palakkad express news

Palakkad Express News

Watch Palakkad Express News 24/7



Leela Arcade 2nd floor Coimbatore Road Sulthanpet Palakkad 678001

ആക്രമിക്കപ്പെട്ട വൈദികന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ച് മന്ത്രിയും എംഎൽഎ യും

മധ്യപ്രദേശിലെ ജബൽപൂരിൽ ആക്രമിക്കപ്പെട്ട മലയാളി വൈദികൻ ഡേവിസ് ജോർജ്ജിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ച് മന്ത്രി കെ രാജനും പി ബാലചന്ദ്രൻ എംഎൽഎ യും. ഇരുവരും വീഡിയോ കോൾ വഴി വൈദികനുമായി സംസാരിച്ചു. സംഭവം ഉണ്ടായ ഉടനെതന്നെ ഇതുമായി ബന്ധപ്പെട്ട് അവിടത്തെ സർക്കാരുമായി അന്വേഷണം നടത്തുകയും സംസ്ഥാന സർക്കാർ എന്ന നിലയിൽ അവിടത്തെ ഉന്നതരുമായി ബന്ധപ്പെടുകയും ചെയ്തിരുന്നതായും മന്ത്രി പറഞ്ഞു. കേവലം മതപ്രചരണം മാത്രമല്ലാതെ വിദ്യാലയങ്ങളും കലാലയങ്ങളും ഉൾപ്പെടെ ഒരു മേഖലയിലെ ആളുകളെ സാംസ്കാരികമായിട്ടും വിദ്യാഭ്യാസപരമായിട്ടും മുന്നോട്ടു കൊണ്ടുപോകാനുള്ള പ്രവർത്തനങ്ങൾ നടത്തിയിരുന്ന ആദരണീയനായ ഒരു വികാരിയെയാണ് ഇങ്ങനെ ആക്രമണത്തിന് ഇരയാക്കിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. തങ്ങളെല്ലാം ഒപ്പമുണ്ടെന്ന് എംഎൽഎ യും മന്ത്രിയും വൈദികനോട് പറഞ്ഞു. ആവശ്യമെങ്കിൽ ഒരു ഘട്ടത്തിൽ അങ്ങോട്ട് നേരിട്ടെത്താൻ തങ്ങൾ തയ്യാറാണെന്നും മന്ത്രി വൈദികനെ അറിയിച്ചു. ദൈവത്തിന്റെ അനുഗ്രഹവും പ്രാർത്ഥനകളും കൊണ്ട് യാതൊരു പ്രയാസവും ഇല്ലെന്നും എല്ലാവരുടെയും പിന്തുണ കരുത്ത് പകരുന്നു എന്നും അദ്ദേഹം സന്തോഷപൂവ്വം മറുപടി പറഞ്ഞതായും മന്ത്രി സൂചിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *