില്‍ദാര്‍ കൃഷ്ണന്‍, ഹിന്ദു മഹാസഭ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വി.സി.രാജഗോപാല്‍, അമ്പാടി നാരായണീയ ഏകോപന സമിതി ആചാര്യന്‍ അമ്പാടി സതീഷ്, തിരുവില്വാമല ഗ്രാമപഞ്ചായത്ത് അംഗം കെ.ബാലകൃഷ്ണന്‍, ഉമേഷ് തുടങ്ങിയവര്‍ യജ്ഞശാലയിലെത്തി ആശംസ അറിയിച്ചു.യജ്ഞശാലയില്‍ ഡോ. ശ്രുതിയുടെ നേതൃത്വത്തില്‍ ഗുജറാത്തി നൃത്തരൂപമായ ഗര്‍ഭ അവതരിപ്പിക്കപ്പെട്ടു. ആദിത്യ ഷോബിയുടെ ഓട്ടന്‍തുള്ളലും അരങ്ങേറി. ചുനങ്ങാട് ആറുമുഖന്‍ ഗുരുസ്വാമി അയ്യപ്പന്‍പാട്ട് അവതരിപ്പിച്ചു. …

ഗായത്രീ മഹായജ്ഞം നാളെ സമാപിക്കും, യജ്ഞശാല അഗ്നിക്ക് സമര്‍പ്പിക്കും Read More »

പഴയന്നൂർ കാട്ടിലക്കോട് മന രമടീച്ചർ (67) രണ്ടാഴ്ച മുൻപ് പഴയന്നൂരിൽ നടന്ന വാഹന അപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിരിക്കുകയാണ് മരിച്ചത്. പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് വൈകിട്ടോടെ മൃതദേഹം പഴയന്നൂർ വീട്ടിലെത്തിക്കും.

ചുനങ്ങാട് യാസീൻ നഗർ മിൻഹാജുൽ ഹുദാ സുന്നി മദ്രസ്സക്ക് കുറ്റിയടിച്ചു.

ഒറ്റപ്പാലം : ചുനങ്ങാട് യാസീൻ നഗർ മിൻഹാജുൽ ഹുദാ സുന്നി മദ്രസ്സക്ക് സമസ്ത കേരള ജമയ്യിത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം അബ്ദുൽ റഹ്മാൻ ഫൈസി മാരായമംഗലം കുറ്റിയടിച്ചു. ചടങ്ങിൽ മിൻഹാജ് ട്രസ്റ്റ്‌ പ്രസിഡന്റ് സൈദലവി മുസ്ലിയാർ അധ്യക്ഷത വഹിച്ചു. ഇസ്മായീൽ കെ, ബഷീർ പി വി, നാസർ മുസ്ലിയാർ, അഹമ്മദ് സഖാഫി, അബ്ദുൽ റഹ്മാൻ ജൗഹരി, ഹമീദ് മുസ്ലിയാർ, ഖാദർ മുസ്ലിയാർ, പോക്കർ കെ, ലിയാഹുദ്ധീൻ കെ, മൂസ വി പി, മുഹമ്മദ്‌ റാഫി എടത്തിൽ, …

ചുനങ്ങാട് യാസീൻ നഗർ മിൻഹാജുൽ ഹുദാ സുന്നി മദ്രസ്സക്ക് കുറ്റിയടിച്ചു. Read More »

ഉത്സവത്തിന് ആനകളെ അണിനിരത്തുമ്പോൾ നിബന്ധനകൾ പാലിക്കണം

തൃശ്ശൂർ : ഉത്സവങ്ങൾക്ക് ആനകളെ അണിനിരത്തുമ്പോൾ പാലിക്കേണ്ട ദൂരപരിധി, ഉത്സവങ്ങൾ ഇൻഷ്വർ ചെയ്യുന്നതിൻ്റെ തുക എന്നിവ സംബന്ധിച്ച് ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി തീരുമാനപ്രകാരമുള്ള നിബന്ധനകൾ പാലിക്കണമെന്ന് അസി. ഫോറസ്റ്റ് കൺസർവേറ്റർ അറിയിച്ചു. മോണിറ്ററിംഗ് കമ്മിറ്റി തീരുമാനപ്രകാരം ആനകൾ തമ്മിൽ നട മുതൽ നടവരെ ചുരുങ്ങിയത് ഒരു മീറ്റർ അകലമുണ്ടായിരിക്കണം. ഒന്നു മുതൽ ഏഴുവരെ ആനകളെ എഴുന്നള്ളിക്കുന്ന ഉത്സവങ്ങൾ ഒരു കോടി രൂപയ്ക്കും എട്ടു മുതൽ പതിനഞ്ച് വരെ ഒന്നര കോടി രൂപയ്ക്കും പതിനഞ്ചിന് മുകളിൽ രണ്ടു കൂടി …

ഉത്സവത്തിന് ആനകളെ അണിനിരത്തുമ്പോൾ നിബന്ധനകൾ പാലിക്കണം Read More »

ബഡ്ജറ്റിൽ ചേലക്കര നിയോജക മണ്ഡലത്തിൽ 13 കോടി രൂപയുടെ പ്രവർത്തിക്ക് ഭരണാനുമതി ലഭിച്ചതായി യു ആർ. പ്രദീപ് എംഎൽഎ.

ബഡ്ജറ്റിൽ ചേലക്കര നിയോജകമണ്ഡലത്തിലെ നാലു പ്രവർത്തികൾക്കായി 13 കോടി രൂപ അനുവദിച്ചു. തിരുവില്ല്വമല- കുത്താമ്പുള്ളി – പഴയന്നൂർ- ചേലക്കര – ചെറുതുരുത്തി ടൌൺ സൌന്ദര്യവൽക്കരണം 5 കോടി രൂപ, ദേശമംഗലം വറവട്ടൂർ റോഡ് 3.5 കോടി രൂപ, വരവൂർ-തളി-പിലക്കാട് റോഡ് 3.5 കോടി രൂപ, ചെറുതുരുത്തി സ്കൂൾ ഗ്രൗണ്ട് സ്റ്റേഡിയം നിർമ്മാണം 1 കോടി രൂപ തുടങ്ങി പ്രവർത്തികൾക്കാണ് തുക അനുവദിച്ച്ഭരണാനുമതി ലഭിച്ചിട്ടുള്ളത്. ഇവ കൂടാത 16 പ്രവർത്തികൾ കൂടി ബഡ്ജറ്റിൽ ഉൾപ്പെട്ടു വന്നിട്ടുണ്ട്. ഗായത്രി പുഴയിൽ …

ബഡ്ജറ്റിൽ ചേലക്കര നിയോജക മണ്ഡലത്തിൽ 13 കോടി രൂപയുടെ പ്രവർത്തിക്ക് ഭരണാനുമതി ലഭിച്ചതായി യു ആർ. പ്രദീപ് എംഎൽഎ. Read More »

നാലുവർഷ ബിരുദ സിലബസുകൾ സമഗ്രമായി സർവ്വകലാശാലാ തലത്തിൽ അവലോകനം ചെയ്യും : മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം:നാലുവർഷ ബിരുദ പ്രോഗ്രാം സിലബസുകൾ സമഗ്രമായി സർവ്വകലാശാലാ തലത്തിൽ അവലോകനം ചെയ്യാൻ തീരുമാനിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. സർവ്വകലാശാലകൾ ഇതിനായി പോർട്ടൽ ആരംഭിക്കുമെന്നും നാലു വർഷ ബിരുദ പ്രോഗ്രാമിന്റെ അവലോകനയോഗ തീരുമാനങ്ങളായി മന്ത്രി അറിയിച്ചു.സിലബസുകളുടെ ഗുണ നിലവാരം ഉറപ്പു വരുത്തുന്നതിനും ഓരോ കോഴ്സുമനുസരിച്ച് വിദ്യാർത്ഥികൾ ആർജ്ജിക്കേണ്ട ജ്ഞാനം, നൈപുണി, അഭിരുചി എന്നിവ ഉറപ്പു വരുത്താനുമാണ് സിലബസ് അവലോകനം – മന്ത്രി പറഞ്ഞു.തിരഞ്ഞെടുത്ത കോഴ്‌സുകൾ സംസ്ഥാന തലത്തിൽ ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ നേതൃത്വത്തിൽ റിവ്യൂ …

നാലുവർഷ ബിരുദ സിലബസുകൾ സമഗ്രമായി സർവ്വകലാശാലാ തലത്തിൽ അവലോകനം ചെയ്യും : മന്ത്രി ആർ ബിന്ദു Read More »

യജ്ഞശാലയില്‍ തിരക്കേറുന്നു, ഇനി മൂന്നു നാള്‍

തിരുവില്വാമല, 06.02.2025: ഗായത്രീ മഹായജ്ഞത്തിന്റെ അഞ്ചാം ദിവസത്തെ പരിപാടികള്‍ ശബരിമല മാളികപ്പുറം മുന്‍ മേല്‍ശാന്തി കോഴിക്കോട് കുറവക്കാട്ട് മന ശംഭു നമ്പൂതിരി ഉദ്ഘാടനം ചെയ്തു. അദ്ദേഹത്തിനായി ഗുരുപൂജയും പാദപൂജയും ബ്രാഹ്മണപൂജയും നടത്തി. അമ്പാടി നാരായണീയ ഏകോപന സമിതി ആചാര്യന്‍ അമ്പാടി സതീഷ് അധ്യക്ഷത വഹിച്ചു. പുലര്‍ച്ചെ 5 ന് ഗണപതിഹോമവും മൂലമന്ത്ര ഹോമവും സൂക്ത ഹോമവും ആരംഭിച്ചു. 6.45 മുതല്‍ 8.15 വരെ ഗായത്രീ മഹാമന്ത്രം ചൊല്ലി ഒന്നാം ഘട്ട ഹവനം പൂര്‍ത്തിയാക്കി. 9 മുതല്‍ യജുര്‍വേദത്തിലെ …

യജ്ഞശാലയില്‍ തിരക്കേറുന്നു, ഇനി മൂന്നു നാള്‍ Read More »

സുവിശേഷ യോഗവും സംഗീതവിരുന്നും ഫെബ്രു. 7 മുതൽ 9 വരെ പഴയന്നൂരിൽ നടക്കും.

പഴയന്നൂർ : അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ ‘ സുവിശേഷ യോഗവും സംഗീതവിരുന്നും ഫെബ്രു. 7 മുതൽ 9 വരെ പുത്തിരിത്തറ ജംഗ്ഷനു സമീപം നടക്കും. കുന്നംകുളം സെക്ഷൻ പ്രസ്ബീറ്റർ പാസ്റ്റർ പി.എം പബ്രഹാം ഉദ്ഘാടനം നിർവഹിക്കുംപാസ്റ്റർമാരായ ടി.ജെ. സാമൂവേൽ (ഏജി മലായാളം ഡിസ്ട്രി സൂപ്രണ്ട്)വി.ടി. എബ്രഹാം(എ.ജി. മലബാർ ഡിസ്ടി സൂപ്രണ്ട്)അനിൽ കൊടിത്തോട്ടം എന്നിവർ പ്രസംഗിക്കും. ഇവാ ക്രിസ്റ്റോ ജോൺസൺ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നല്കും ഏവർക്കും സ്വാഗതം ഞായറഴ്ച പൊതു ആരാധനയിൽ പാസ്റ്റർ. ടി.ജെ. സാമൂവേൽപ്രസംഗിക്കും

മന്ത്രപുഷ്പങ്ങള്‍ ഏറ്റുവാങ്ങി ഗായത്രീദേവി, യജ്ഞശാലയിലേക്ക് ജനപ്രവാഹം

തിരുവില്വാമല, 05.02.2025: അഖില ഭാരത സന്ത് സമിതി കര്‍ണാടക സംസ്ഥാന അധ്യക്ഷനും മഹാമണ്ഡലേശ്വറുമായ സ്വാമി വിദ്യാനന്ദ സരസ്വതി മഹാരാജ്, മാതാജി ശിവജ്ഞാനമയി എന്നിവര്‍ക്ക് പാദപൂജ നടത്തി പൂര്‍ണകുംഭത്തോടെ ആദരിച്ച് വരവേറ്റതാണ് ഗായത്രീ മഹായജ്ഞത്തിന്റെ നാലാം ദിവസത്തെ ധന്യമാക്കിയത്. നാലാം ദിവസ പരിപാടികള്‍ സ്വാമി വിദ്യാനന്ദ സരസ്വതി മഹാരാജ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സഭയില്‍ സ്വാമി ബ്രഹ്മാനന്ദ സരസ്വതി മഹാരാജ് അദ്ധ്യക്ഷത വഹിച്ചു. സ്വാമി ശിവധര്‍മാനന്ദ സരസ്വതി ആശംസ നേര്‍ന്നു.രാവിലെ സവിശേഷമായി ഗോപൂജ നടത്തി. വള്ളുവനാട്ടിലെ 300 ലധികം …

മന്ത്രപുഷ്പങ്ങള്‍ ഏറ്റുവാങ്ങി ഗായത്രീദേവി, യജ്ഞശാലയിലേക്ക് ജനപ്രവാഹം Read More »

വിദ്യാലയങ്ങളില്‍ കുട്ടികളുടെ കൊഴിഞ്ഞുപോക്കില്‍ പഠനം നടത്തണം: ബാലവകാശ സംരക്ഷണ കമ്മീഷന്‍

പാലക്കാട്: വിദ്യാലയങ്ങളിൽ നിന്നും കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഉണ്ടാക്കുന്ന സാഹചര്യത്തെ കുറിച്ച് ശാസ്ത്രീയമായ രീതിയില്‍ കൃത്യമായ പഠനം നടത്തണമെന്ന് ബാലവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. കെ.വി മനോജ് കുമാര്‍. ബാലവകാശ സംരക്ഷണ ജില്ലാതല കര്‍ത്തവ്യവാഹകരുടെ അവലോകന യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ സംരക്ഷണത്തിന് വേണ്ടിയുള്ള വിവിധ പദ്ധതികള്‍ ഏകോപിച്ച് താഴെ തട്ടില്‍ എത്തിക്കണം. തോട്ടം , പാടശേഖരങ്ങളിലെ തൊഴിലാളികളായ മാതാപിതാക്കള്‍ക്കൊപ്പമുളള കുട്ടികള്‍ക്കിടയില്‍ ജില്ലാ തൊഴില്‍ വകുപ്പ് പരിശോധന കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും സംയുക്ത റെസ്‌ക്യൂ ഓപ്പറേഷന്‍സ് നടത്തണമെന്നും …

വിദ്യാലയങ്ങളില്‍ കുട്ടികളുടെ കൊഴിഞ്ഞുപോക്കില്‍ പഠനം നടത്തണം: ബാലവകാശ സംരക്ഷണ കമ്മീഷന്‍ Read More »

നാച്യുറ 2025′ ഫെസ്റ്റിന് നെല്ലിയാമ്പതിയില്‍ തുടക്കമായി

നെല്ലിയാമ്പതി:ആധുനിക കൃഷിരീതികള്‍ കര്‍ഷകരിലേക്ക് എത്തിക്കുന്നത് ഫാമുകളാണെന്നെന്നും കേരളത്തിലെ മുഴുവന്‍ ഫാമുകളിലും ഫാം ഫെസ്റ്റുകള്‍ സംഘടിപ്പിക്കുമെന്നും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. ഗവ. ഓറഞ്ച് & വെജിറ്റബിള്‍ ഫാമില്‍ നടക്കുന്ന നെല്ലിയാമ്പതി അഗ്രി ഹോര്‍ട്ടി ടൂറിസം ഫെസ്റ്റ് ‘നാച്യുറ 2025’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.ആകെ 64 ഫാമുകളാണ് സര്‍ക്കാരിനു കീഴില്‍ സംസ്ഥാനത്തുള്ളത്. അത്യുല്‍പാദന ശേഷിയുള്ള വിത്തുകള്‍, തൈകള്‍ എന്നിവ കര്‍ഷകര്‍ക്കായി നല്‍കേണ്ട ഉത്തരവാദിത്വം ഉള്ളതിനാല്‍ ഏറ്റവും പ്രാധാന്യമുള്ള ഇത്തരം ഫാമുകളെ …

നാച്യുറ 2025′ ഫെസ്റ്റിന് നെല്ലിയാമ്പതിയില്‍ തുടക്കമായി Read More »

നിര്യാതയായി

കെ രാധാകൃഷ്ണൻ എം പി യുടെ അമ്മ ചിന്ന 84 വയസ്സ് മരണപ്പെട്ടു. ഭർത്താവ് പരേതനായ വടക്കേ വളപ്പിൽ കൊച്ചുണ്ണി.മക്കൾ രാജൻ (പരേതൻ) ,രമേഷ് (പരേതൻ) , കെ.രാധാകൃഷ്ണൻ, രതി ,രമണി ,രമ ,രജനി ,രവി . മരുമക്കൾ : റാണി , മോഹനൻ, സുന്ദരൻ ,ജയൻ, രമേഷ്

ജി. പ്രിയങ്ക പാലക്കാട് ജില്ലാ കളക്ടറായി ചുതലയേറ്റു

ജി.പ്രിയങ്ക പാലക്കാട് ജില്ല കളക്ടറായി ചുമതയേറ്റു. കര്‍ണാടക സ്വദേശിയാണ്. 2017 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥയാണ് . സാമൂഹ്യ നീതി വകുപ്പ് -.വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍, കോഴിക്കോട് സബ് കളക്ടര്‍, എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. കാര്‍ഷിക, വ്യവസായ, വിനോദസഞ്ചാര മേഖലകളില്‍ ജില്ലയുടെ വളര്‍ച്ചയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യപ്പെടുന്നതായി ജില്ല കളക്ടർ പറഞ്ഞു. ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷനില്‍ എഞ്ചിനീയറിങ് ബിരുദത്തിനു ശേഷം പബ്ലിക് മാനേജ്‌മെന്റിലും പബ്ലിക് അഡ്മിനിസ്‌ട്രേഷനിലും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

യുവപ്രതിഭാ പുരസ്‌കാരം: അപേക്ഷകൾ ക്ഷണിച്ചു

ശാരീരിക – മാനസിക പരിമിതികളെ അതിജീവിച്ച് സമൂഹത്തിൽ തങ്ങളുടെതായ ഇടം കണ്ടെത്തുകയും യുവതയ്ക്ക് പ്രചോദനമായി തീരുകയും ചെയ്ത യുവജനങ്ങൾക്ക് കേരള സംസ്ഥാന യുവജന കമ്മീഷൻ യുവപ്രതിഭാ പുരസ്‌കാരം നൽകുന്നു. പ്രതിസന്ധികളിൽ പതറി വീഴാതെ വലിയ സ്വപ്നങ്ങൾക്ക് പിന്നാലെ ഊർജ്ജമൊരുക്കി സഞ്ചരിക്കാൻ കേരളത്തിലെ യുവജനങ്ങളെ പ്രചോദിപ്പിക്കുന്നവർക്ക് അർഹമായ അംഗീകാരം നൽകുക എന്നതാണ് ഈ പുരസ്‌കാരത്തിലൂടെ ലക്ഷ്യമിടുന്നത്. പുരസ്‌കാരത്തിനായി നാമനിർദേശം നൽകാവുന്നതോ സ്വമേധയാ അപേക്ഷ സമർപ്പിക്കാവുന്നതോ ആണ്. പൊതുജനങ്ങളിൽ നിന്നും കിട്ടുന്ന നിർദേശങ്ങൾ പരിഗണിച്ച് വിദഗ്ധ ജൂറിയുടെ തീരുമാനത്തിനു വിധേയമായി …

യുവപ്രതിഭാ പുരസ്‌കാരം: അപേക്ഷകൾ ക്ഷണിച്ചു Read More »

വരുന്ന ഒരു വർഷം കൊണ്ട് കാൻസർ രോഗസാധ്യതയുള്ള മുഴുവൻ പേരേയും കണ്ടെത്തി ചികിത്സ ഉറപ്പാക്കും: മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം ‘ആരോഗ്യം ആനന്ദം-അകറ്റാം അർബുദം’ ജനകീയ കാൻസർ പ്രതിരോധ ക്യാമ്പയിൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു’ആരോഗ്യം ആനന്ദം-അകറ്റാം അർബുദം’ ജനകീയ കാൻസർ പ്രതിരോധ ക്യാമ്പയിന്റെ ഭാഗമായി വരുന്ന ഒരു വർഷംകൊണ്ടുതന്നെ സംസ്ഥാനത്തെ ജനങ്ങളിലെ കാൻസർ രോഗസാധ്യത കണ്ടെത്തുന്നതിനും ആരംഭഘട്ടത്തിൽ തന്നെ അവർക്ക് ചികിത്സ ഉറപ്പാക്കുന്നതിനുമാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രോഗത്തെക്കുറിച്ചുള്ള അജ്ഞത, ചികിത്സാ ചെലവ് തുടങ്ങിയ നിരവധി കാരണങ്ങളാൽ പലരും നേരത്തെ രോഗസാധ്യത കണ്ടെത്തുന്നതിനും, ചികിത്സ തേടുന്നതിനും തയ്യാറാകുന്നില്ല. കേരളം പോലെയൊരു സമൂഹത്തിലാണ് ഇതെന്നത് ഗൗരവമായി …

വരുന്ന ഒരു വർഷം കൊണ്ട് കാൻസർ രോഗസാധ്യതയുള്ള മുഴുവൻ പേരേയും കണ്ടെത്തി ചികിത്സ ഉറപ്പാക്കും: മുഖ്യമന്ത്രി പിണറായി വിജയൻ Read More »

വില്വമല മന്ത്രജപ മുഖരിതം, ഗായത്രീ ഹവനം തുടരുന്നു

തിരുവില്വാമല: ഗായത്രീ മഹായജ്ഞം മൂന്നാം ദിവസം പിന്നിട്ടു. ആദിശങ്കര അദ്വൈത ആശ്രമ മഠാധിപതി സ്വാമി ഗുരുബാബാനന്ദ സരസ്വതി മൂന്നാം ദിവസത്തെ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. നാരായണീയ ഏകോപന സമിതി ആചാര്യന്‍ അമ്പാടി സതീഷ് അധ്യക്ഷത വഹിച്ചു. സ്വാമി സായീശ്വരാനന്ദ സരസ്വതി, മാതാജി വസന്താനന്ദ സരസ്വതി, മാതാജി ശ്രുതി നിത്യപ്രിയാനന്ദ, മാതാജി സ്മൃതി പത്മപ്രിയാനന്ദ, ബ്രഹ്മന്‍ എം.ബി. അച്യുതന്‍കുട്ടി, വാസ്തു ആചാര്യന്‍ രാധാകൃഷ്ണന്‍ ശാന്തി, ബ്രഹ്മചാരി സുരേഷ് ചൈതന്യ എന്നിവര്‍ നേതൃത്വം നല്‍കി.മൂന്നാം ദിവസം പുലര്‍ച്ചെ 4.45 മുതല്‍ …

വില്വമല മന്ത്രജപ മുഖരിതം, ഗായത്രീ ഹവനം തുടരുന്നു Read More »

അര്‍ഹരായ എല്ലാവര്‍ക്കും ഭക്ഷ്യധാന്യം ലഭ്യമാക്കുക സര്‍ക്കാര്‍ നയം: മന്ത്രി ജി.ആര്‍ അനില്‍

പറമ്പിക്കുളം:അര്‍ഹരായ എല്ലാവര്‍ക്കും ഭക്ഷ്യധാന്യം ലഭ്യമാക്കുക സര്‍ക്കാര്‍ നയമെന്നും ഇക്കാര്യം ഉറപ്പാക്കുമെന്നും സംസ്ഥാന ഭക്ഷ്യ, സിവില്‍ സപ്ലൈസ്, ഉപഭോക്തൃകാര്യ, ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. കൃത്യമായ അളവിലും തൂക്കത്തിലും തന്നെയാണ് റേഷന്‍ ലഭിക്കുന്നത് എന്ന കാര്യം സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. പറമ്പിക്കുളം ഗോത്രവര്‍ഗ മേഖലയില്‍ റേഷന്‍ ഭക്ഷ്യധാന്യം നേരിട്ട് എത്തിക്കുന്നതിനായി ആരംഭിച്ച സഞ്ചരിക്കുന്ന റേഷന്‍കട ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഒരാള്‍ക്കും ഭക്ഷ്യധാന്യം ലഭിക്കാതിരിക്കരുത് എന്ന സമീപനമാണ് സര്‍ക്കാറിന്റേത്. ഇതിനായി സിവില്‍ സപ്ലൈസ് വകുപ്പിന്റെ …

അര്‍ഹരായ എല്ലാവര്‍ക്കും ഭക്ഷ്യധാന്യം ലഭ്യമാക്കുക സര്‍ക്കാര്‍ നയം: മന്ത്രി ജി.ആര്‍ അനില്‍ Read More »