palakkad express news

തിരുവില്ലാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ചർച്ചകൾ സജീവം.

തിരുവില്ലാമല:പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്നു പേരുകളാണ് മണ്ഡലം കമ്മിറ്റി നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ പുരുഷ ജനറൽ സീറ്റ് ആയതുകൊണ്ട് പുരുഷന്മാർക്ക് തന്നെയാണ് ബിജെപി ആദ്യപരിഗണന നൽകുക എന്നതാണ് സൂചന. കഴിഞ്ഞ പ്രാവശ്യം സ്ത്രീ സംവരണ സീറ്റായിരുന്നു പ്രസിഡന്റ് സ്ഥാനം. എൻഡിഎ സ്ഥാനാർത്ഥിയായി പത്തൊമ്പതാം വാർഡിൽ മത്സരിച്ച് കൃഷ്ണപ്രസാദിന് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കണമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. ഏതായാലും ബിജെപി നേതൃത്വം ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് മണ്ഡലം കമ്മിറ്റി വൃത്തങ്ങൾ അറിയിച്ചു

Leave a Comment

Your email address will not be published. Required fields are marked *