ബഡ്ജറ്റിൽ ചേലക്കര നിയോജകമണ്ഡലത്തിലെ നാലു പ്രവർത്തികൾക്കായി 13 കോടി രൂപ അനുവദിച്ചു. തിരുവില്ല്വമല- കുത്താമ്പുള്ളി – പഴയന്നൂർ- ചേലക്കര – ചെറുതുരുത്തി ടൌൺ സൌന്ദര്യവൽക്കരണം 5 കോടി രൂപ, ദേശമംഗലം വറവട്ടൂർ റോഡ് 3.5 കോടി രൂപ, വരവൂർ-തളി-പിലക്കാട് റോഡ് 3.5 കോടി രൂപ, ചെറുതുരുത്തി സ്കൂൾ ഗ്രൗണ്ട് സ്റ്റേഡിയം നിർമ്മാണം 1 കോടി രൂപ തുടങ്ങി പ്രവർത്തികൾക്കാണ് തുക അനുവദിച്ച്ഭരണാനുമതി ലഭിച്ചിട്ടുള്ളത്. ഇവ കൂടാത 16 പ്രവർത്തികൾ കൂടി ബഡ്ജറ്റിൽ ഉൾപ്പെട്ടു വന്നിട്ടുണ്ട്. ഗായത്രി പുഴയിൽ തിരുവില്ല്വാമലയിലെ എഴുന്നള്ളത്ത് കടവിൽ പാലം നിർമ്മാണം 25 കോടി രൂപ, പഴയന്നൂർ പഞ്ചായത്ത് വെള്ളാർകുളം നവീകരണം 1 കോടി രുപ, പാഞ്ഞാൾ പഞ്ചായത്ത് കൂളിതോട്-പന്നികുഴി ചീർപ്പ് നിർമ്മാണം 30 ലക്ഷം രൂപ, പഴയന്നൂർ എളനാട് റോഡ്കി.മീ.5.360 മുതൽ 10.360 വരെ പുനരുദ്ധാരണം 6 കോടി രൂപ, ദേശമംഗലം-കൊണ്ടയൂർ റോഡ് ബാക്കി ഭാഗം പുനരുദ്ധാരണം 3 കോടി രൂപ, വരവൂർ പഞ്ചായത്ത് മഞ്ഞകുളം നവീകരണം 2 കോടി രൂപ, അസുരൻ കുണ്ട് ഡാം ടൂറിസം പദ്ധതി 2 കോടി രൂപ, ചെറുതുരുത്തി നിളാതീരത്ത് കിഡ്സ് പാർക്കും, ഓപ്പൻജിംനേഷ്യവും നിർമ്മാണം 2 കോടി രൂപ, വരവൂർ ഗ്രാമപഞ്ചായത്ത് നടത്തറ റോഡ് 25 ലക്ഷം രുപ, ദേശമംഗലം- പല്ലൂർ- നമ്പ്രം റോഡ് പുനരുദ്ധാരണം 40 ലക്ഷം രുപ, കിള്ളിമംഗലം – പാഞ്ഞാൾ റോഡ് നവീകരണം 30 ലക്ഷം രൂപ, വള്ളത്തോൾ നഗർ പഞ്ചായത്ത് മാർക്കറ്റ് ഇന്റോർ സ്റ്റേഡിയം നിർമ്മാണം 2 കോടി രൂപ, പഴയന്നൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ സ്റ്റേഡിയം നിർമ്മാണം 2 കോടി രൂപ, കൊണ്ടാഴി ഗ്രാമപഞ്ചായത്ത് മായന്നൂർ പാലത്തിന് സമീപം ഓപ്പൺ ജിംനേഷ്യം നിർമ്മാണം 50 ലക്ഷം രൂപ, മുള്ളൂർക്കര പഞ്ചായത്തിലെ മണലാടികുളം പുനർനിർമ്മാണം 1.5 കോടി രൂപ, തിരുവില്ല്വാമല പഞ്ചായത്തിലെ പാറക്കടവ് ലിഫ്റ്റ് ഇറിഗേഷൻ സ്കീമിൽ 50 എച്ച്.പി മോട്ടോർ സ്ഥാപിക്കലും അനുബന്ധ പ്രവർത്തികളും. 35 ലക്ഷം രൂപ, എന്നീ 63.1 കോടി രൂപയുടെ പ്രവർത്തികാണ് ബഡ്ജറ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് യു ആർ പ്രദീപ് എംഎൽഎ അറിയിച്ചു