
ഒറ്റപ്പാലം : അടച്ചു പൂട്ടുന്ന ചെറുകിട വ്യാപാരികളുടെ പ്രശനങ്ങൾ പഠിക്കാൻ സർക്കാർ വിദഗ്ദ്ധ സമിതിയെ നിയമിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് ബാബു കോട്ടയിൽ ആവശ്യപ്പെട്ടു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഒറ്റപ്പാലം യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം ഉത്‌ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം ജില്ലാ പ്രസിഡണ്ട് ബാബു കോട്ടയിൽ ഉത്‌ഘാടനം ചെയ്തു . ഒറ്റപ്പാലം വ്യാപാര ഭവനിൽ നടന്ന യോഗത്തിൽ യൂണിറ്റ് പ്രസിഡണ്ട് അബ്ദുൽ ലത്തീഫ് പി പി അധ്യക്ഷത വഹിച്ചു . യൂണിറ്റ് ജനറൽ സെക്രട്ടറി മുഹമ്മദ് സലിം കെ പി. റിപ്പോർട്ടും , യൂണിറ്റ് ട്രഷറർ സുരേഷ് ബാബു കെ ടി. വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ , മണ്ഡലം നേതാക്കളെ ഒറ്റപ്പാലം യൂണിറ്റ് സെക്രട്ടറിയേറ്റ് അംഗങ്ങൾ ചടങ്ങിൽ ആദരിച്ചു . കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ജില്ലാ പ്രസിഡണ്ട് ഷമീർ മണ്ണാർക്കാട് യൂത്ത് വിങ് ഒറ്റപ്പാലം യൂണിറ്റ് ഓഫീസിന്റെ ഉത്‌ഘാടനംനിർവഹിച്ചു . ലഹരിക്കെതിരെ ലഹരി വിരുദ്ധ പ്രതിജ്ഞ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയൂണിറ്റ് വൈസ് പ്രസിഡണ്ട് മുജീബ് എം.വി ചൊല്ലിക്കൊടുത്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗ് പ്രസിഡണ്ട് പ്രീത അനുശോചന പ്രമേയം അവതരിപ്പിച്ചു. ഉന്നത വിജയം കരസ്തമാക്കിയ വ്യാപാരികളുടെ മക്കളെ ചടങ്ങിൽ ആദരിച്ചു.കേരള വ്യാപാരി വ്യവസായി ഏകോപന സമിതിഒറ്റപ്പാലം മണ്ഡലം പ്രസിഡണ്ട് മരക്കാർ മുരിക്കുംപറ്റ സ്‌നേഹസ്പർശം സഹായപദ്ധതിയുടെ നറുക്കെടുപ്പ് നിർവ്വഹിച്ചു. യോഗത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡണ്ട് മുസ്തഫ മുളയങ്കാവ് , ജില്ലാ സെക്രട്ടറി അരവിദാക്ഷൻ ഒ , യൂത്ത് വിംഗ് ജില്ലാ ജനറൽ സെക്രട്ടറി ശിഹാബ് കൊപ്പം , ഒറ്റപ്പാലം മണ്ഡലം ജനറൽ സെക്രട്ടറി ഗിരീഷ് പത്തിരിപ്പാല , ഒറ്റപ്പാലം മണ്ഡലം ട്രഷറർ കരീം കൂട്ടിലക്കടവ് , ജില്ലാ യൂത്ത് വിംഗ് ട്രഷറർ ജിനീഷ് നെന്മാറ എന്നിവർ സംസാരിച്ചു . വർക്കിംഗ് പ്രസിഡണ്ട് ബഷീർ പിവി സ്വാഗതവും, യൂത്ത് വിംഗ് പ്രസിഡണ്ട് മുഹമ്മദ് അഫ്സൽ നന്ദിയും രേഖപ്പെടുത്തി.