
ലോകപരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന കാഴ്ച്ചബംഗ്ലാവും മൃഗശാലയും, തൃശ്ശൂരില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ജൂണ്‍ അഞ്ചിന് നടക്കുന്ന പരിസ്ഥിതി ദിന ചടങ്ങുകള്‍ യുവജനക്ഷേമം, കായികം, രജിസ്‌ട്രേഷന്‍, പുരാവസ്തു, മ്യൂസിയം, മൃഗശാല വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് രാവിലെ 11 ന് തൃശ്ശൂര്‍ മ്യൂസിയം ആന്‍ഡ് മൃഗശാലാ പരിസരത്ത് വൃക്ഷത്തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ശലഭോദ്യാനത്തിന്റെ പ്രാരംഭ നിര്‍മ്മാണ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിക്കും. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മൃഗശാല വകുപ്പ് പരിപാടി സംഘടിപ്പിക്കുന്നത്. ചടങ്ങില്‍ ജനപ്രതിനിധികളും സാംസ്‌കാരിക നേതാക്കളും മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടറും ഉദ്യോഗസ്ഥരും പങ്കെടുക്കും.
