
വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി പാലക്കാട് സാമൂഹ്യ വനവത്ക്കരണ വിഭാഗംനാട്ടാനയും ക്ഷേമവും ശിൽപ്പശാല ഒലവക്കോട് ആരണ്യഭവനിൽ സംഘടിപ്പിച്ചു. പാലക്കാട് ഡെപ്യൂട്ടി കളക്ടർ ആൻഡ് എ.ഡി.എം സുനിൽ കുമാർ . കെ ഉദ്ഘാടനം ചെയ്തു . അസിസ്റ്റൻറ് ഫോറസ്റ്റ് കൺസർവേറ്റർ സുമു സ്കറിയ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വെറ്റിനറി ഓഫീസർ ഡോ എൻ രാധാകൃഷ്ണൻകേരള എലിഫന്റ് ഓണേഴ്സ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം.എ പരമേശ്വരൻ, കേരള ഫെസ്റ്റിവൽ കോർഡിനേഷൻ കമ്മിറ്റി പാലക്കാട് ജില്ലാ സെക്രട്ടറി പി.ബാലഗോപാൽ, ആനപ്രേമി സംഘം പാലക്കാട് ജില്ലാ പ്രസിഡൻ്റ് ഹരിദാസ് മച്ചിങ്ങൽ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ കെപി ജിനീഷ് , വി വിവേക് എന്നിവർ സംസാരിച്ചു . തുടർന്ന് നടന്ന വിവിധ വിഷയങ്ങളിൽ മണ്ണുത്തി വെറ്റിനറി കോളേജിലെ സെൻറർ ഫോർ എലിഫൻറ് സ്റ്റഡീസ് ഡയറക്ടർ ഡോ.ടിഎസ് രാജീവ് , ഗ്രേഡ് ഡെപ്യൂട്ടി റെയിഞ്ചാഫീസർ ബിഎസ് ഭദ്രകുമാർ , പാലക്കാട് അസിസ്റ്റൻറ് ഫോറസ്റ്റ് വെറ്റിനറി ഓഫീസർ ഡോ ഡേവിഡ് എബ്രഹാം , ആന തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി മനോജ് അയ്യപ്പൻ എന്നിവർ ക്ലാസ്സുകളെടുത്തു