
പഴയന്നൂർ ഭഗവതി ക്ഷേത്രത്തിൽ ശ്രീരാമന് നടയിരുത്തിയ പഴയന്നൂർ ചക്കിങ്ങൽ സരസ്വതി ബാലചന്ദ്രൻ നായർ സെപ്റ്റംബർ അഞ്ചാം തീയതി വൈകിട്ട് ഹൃദയാഘാതത്തെ തുടർന്ന് കോയമ്പത്തൂരിൽ വെച്ചാണ് മരിച്ചത്. ഏഴാം തീയതി പാമ്പാടി ഐവർ മഠത്തിൽ സംസ്കാര ചടങ്ങുകളും നടത്തി. ഇനി സരസ്വതി ബി നായർ ആനയെ നടയിരുത്തിയ സംഭവം കുറച്ച് വർഷങ്ങൾക്കു മുൻപാണ് പഴയന്നൂർ ശ്രീരാമനെ നടയിരുത്തിയത് പഴയന്നൂർ സ്വദേശികളാണ് എന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടത് 25 വർഷങ്ങൾക്കു മുൻപ് നടന്ന സംഭവമായതിനാൽ ഇതിനെക്കുറിച്ച് ആർക്കും വലിയ അറിവും ഉണ്ടായിരുന്നില്ല തുടർന്ന് പാറക്കൽ ചക്കിങ്ങിൽ വീട്ടിലുള്ളവരാണ് ആനയെ നടയിരുത്തിയതെന്ന് അറിയാൻ കഴിഞ്ഞു അങ്ങനെയാണ് പാറക്കൽ ചക്കിങ്ങൽ വീട്ടിലെ രജിയുടെ ഫോൺ നമ്പർ ലഭിക്കുന്നത്. രജിയോട് സംസാരിച്ചപ്പോൾ അമ്മയുടെ അനിയത്തിയായ സരസ്വതീ ബി നായരാണ് ആനയെ നടയിരുത്തിയതെന്നും ഇവർ ഇപ്പോൾ കോയമ്പത്തൂരിലാണ് താമസം എന്നും അറിയാൻ കഴിഞ്ഞു കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ ഫോൺ നമ്പർ തരാം എന്ന് പറഞ്ഞു തുടർന്ന് രജി തന്ന നമ്പറിൽ വൈകിട്ട് എട്ടുമണിയോടെയാണ് സരസ്വതി ബി നായരെ ഫോണിൽ വിളിക്കുന്നത് പഴയന്നൂരിലെ ഒരു പ്രാദേശിക ചാനലിൽ നിന്നാണ് വിളിക്കുന്നതെന്നും വർഷങ്ങൾക്കു മുമ്പ് ആനയെ നടിയെരുത്തിയ ഉടമസ്ഥന്റെ വിവരങ്ങൾ അറിയാനാണ് എന്ന് പറഞ്ഞപ്പോൾ ഏറെ സന്തോഷത്തോടെയാണ് സരസ്വതി ബി നായർ സംസാരിച്ചത് തുടർന്ന് അവരുടെ ഭർത്താവ് ബാലചന്ദ്രൻ ആയി സംസാരിച്ചു. ശ്രീരാമൻ ഇപ്പോൾ വലിയ ആനയായി കൊച്ചിൻ ദേവസ്വം ബോർഡിന്റെ കയ്യിൽ ഉണ്ട് എന്നറിഞ്ഞപ്പോൾ അവനെ കാണണമെന്നും അവന് പഴവും ശർക്കരയും പഴവർഗ്ഗങ്ങളും നൽകണമെന്നും അവർ പറഞ്ഞു അതിനുള്ള സാഹചര്യങ്ങൾ എല്ലാം ഒരുക്കാമെന്ന് അറിയിച്ചു. എനിക്കറിയേണ്ടത് ശ്രീരാമൻ നടയിരുത്തിയ കഥയാണ് എന്ന് പറഞ്ഞപ്പോൾ അവർ ആദ്യം ചെയ്തത് ആനക്കുട്ടിയെ വാങ്ങിയപ്പോൾ അവരുടെ വീട്ടിൽ കൊണ്ടുപോയി നിർത്തി പരിപാലിക്കുകയും ഭക്ഷണം കൊടുക്കുകയും കുളിപ്പിക്കുകയും ചെയ്യുന്ന ചിത്രങ്ങൾ അയയ്ക്കുകയാണ് ചെയ്തത് പിന്നീട് അവർ ആ സംഭവം പറഞ്ഞു തുടങ്ങി ശ്രീരാമനെ പഴയന്നൂർ ഭഗവതിക്ക് നടയിരുത്താനുണ്ടായ സംഗതിയെക്കുറിച്ചും ആനക്കുട്ടിയെ ആറാം തമ്പുരാനിൽ നിന്നും വാങ്ങിയ സംഭവം തുടർന്ന് അവരുടെ പോത്തന്നൂരിലെ വീട്ടിലേക്ക് ആനക്കുട്ടിയെ കൊണ്ടുപോയ കാര്യങ്ങൾ ഒന്നന്നായി അവർ പറഞ്ഞു തുടങ്ങി പഴയന്നൂരിൽ പഠിക്കുന്ന സമയത്ത് ഭഗവതി ക്ഷേത്രത്തിൽ കൂട്ടുകാരികളും വീട്ടുകാരുമൊക്കെയോത്ത് ദർശനം നടത്താൻ എത്തുമ്പോഴാണ് സരസ്വതി അമ്മ ആരും കേൾക്കാതെ സ്വന്തം മനസ്സിൽ സ്വകാര്യമായി പറഞ്ഞത് നല്ല ജോലി ലഭിച്ചാൽ ഭഗവതിക്ക് ആനക്കുട്ടിയെ നടയിരുത്താം എന്ന് അങ്ങനെ കാലങ്ങൾ കടന്നുപോയി സരസ്വതി പഠനങ്ങളെല്ലാം പൂർത്തിയാക്കി അമേരിക്കയിൽ ജോലിയിൽ പ്രവേശിച്ചു. തുടർന്ന് ബാലചന്ദ്രൻ നായരെ വിവാഹവും കഴിച്ചു അങ്ങനെ കുട്ടികളും കുടുംബവുമായി സന്തോഷത്തോടെ കഴിയുമ്പോഴാണ് വർഷങ്ങൾക്കു മുമ്പ് ഭഗവതിയോട് പറഞ്ഞ ആനക്കുട്ടിയെ നടയിരുത്തൽ എല്ലാം മറന്നു പോയി.എന്നാൽ ശാന്ത സ്വരൂപണിയായ പഴയന്നൂർ ഭഗവതി സരസ്വതി ബി നായരുടെ ഉയർച്ചയിൽ അത്യന്തം ആഹ്ലാദവതിയായി കാണണം. ഒരു ദിവസം രാത്രിയിൽ സരസ്വതി അമ്മ ഒരു സ്വപ്നം കാണുന്നു ആനക്കുട്ടിയും ഒരു പെൺകുട്ടിയും തമ്മിൽ ഓടി കളിക്കുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ എല്ലാം ഇങ്ങനെയുള്ള ഒരു ദൃശ്യങ്ങൾ വളരെ വ്യക്തതയോടെ സരസ്വതി അമ്മ കാണാൻ ഇടയായി. അമേരിക്കയിൽ ജോലിത്തിരക്കിനിടയിൽ അവർ ഇടയ്ക്ക് ഓർക്കും എന്താണ് ഈ ഒരു സ്വപ്നം കാണാനുള്ള കാരണം എന്ന് അങ്ങനെ ദിവസങ്ങൾ കടന്നുപോയി പെട്ടെന്ന് ഒരു ദിവസമാണ് സരസ്വതി ബി നായരുടെ ഓർമ്മയിൽ വ്യക്തമായ ഒരു ചിത്രം തെളിഞ്ഞുവരുന്നത് വർഷങ്ങൾക്കു മുമ്പ് പഴയന്നൂർ ഭഗവതിക്ക് ആനയെ നടയിരുത്താം എന്ന പറഞ്ഞ കാര്യം തുടർന്ന് ഭർത്താവ് ബാലചന്ദ്രൻ നായരുടെ വിവരം പറയുന്നു. പിന്നെ ഒട്ടും വൈകിച്ചില്ല അമേരിക്കയിൽ നിന്നും നാട്ടിലെത്തുകയും കുന്നംകുളത്തിനടുത്ത് ആറാം തമ്പുരാനിൽ നിന്നും ആറുമാസം പ്രായമുള്ള ആനക്കുട്ടിയെ വാങ്ങുന്നത് തുടർന്ന് ആനക്കുട്ടിയെ സരസ്വതി ബി നായർ താമസിക്കുന്ന പോത്തന്നൂരിലെ വീട്ടിലേക്ക് കൊണ്ടുപോയി കുറച്ചു ദിവസങ്ങൾ ആനക്കുട്ടിയെ കുളിപ്പിക്കുകയും ഭക്ഷണം കൊടുക്കുകയും ചെയ്തത് സരസ്വതി ബി നായരും മക്കളുമായിരുന്നെന്ന് അവർ പറഞ്ഞു പിന്നീട് ആനയെ ഭഗവതിക്ക് നടയിരുത്തി. ശ്രീരാമനെ കാണാനുള്ള സൗകര്യങ്ങൾ ഞാൻ ഒരുക്കി കൊടുക്കാം എന്ന് അറിയിച്ചതിനെ തുടർന്ന് ആ വർഷത്തെ നിറമാലക്ക് ശ്രീരാമൻ എത്തുന്നുണ്ടെന്ന് ഞാൻ അവരെ അറിയിച്ചു. കോയമ്പത്തൂരിൽ നിന്നും അതികാലത്ത് തന്നെ അവർ പഴയന്നൂർ ഭഗവതി ക്ഷേത്രത്തിൽ എത്തി എട്ടുമണിയോടെയാണ് കൊച്ചിൻ ദേവസ്വം ബോർഡ് ലോറിയിൽ ശ്രീരാമനെ വേട്ടക്കാരൻ കാവിന്റെ പരിസരത്ത് എത്തിച്ചത് ശ്രീരാമനെ ലോറിയിൽ നിന്നും ഇറക്കിയ ഉടൻ അവർ ഓടിച്ചെന്ന് ആനയുടെ തുമ്പിക്കൈയും കൊമ്പും ചേർത്ത് കെട്ടിപ്പിടിക്കുന്ന ചിത്രം ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു വർഷങ്ങൾക്കുശേഷം കണ്ടുമുട്ടിയ ശ്രീരാമന് അവർ മതിവരുവോളം ഭക്ഷണങ്ങൾ നൽകി അവനെ വാത്സല്യത്തോടെ തലയോടി മണിക്കൂറോളം ആണ് അവർ ശ്രീരാമനോടൊപ്പം ചെലവഴിച്ചത്. വളരെ വർഷങ്ങൾക്കു മുമ്പ് നടന്ന ഒരു സംഭവം അന്വേഷണത്തിലൂടെ കണ്ടെത്താനും അതിന്റെ ഉടമസ്ഥരെ കണ്ടെത്തി ആനയുടെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് വരെ വർഷങ്ങൾക്ക് ശേഷമാണ് അവർക്ക് ലഭിക്കുന്നത് അതിലൊക്കെ ഇടപെടാനും വീണ്ടും അവർക്കൊക്കെ കണ്ടുമുട്ടാൻ അവസരം ഒരുക്കാൻ കഴിഞ്ഞത് തന്നെ ചിലപ്പോൾ പഴയന്നൂർ ഭഗവതിയുടെ ഇടപെടൽ കൊണ്ടായിരിക്കും എന്നാണ് ഇന്നും ഞാൻ വിശ്വസിക്കുന്നത്. അവരുടെ മരണത്തിലും അതുപോലെതന്നെ സംസ്കാര ചടങ്ങുകൾ ഒന്നും പങ്കെടുക്കാൻ എനിക്ക് കഴിഞ്ഞില്ല ചില കമ്മ്യൂണിക്കേഷനിൽ വന്ന തകരാറുകൊണ്ടാണ് അത് സംഭവിച്ചത്
അവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിലും അവരുടെ ആത്മാവിനെ നിത്യശാന്തി നേർന്നുകൊണ്ട്
പത്രാധിപർ വിനോദ് പഴയന്നൂർ പാലക്കാട് എക്സ്പ്രസ്