കൊണ്ടാഴി ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡിലെ മൂത്തേടത്ത് ശേഖരത്തിൽ പരിസരവാസികളുടെയും, ഭൂതാം കോളനി നിവാസികളുടെയും ഏറെ കാലത്തെ യാത്രാ ദുരിതം അവസാനിപ്പിച്ചു കൊണ്ട് പുതിയതായ് പണിത റോഡിന്റെ ഉദ്ഘാടനം കൊണ്ടാഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശശിധരൻ മാസ്റ്റർ നിർവഹിച്ചു ഗ്രാമ പഞ്ചായത്ത് മെമ്പർ കെസുദേവൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പതിനാലാംവാർഡ് മെമ്പർ രാജേഷ്, പ്രദേശവാസികളായ സജി എം ഷിജു പാലാഴി എന്നിവർ സംസാരിച്ചു ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ വകയിരുത്തിയാണ് 140 മീറ്റർ റോഡിന്റെ പണി പൂർത്തീകരിച്ചത് പ്രദേശവാസികളുടെ ഏറെ കാലത്തെ ദുരിത യാത്രക്ക് പരിഹാരം കണ്ടെത്തിയ ഗ്രാമ പഞ്ചായത്ത് മെമ്പർക്കും ഭരണ സമിതിക്കും പ്രദേശവാസികൾ നന്ദി അറിയിച്ചു.

വർഷങ്ങളായി സഞ്ചാരയോഗ്യമല്ലാത്ത, ഒരു ഓട്ടോറിക്ഷ പോലും പോകാൻ പറ്റാത്ത ചെറിയ ഇടവഴിയായിരുന്നു ആദ്യപടി എന്ന നിലയ്ക്ക് ഡ്രൈനേജ് നിർമ്മിക്കുകയും രണ്ട് ഇലക്ട്രിക് പോസ്റ്റ് മാറ്റി സ്ഥാപിക്കുകയും ചെയ്തതിനുശേഷം ഇപ്പോൾ കോൺക്രീറ്റിംഗ് നടത്തുകയും ചെയ്തു