
എളനാട് :മാസപ്പടി കേസിൽ മകൾ വീണാ വിജയന് കേന്ദ്ര ഏജൻസി കുറ്റപത്രം നൽകിയതിനാൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് കോൺഗ്രസ്എളനാട് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. എളനാട് നിന്നും ആരംഭിച്ച പ്രകടനം കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻറ് കെകെ പ്രകാശൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സജിത്ത് എളനാട് അധ്യക്ഷത വഹിച്ചു. കെഎം സൈദലി. രമ്യ വിനിത്. ബേബിടീച്ചർ.സൈതു മാധവൻ, സുരേഷ് വാഴോട്, ഈശ്വരൻകുട്ടി, ബൈജു ജെസ്വിൻ, ശ്രീനാഥ് എന്നിവർ നേതൃത്വം നൽകി