
ഒറ്റപ്പാലം : ചുനങ്ങാട് യാസീൻ നഗർ മിൻഹാജുൽ ഹുദാ സുന്നി മദ്രസ്സക്ക് സമസ്ത കേരള ജമയ്യിത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം അബ്ദുൽ റഹ്മാൻ ഫൈസി മാരായമംഗലം കുറ്റിയടിച്ചു. ചടങ്ങിൽ മിൻഹാജ് ട്രസ്റ്റ് പ്രസിഡന്റ് സൈദലവി മുസ്ലിയാർ അധ്യക്ഷത വഹിച്ചു. ഇസ്മായീൽ കെ, ബഷീർ പി വി, നാസർ മുസ്ലിയാർ, അഹമ്മദ് സഖാഫി, അബ്ദുൽ റഹ്മാൻ ജൗഹരി, ഹമീദ് മുസ്ലിയാർ, ഖാദർ മുസ്ലിയാർ, പോക്കർ കെ, ലിയാഹുദ്ധീൻ കെ, മൂസ വി പി, മുഹമ്മദ് റാഫി എടത്തിൽ, സുലൈമാൻ എ, ഹംസ പുല്ലാട്ടിൽ, രായീൻ ടി. ടി, മുഹമ്മദ് കാസിം എൻ. കെ, കുഞ്ഞിമുഹമ്മദ് മന്തിയിൽ എന്നിവർ സംബന്ധിച്ചു.