
പ്രസിഡന്റ് മുകുന്ദൻ നായർ

സെക്രട്ടറി മുരളീധരൻ പുലാക്കാട്ട്

ട്രഷറർ കൃഷ്ണകുമാർ അപ്പാടത്ത്
4957 നമ്പർ അകലൂർ വെസ്റ്റ് എൻ എസ് എസ് കരയോഗം തിരഞ്ഞെടുപ്പ് പൊതുയോഗം ചേർന്നു. മുകുന്ദൻ നായർ വള്ളില്ലത്ത് പ്രസിഡൻ്റും മുരളീധരൻ പുലാക്കാട്ട് സെക്രട്ടറിയും കൃഷ്ണകുമാർ അപ്പാടത്ത് ട്രഷററും ആയി 11 അംഗ ഭരണസമിതിയെ യോഗം ഐക്യകണ്ഠ്യേന തിരഞ്ഞെടുത്തു.തുടർന്ന് വിപുലമായ രീതിയിൽ ഓണാഘോഷവും നടത്തി.താലൂക്ക് യൂണിയൻ പ്രസിഡൻ്റ് പി നാരായണൻ നായർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ യൂണിയൻ സെക്രട്ടറി കെ ബി ജയചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി.വനിതാ യൂണിയൻ പ്രസിഡൻ്റ് പുഷ്പലത ടീച്ചർ യൂണിയൻ കമ്മിറ്റി അംഗം ജയരാമൻ മാസ്റ്റർ കീഴൂർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.ഓണസദ്യയും കലാപരിപാടികളും പരിപാടിയോട് അനുബന്ധിച്ച് നടത്തി.

