palakkad express news

2026-2027- സംസ്ഥാന ബഡ്ജറ്റ് – ചേലക്കര നിയോജകമണ്ഡലത്തിൽ 11 പ്രവൃത്തികൾക്കായി 12 .40 കോടി രൂപ അനുവദിച്ചു

2026-2027-ലെ സംസ്ഥാന ബജറ്റിൽ ചേലക്കര നിയോജകമണ്ഡലത്തിൽ 11 പ്രവൃത്തികൾക്കായി 12.40 കോടി രുപ അനുവദിച്ചതായി യു.ആർ പ്രദീപ് എം.എൽ എ അറിയിച്ചു. (1)കുത്താമ്പുള്ളി പൈതൃക കൈത്തറി ഗ്രാമം പദ്ധതി (2 കോടി രൂപ ), (2) പാഞ്ഞാൾ പഞ്ചായത്ത് കൂളിത്തോട്-പന്നികുഴി ചീർപ്പ് നിർമ്മാണം (50 ലക്ഷം രൂപ) , (3)ദേശമംഗലം ഗ്രാമപഞ്ചായത്ത് ഊറോൾ ബണ്ട് റോഡ് നിർമ്മാണം (50 ലക്ഷം രൂപ), (4) വള്ളത്തോൾ നഗർ പഞ്ചായത്ത് മാർക്കറ്റ് ഇന്റോർ സ്റ്റേഡിയം നിർമ്മാണം (2 കോടി രൂപ), (5) കൊണ്ടാഴി ഗ്രാമപഞ്ചായത്ത് മായന്നൂർ പാലത്തിന് സമീപം ഓപ്പൺ ജിംനേഷ്യം നിർമ്മാണം (30 ലക്ഷം രൂപ ,) (6) ചേലക്കര പഞ്ചായത്ത് പുലാക്കോട് കളിസ്ഥലം വാങ്ങൽ (1 കോടി രൂപ) (7) ചേലക്കര പഞ്ചായത്ത് പുളിക്കൽത്തോട് സംരക്ഷണ ഭിത്തി കെട്ടി നവീകരണം (1 കോടി) (8) ചേലക്കര പഞ്ചായത്ത് വെങ്ങാനെല്ലൂർ പുത്തൻകുളം നവീകരണം (1.5 കോടി രൂപ) (9) വരവൂർ പഞ്ചായത്ത് മഞ്ഞചിറകുളം നവീകരണം (2 കോടി രൂപ),(10) ചേലക്കര പഞ്ചായത്ത് അടക്കോട് – മാപ്പിളകുളമ്പ് റോഡ് പുനരുദ്ധാരണം (60 ലക്ഷം രൂപ), (11) കൊണ്ടാഴി പഞ്ചായത്ത് വടക്കുംകോണം – ചേക്കോട് – വാഴാട് റോഡ് പുനരുദ്ധാരണം (1 കോടി രൂപ) എന്നീ പ്രവൃത്തികൾക്കാണ് ബഡ്ജറ്റിൽ തുക അനുവദിച്ചത്.ഇവ കൂടാതെ (1) പഴയന്നൂർ പഞ്ചായത്ത് വെള്ളാർകുളം നവീകരണം 1 കോടി രൂപ, (2) മുള്ളൂർക്കര പഞ്ചായത്ത് ശീതീകരിച്ച പച്ചക്കറി സംഭരണ കേന്ദ്രം തുടർ പ്രവർത്തി 20 കോടി രൂപ, (3) മുള്ളൂർക്കര പഞ്ചായത്ത് കാഞ്ഞിരശ്ശേരി ചെമ്പപ്പടി പള്ളത്ത് കോളനി റോഡ് പുനരുദ്ധാരണം 50 ലക്ഷം) (4) പഴയന്നൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ സ്റ്റേഡിയം നിർമ്മാണം 2 കോടി (5) ഗായത്രി പുഴയിൽ തിരുവില്ല്വാമലയിലെ എഴുന്നള്ളത്ത് കടവിൽ പാലം നിർമ്മാണം 25 കോടി (6) വെട്ടിക്കാട്ടിരി – നമ്പുള്ളി പറമ്പ് റെയിൽവെ അടിപ്പാത നിർമ്മാണം 10 കോടി രൂപ ,(7) അസുരൻകുണ്ട് ഡാം ടൂറിസം പദ്ധതി 1 കോടി രൂപ, (8) മുള്ളൂർക്കര കണ്ണംപ്പാറ എസ്.എൻ നഗർ റോഡ് പുനരുദ്ധാരണം 40 ലക്ഷം രൂപ (9) പഴയന്നൂർ പഞ്ചായത്ത് വാർഡ് 19 ചേനാംകുളം നവീകരണം 1 കോടി രൂപ എന്നീ 60.90 കോടി രൂപയുടെ പ്രവൃത്തികൾ കൂടി ബജറ്റിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് എംഎൽഎ യുആർ പ്രദീപ് അറിയിച്ചു ,

Leave a Comment

Your email address will not be published. Required fields are marked *