palakkad express news

കൊണ്ടാഴി കുടുംബാരോഗ്യ കേന്ദ്രത്തിൽ ലാബ് തുറന്നു

കൊണ്ടാഴി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ലബോറട്ടറി ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ശശിധരൻ ഉദ്ഘാടനം നിർവഹിച്ചു. വിവിധ തരത്തിലുള്ള 36 ഓളം ടെസ്റ്റുകൾ ഇനിമുതൽ ആശുപത്രിയിൽ തന്നെ സൗജന്യമായി ചെയ്യാൻ സാധിക്കും. മെഡിക്കൽ ഓഫീസർ ഡോ. സതീഷ് പരമേശ്വരൻ ലാബിന്റെ പ്രവർത്തന രീതി വിശദീകരിച്ചു. അസിസ്റ്റന്റ് എഞ്ചിനിയർ സി.പി. സിപിൻ റിപ്പോർട്ട് അവതരണം നടത്തി.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത നാരായണൻകുട്ടി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എം അനീഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.കെ. പ്രിയംവദ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. സുദേവൻ, പ്രേമലത, ശിവൻ വീട്ടിക്കുന്ന്, ജില്ലാ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ ഓഫീസർ സന്തോഷ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ അഡ്വ. രമേശ് പൂങ്കാവനം, എച്ച്.എം.സി. അംഗം ശിവ ഷണ്മുഖൻ, ആസൂത്രണ സമിതി അംഗം പി. സുലൈമാൻ, പഞ്ചായത്ത് സെക്രട്ടറി വി.എച്ച്. ഷിനാജ്, ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു

Leave a Comment

Your email address will not be published. Required fields are marked *