

..സൗജന്യ ചികിത്സയും മികച്ച സേവനങ്ങളും നൽകി ആരോഗ്യമേഖലയെ ജനകീയമാക്കാൻ സർക്കാരിന് കഴിഞ്ഞതായി ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു.പഴയന്നൂർ കുടുബരോഗ്യ കേന്ദ്രത്തിൽ ആർദ്രം മിഷൻ വഴി പൂർത്തിയാക്കിയ ലാബിൻ്റെയും വിവിധ പദ്ധതികളുടെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി വീണാ ജോർജ്.പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയത് സംസ്ഥാന സർക്കാരിൻ്റെ ആർദ്രം പദ്ധതി വഴിയാണ്. കാത്ത് ലാബും,സൂപ്പർ സ്പെഷ്യാലിറ്റി ചികിൽസയും കൊണ്ടുവരാൻ സർക്കാരിന് കഴിഞ്ഞതായും വെറും 13 ആശുപത്രികളിൽ ഉണ്ടായിരുന്ന ഡയാലിസിസ് കേന്ദ്രങ്ങൾ കേരളത്തിൽ 108 ആശുപത്രികളിൽ ഏർപ്പെടുത്തി വിപ്ലവാത്മകമായ രീതിയിൽ മാറ്റം കൊണ്ടുവന്നത് ഈ സർക്കാരാണെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. ചേലക്കര താലൂക്ക് ആശുപത്രിയിൽ കാഷ്വലിറ്റി ഡോക്ടർ അടക്കം നാല് പുതിയ തസ്തികകൾ സൃഷ്ടിക്കുമെന്ന മന്ത്രിയുടെ ഉറപ്പ് കരഘോഷത്തോടെ നാട്ടുകാർ സ്വീകരിച്ചു.തൃശൂർ മെഡിക്കൽ കോളേജിൽ ഒമ്പത് കോടിയിലധികം കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തി. 2022 ഫെബ്രുവരിയിൽ സർക്കാരിന് ആദ്യമായി സൗജന്യ കരൾ മാറ്റ ശാസ്ത്രക്രിയ നടത്താൻ കഴിഞ്ഞു.കോഴിക്കോട് ട്രാൻസ്പ്ലാൻ്റ് ഇൻസ്റിറ്റ്യൂട്ട് നടപ്പിലാക്കും.നിപ്പയെയും മഹാദുരിതങ്ങളെയും പിടിച്ചു നിർത്തിയ നാടിൻ്റെ പേരാണ് കേരളം.അമീബിക് മെനഞ്ചൈറ്റിസ് രോഗ മരണ നിരക്ക് അമേരിക്കൻ ഐക്യനാടുകളെക്കൽ കുറഞ്ഞ രീതിയിൽ 23 ശതമാനമാണ് കേരളത്തിൽ ഉണ്ടായത്. രോഗപ്രതിരോധവും ആരോഗ്യ സംരക്ഷണവും മുൻ നിർത്തിയാണ് സ്ത്രീകൾക്കായി സർക്കാർ ആശുപത്രികളിൽ ചൊവ്വാഴ്ച സൗജന്യ പരിശോധനകൾ ഏർപ്പെടുത്തിയത്.കേരളത്തിൽ 15 ലക്ഷം സ്ത്രീകൾക്ക് സ്തനാർബുദം പരിശോധന നടത്താനും 200 പേർക്ക് കണ്ടെത്താനും കഴിഞ്ഞു. മാതൃമരണ നിരക്ക് 29 ൽ നിന്ന് 19 ആയി. 5479 ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ സർക്കാർ ആരംഭിച്ചു. 2024 വർഷത്തിൽ ആറര ലക്ഷം പേർക്ക് ആരോഗ്യ ഇന്ഷുറൻസ് ഉറപ്പു വരുത്തി നൽകി.തെറ്റായ പ്രചാരണങ്ങൾ കൊണ്ടൊന്നും ആരോഗ്യ പ്രവർത്തകരുടെ ആത്മ വീര്യം തകർക്കുവാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.പഴയന്നൂർ കുടുംബരോഗ്യ കേന്ദ്രത്തിൽആർദ്രം മിഷൻ ലാബും ഒ പി ബ്ലോക്കും ദേശീയ ആരോഗ്യ ദൗത്യത്തിൻ്റെ 2022-23 വർഷത്തെ പദ്ധതി വിഹിതമായി ലഭിച്ച 40 ലക്ഷം രൂപ ഉപയോഗിച്ചാണ് പൂർത്തിയാക്കിയത്. ഫുള്ളി ഓട്ടോമാറ്റിക് അനലൈസർ സംവിധാനം വഴി 60 തിൽ പരം പരിശോധനകൾ പുതിയ ലാബിൽ ഒരേ സമയം നടത്താൻ കഴിയും.സംസ്ഥാന സർക്കാരിൻ്റെ 2021-22 വർഷത്തെ ആരോഗ്യ ഗ്രാൻ്റ് വഴി 22.4 ലക്ഷം രൂപ ചെലവിലാണ് ശീതികരിച്ച കോൺഫ്രൻസ് ഹാളിൻ്റെയും പബ്ളിക് ഹെൽത്ത് സെൻ്ററിൻ്റെയും നവീകരണം പൂർത്തിയാക്കിയത്. പത്ത് ലക്ഷം രൂപ ചെലവിൽ ആശുപത്രി പരിസര നവീകരണം, ബ്ലോക്ക് പഞ്ചായത്ത് പദ്ധതി വഴി നിർമ്മിച്ച 15 ലക്ഷം രൂപയുടെ ജലസംഭരണി എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. യു ആർ പ്രദീപ് എം എൽ എ അധ്യക്ഷനായ ചടങ്ങിൽ ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ കെ ജെ റീന വിശിഷ്ട സാന്നിധ്യം രേഖപ്പെടുത്തി.പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ എം അഷറഫ് സ്വാഗതം ആശംസിച്ച ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ടി പി ശ്രീദേവി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി സജീവ് കുമാർ, എനിവർ സന്നിഹിതരായി.തൃശൂർ ആർദ്രം നോഡൽ ഓഫിസർ ഡോ.ശ്രീജിത്ത് എച്ച് ദാസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ പി ശ്രീജയൻ എന്നിവർ പദ്ധതി വിശദീകരണം നടത്തി.ചടങ്ങിൽ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി പ്രശാന്തി,വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ എം വി സുചിത്ര , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആശാദേവി, സിന്ധു എസ്, ലത സാനു , ഷിജിത ബിനീഷ്, ഗീതാ രാധാകൃഷ്ണൻ, എ ഇ ഗോവിന്ദൻ, പഞ്ചായത്ത് അംഗം സൗഭാഗ്യവതി. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.സുനിൽ കുമാർ, തിരുവില്വാമല കുടുംബരോഗ്യ കേന്ദ്രം സൂപ്രണ്ട് ജോർജ് മരിയൻ കുറ്റിക്കാട്, പഴയന്നൂർ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ കെ കെ ഗൗതമൻ എന്നിവർ പങ്കെടുത്തു