palakkad express news

ജില്ലയിലെ വോട്ടർമാരും ഇ.വി.എം സജ്ജീകരണങ്ങളും

ജില്ലയിൽ ആകെ 111 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണുള്ളത്. 86 ഗ്രാമപഞ്ചായത്തുകൾ, 16 ബ്ലോക്ക് പഞ്ചായത്തുകൾ, തൃശ്ശൂർ ജില്ലാ പഞ്ചായത്ത്, ഏഴ് നഗരസഭകൾ, തൃശ്ശൂർ കോർപ്പറേഷൻ എന്നിവയിലായി ആകെ 1943 നിയോജകമണ്ഡലങ്ങൾ/വാർഡുകളും 3282 പോളിംഗ് സ്റ്റേഷനുകളും ഉണ്ട്. ആകെ വോട്ടർമാരുടെ എണ്ണം 27,36,896. ഇതിൽ 12,77,155 പുരുഷ വോട്ടർമാരും 14,59,714 സ്ത്രീ വോട്ടർമാരും 27 ട്രാൻസ്ജെൻഡർ വോട്ടർമാരും ഉൾപ്പെടുന്നു. നവംബർ 14 ന് അന്തിമ സപ്ലിമെന്റ് വോട്ടർപട്ടിക ബന്ധപ്പെട്ട ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ പ്രസിദ്ധീകരിക്കും. പോളിംഗിനായി ഇ.വി.എം മെഷീനുകളാണ് ഉപയോഗിക്കുക. ജില്ലയിലെ ആകെ ഉപയോഗത്തിനായി 4,572 ബാലറ്റ് യൂണിറ്റുകളും 13,158 കൺട്രോൾ യൂണിറ്റുകളും പരിശോധന പൂർത്തിയാക്കി തൃശ്ശൂർ, ഇരിങ്ങാലക്കുട ഇ.വി.എം വെയർഹൗസുകളിൽ സൂക്ഷിച്ചിരിക്കുകയാണ്. പോളിംഗ് ഉദ്യോഗസ്ഥർ, ഇലക്ഷൻ ചുമതലയിലുള്ള മറ്റ് ഉദ്യോഗസ്ഥർ, പോലീസുകാർ എന്നിവർക്ക് പോസ്റ്റൽ ബാലറ്റ് വഴി വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം ഉണ്ടാകും. 16 ബ്ലോക്കുകളിലും നഗരസഭകളിലും കോർപ്പറേഷനിലും വിതരണ സ്വീകരണ കേന്ദ്രങ്ങളും സ്ട്രോങ് റൂമും വോട്ടെണ്ണൽ കേന്ദ്രവും സജ്ജീകരിച്ചിട്ടുണ്ട്.*നാമനിർദ്ദേശപത്രിക*സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രികക്കൊപ്പം സ്ഥാനാർത്ഥികൾ സ്വത്ത് വിവരം, ക്രിമിനൽ കേസുകൾ സംബന്ധിച്ച വിവരം നൽകണം. സത്യപ്രതിജ്ഞ / ദൃഡപ്രതിജ്ഞയും എടുക്കണം. നിക്ഷേപതുക കെട്ടി വച്ച് രശീതിയും നൽകണം. ഗ്രാമപഞ്ചായത്തിൽ 2000/- രൂപയും, ബ്ലോക്ക് പഞ്ചായത്ത് / നഗരസഭ എന്നിവയിൽ 4000/- രൂപയും ജില്ലാ പഞ്ചായത്ത് / കോർപ്പറേഷൻ എന്നിവിടങ്ങളിൽ 5000/- രൂപയുമാണ് നിക്ഷേപതുക. എസ്.സി / എസ്.ടി വിഭാഗക്കാർക്ക് 50 ശതമാനം തുക അടച്ചാൽ

Leave a Comment

Your email address will not be published. Required fields are marked *