
പഴയന്നൂർ നവോദയ മെഡിക്കൽ സെന്ററും പഴയന്നൂർ ലയൺസ് ക്ലബ്ബും മലപ്പുറം ഐ ഫൗണ്ടേഷനും സംയുക്തമായി നടത്തിയ 83 മത നേത്ര ചികിത്സ ക്യാമ്പിൽ 52 പേർ പരിശോധനയ്ക്ക് വിധേയമായി ഇതിൽ 27 പേർക്ക് തിമിര ശസ്ത്രക്രിയ ആവശ്യമായി. ഇവരെ വെള്ളിയാഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും കഴിഞ്ഞാഴ്ചയിൽ 100 വയസ്സായ പഴയന്നൂർ സ്വദേശിനി ശാരദയുടെ രണ്ട് കണ്ണുകളും തിമർശാസ്ത്രക്ക് വിധേയമാക്കിയിരുന്നു.

ഇവർക്ക് കാഴ്ച ശക്തി പൂർണ്ണമായി തിരിച്ചു കിട്ടിയതായി ശാരദ പറഞ്ഞു.തൃശ്ശൂരിൽ നിന്ന് വരെ ആളുകൾ നേത്ര പരിശോധന ക്യാമ്പിൽ എത്തുന്നുണ്ടെന്ന് സംഘാടകർ പറഞ്ഞു എല്ലാ രണ്ടാം ശനിയാഴ്ചകളാണ് ക്യാമ്പ് നടത്തുക.
