


തിരുവില്വാമല: ഗായത്രീ മഹായജ്ഞം മൂന്നാം ദിവസം പിന്നിട്ടു. ആദിശങ്കര അദ്വൈത ആശ്രമ മഠാധിപതി സ്വാമി ഗുരുബാബാനന്ദ സരസ്വതി മൂന്നാം ദിവസത്തെ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. നാരായണീയ ഏകോപന സമിതി ആചാര്യന്‍ അമ്പാടി സതീഷ് അധ്യക്ഷത വഹിച്ചു. സ്വാമി സായീശ്വരാനന്ദ സരസ്വതി, മാതാജി വസന്താനന്ദ സരസ്വതി, മാതാജി ശ്രുതി നിത്യപ്രിയാനന്ദ, മാതാജി സ്മൃതി പത്മപ്രിയാനന്ദ, ബ്രഹ്മന്‍ എം.ബി. അച്യുതന്‍കുട്ടി, വാസ്തു ആചാര്യന്‍ രാധാകൃഷ്ണന്‍ ശാന്തി, ബ്രഹ്മചാരി സുരേഷ് ചൈതന്യ എന്നിവര്‍ നേതൃത്വം നല്‍കി.മൂന്നാം ദിവസം പുലര്‍ച്ചെ 4.45 മുതല്‍ വേദമന്ത്രങ്ങള്‍, സൂക്തങ്ങള്‍ എന്നിവയോടെ ഹോമകര്‍മങ്ങള്‍ ആരംഭിച്ചു. സന്ധ്യാവന്ദനാദികള്‍ക്കു ശേഷം 6.40 മുതല്‍ ഗായത്രീ ഹവനം ഒന്നാം ഘട്ടം ആരംഭിച്ചു. തൈത്തിരീയം എന്ന കൃഷ്ണയജുര്‍വേദ വിഭാഗം ഉപയോഗിച്ചാണ് രണ്ടാം ഘട്ട ഗായത്രീ ഹവനം നടത്തിയത്.മഹാമണ്ഡലേശ്വര്‍ സ്വാമി പ്രഭാകരാനന്ദ സരസ്വതി മഹാരാജ്, സ്വാമി ബ്രഹ്മാനന്ദ സരസ്വതി മഹാരാജ്, വിശ്വബ്രഹ്മ ശങ്കരാചാര്യ പീഠാധീശ്വര്‍ ദണ്ഡിസ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ് എന്നിവര്‍ അനുഗ്രഹം നല്‍കി. തിരുവില്വാമല നാരായണീയ മണ്ഡലിയുടെ നാരായണീയ പാരായണം ഉണ്ടായിരുന്നു. തുടര്‍ന്ന് സത്സംഗം, ഉച്ചയ്ക്കു ശേഷം ഗായത്രീ ഹവനം എന്നിവ നടന്നു.