palakkad express news

ശബരിമല സംരക്ഷണ ജ്യോതി

കൊണ്ടാഴി:ശബരിമലയിൽ സ്വർണക്കൊള്ള നടത്തിയ സിപിഎം നേതാക്കൾക്ക് സംരക്ഷണം ഒരുക്കുന്ന പിണറായി സർക്കാരിനെതിരെ മകരവിളക്ക് ദിനത്തിൽ *ശബരിമല സംരക്ഷണ ജ്യോതി* *പാറമേൽപ്പടി സെന്ററിൽ* വെച്ച് യൂത്ത് കോൺഗ്രസ് കൊണ്ടാഴി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് എ.യു.അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ച പരിപാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് മോഹനൻ പാറത്തോടി ഉദ്ഘാടനം ചെയ്തു.ഡി സി സി എക്സിക്യൂട്ടീവ് മെമ്പർ ടി.സി. വിനോദ് മുഖ്യപ്രഭാഷണം നടത്തി. എം അയ്യാവു,രാഹുൽ .ആർ, കെ.സുദേവൻ, ബിജു തടത്തി വിള,ഉണ്ണികടമ്പാട്ട്, ബി. കോമളം , എ. കെ. മഹേഷ് , വി.പി സജീവ് , കെ.ശ്രീജിത്ത്, വി. എം. വിവേക് ,എം രമേഷ് , സുന്ദരൻ , കെ. പി . വാസുദേവൻ , എം .കെ അബ്ദുൾ റഹ്മാൻ , ഇ .എസ് സനീഷ് , പി .ശശീന്ദ്രൻ , എം .സോമൻ, മത്തായി എന്നിവർ പങ്കെടുത്തു സംസാരിച്ചു

Leave a Comment

Your email address will not be published. Required fields are marked *