*ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി.) വിവിധ കേന്ദ്രങ്ങളില്‍ 2026 ജൂണ്‍ മാസത്തില്‍ ആരംഭിക്കുന്ന വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ, 2 സെമസ്റ്റര്‍) യോഗ്യത ഡിഗ്രി. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്സ് ആന്‍ഡ് സെക്യൂരിറ്റി (പി.ജി.ഡി.സി.എഫ്, 2 സെമസ്റ്റര്‍) യോഗ്യത ബി.ടെക്/ ബി.എസ്സ്.സി (സി.എസ്)/ ബി.സിഎ/ എം.ടെക്/ എം.സി.എ/ എം.എസ്സ്.സി (സി.എസ്). ഡിപ്ലോമ ഇന്‍ ഡാറ്റ എന്‍ട്രി ടെക്‌നിക്‌സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (ഡി.ഡി.റ്റി.ഒ.എ 2 സെമസ്റ്റര്‍) യോഗ്യത എസ്.എസ്.എല്‍.സി/ തത്തുല്യം. ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ) യോഗ്യത പ്ലസ് ടു/ തത്തുല്യം. സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍സയന്‍സ് (സി.സി.എല്‍.ഐ.എസ്, 1 സെമസ്റ്റര്‍) യോഗ്യത എസ്.എസ്.എല്‍.സി / തത്തുല്യം. കോഴ്‌സുകള്‍ക്ക് അപേക്ഷിക്കുന്ന എസ്.സി, എസ്.ടി വിഭാഗങ്ങളിലുള്ള അപേക്ഷകര്‍ക്ക് എസ്.സി, എസ്.ടി വകുപ്പിന്റെ ചട്ടങ്ങള്‍ പ്രകാരം വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ലഭിക്കും. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും www.ihrdadmissions.org എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കാം. രജിസ്‌ട്രേഷന്‍ ഫീസ് അഡ്മിഷന്‍ പോര്‍ട്ടലില്‍ വ്യക്തമാക്കിയിരിക്കുന്നതുപോലെ അടയ്‌ക്കേണ്ടതാണ്. രജിസ്‌ട്രേഷന്‍ ഫീസ്: 150 രൂപ. (എസ്.സി/ എസ്.ടി വിഭാഗങ്ങള്‍ക്ക് 100 രൂപ). സൈബര്‍ ഫോറന്‍സിക്സ് ആന്‍ഡ് സെക്യൂരിറ്റിയില്‍ (പിജിഡിസിഎഫ്) പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയ്ക്ക് അപേക്ഷിക്കുമ്പോള്‍ ജിഎസ്ടി നല്‍കണം. പൊതുവായ അപേക്ഷകര്‍ക്ക് ജി.എസ്.ടി ഉള്‍പ്പെടെ 177 രൂപ. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് ജി.എസ്.ടി ഉള്‍പ്പെടെ 118 രൂപ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം അതിന്റെ പ്രിന്റൗട്ടും മാര്‍ക്ക് ലിസ്റ്റുകളുടേയും സര്‍ട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ബന്ധപ്പെട്ട പരിശീലന കേന്ദ്രത്തില്‍ ജൂണ്‍ 20 ന് വൈകിട്ട് നാലിനകം സമര്‍പ്പിക്കണം. അപേക്ഷാഫോറം നേരിട്ട് പരിശീലന കേന്ദ്രങ്ങളില്‍ നിന്നും ലഭ്യമാകും. ആവശ്യമായ രജിസ്‌ട്രേഷന്‍ ഫീസ് പണമായി അല്ലെങ്കില്‍ ഡിമാന്റ് ഡ്രാഫ്റ്റായി (ഡിഡി) അടച്ച് ജൂണ്‍ 20 ന് വൈകിട്ട് നാലിനകം സമര്‍പ്പിക്കണം. ഫോണ്‍: 8547005000.*ഡിപ്ലോമ ഇന്‍ ജെറിയാട്രിക് കെയര്‍ കോഴ്‌സിന് ജൂണ്‍ 15 വരെ അപേക്ഷിക്കാം* ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി.) ആഭിമുഖ്യത്തില്‍ 14 ജില്ലകളിലായി 16 ഐ.എച്ച്.ആര്‍.ഡി. കേന്ദ്രങ്ങളില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ജെറിയാട്രിക് കെയര്‍ കോഴ്‌സിന് അപേക്ഷിക്കാനുള്ള തീയതി ജൂണ്‍ 15 വരെ ദീര്‍ഘിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ.എച്ച്.ആര്‍.ഡി വെബ്‌സൈറ്റായ www.ihrdadmissions.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 8547005000.*പോളി ടെക്‌നിക് ഡിപ്ലോമ കോഴ്‌സ്; അപേക്ഷ ക്ഷണിച്ചു*പോളി ടെക്‌നിക് ഡിപ്ലോമ കോഴ്‌സ് 2026-27 അധ്യയന വര്‍ഷത്തെ പ്രവേശനത്തിനുള്ള അപേക്ഷ https://diploma.polyadmission.org എന്ന അഡ്മിഷന്‍ പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി സമര്‍പ്പിക്കാം. അംഗീകരിച്ച പ്രോസ്‌പെക്ടസും അനുബന്ധങ്ങളും നിര്‍ദ്ദേശങ്ങളും പോര്‍ട്ടലില്‍ ലഭ്യമാണ്. ചേലക്കര സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ സിവില്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, ആര്‍ട്ടിഫിഷല്‍ ഇന്റലീജന്റ്‌സ് ആന്‍ഡ് മെഷീന്‍ ലേണിങ്, ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് എന്നീ ഡിപ്ലോമ കോഴ്‌സുകളില്‍ പ്രവേശനം ലഭ്യമാണ്. അഡ്മിഷന്‍ നടപടികളുമായി ബന്ധപ്പെട്ട് സഹായം ആവശ്യമായ വിദ്യാര്‍ത്ഥികള്‍ക്കായി കോളേജില്‍ രാവിലെ 9.15 മുതല്‍ വൈകിട്ട് 4.15 വരെ ഹെല്‍പ്പ് ഡസ്‌ക്ക് പ്രവര്‍ത്തിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 7356731878.