പഴയന്നൂർ കാർഷിക സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി കെ മുരളീധരനെ ബാങ്ക് ഡയറക്ടർ ബോർഡ് സ്ഥാനത്തു നിന്നും അയോഗ്യനാക്കി. പുതിയ സഹകരണ ബാങ്ക് നിയമപ്രകാരം ഏറ്റവും അടുത്ത ബന്ധുക്കൾ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നുണ്ടെങ്കിൽ അവരുടെ കുടുംബാംഗങ്ങൾക്ക് ബാങ്ക് ഡയറക്ടർ സ്ഥാനത്തേക്ക് മത്സരിക്കാൻ കഴിയില്ല എന്നാണ് പുതിയ നിയമം പി കെ മുരളീധരന്റെ സഹോദരന്റെ ഭാര്യ പഴയന്നൂർ കാർഷിക സർവീസ് സഹകരണ ബാങ്കിൽ ജോലി ചെയ്യുന്നതുകൊണ്ടാണ് മുരളീധരൻ അയോഗ്യൻ അകപ്പെട്ടത്. പഴയന്നൂർ പഞ്ചായത്ത് പ്രസിഡണ്ടായിരിക്കെ ബാങ്ക് പ്രസിഡണ്ട് സ്ഥാനവും പികെ മുരളീധരൻ വഹിച്ചിരുന്നു. ഇതിനെ ചൊല്ലി പാർട്ടിക്ക് അകത്ത് പ്രശ്നങ്ങൾ ഉണ്ടായെങ്കിലും അതൊക്കെ ഒഴിവാക്കിയാണ് ബാങ്ക് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തത്. ഇതിനെ ചോദ്യംചെയ്ത് കോൺഗ്രസിനകത്ത് തന്നെ ചിലർ ഹൈക്കോടതി സമീപിക്കുകയും ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് ജോയിന്റ് രജിസ്ട്രാർ അന്വേഷണം നടത്തിയാണ് നടപടി സ്വീകരിച്ചത്