palakkad express news

പാലക്കാട് മയക്കുമരുന്ന് പിടികൂടി.28.09 ഗ്രാം മെത്താഫെറ്റമിനുമായി എറണാകുളം, തിരുവനന്തപുരം സ്വദേശികൾ പാലക്കാട്ട് പിടിയിൽ.

പാലക്കാട്:” ഓപ്പറേഷൻ ഡി ഹണ്ട് ” ൻ്റെ ഭാഗമായി മയക്കുമരുന്നിനെതിരെ നടക്കുന്ന പരിശോധനയിൽ പാലക്കാട് ജില്ലാ പോലീസ് മേധാവി അജിത്ത്കുമാറിൻ്റെ നിർദ്ദേശകാരം പാലക്കാട് ജില്ലാ പോലീസ് ലഹരി വിരുദ്ധ സ്ക്വാഡും , പാലക്കാട് ടൗൺ സൗത്ത് പോലീസും , സംയുക്തമായി നടത്തിയ പരിശോധനയിൽ മണപ്പുള്ളിക്കാവ് വെച്ച് മാരക മയക്കുമരുന്നായ 28.09 ഗ്രാം മെത്താഫെറ്റമിനുമായി 1. അജിത്ത് വയസ്സ് 23 S/0 സുനിൽ, കിഴക്കേക്കുപ്പത്തിൽ വീട്, പാച്ചലൂർ, കോവളം, തിരുവനന്തപുരം ജില്ല 2. രാജേഷ് വയസ്സ് 23 S/O രാജു, കിഴക്കേപുരയ്ക്കൽ വീട്, പിറമഠം, നോർത്ത് പിറമഠം, മൂവാറ്റുപുഴ , എറണാകുളം ജില്ല എന്നിവർ പിടിയിലായി. ബാംഗ്ലൂരിൽ നിന്നാണ് പ്രതികൾ മയക്കുമരുന്ന് എത്തിച്ചത്. പ്രതികൾ ഉൾപ്പെടുന്ന മയക്കുമരുന്ന് സംഘത്തെക്കുറിച്ച് പോലീസ് അന്വേഷണം ശക്തമാക്കി . പാലക്കാട് ജില്ലാ പോലീസ് മേധാവി അജിത്ത് കുമാറിൻ്റെ നിർദ്ദേശപ്രകാരം പാലക്കാട് എ എസ്.പി. രാജേഷ് കുമാർ , പാലക്കാട് നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി അബ്ദുൾ മുനീർ എന്നിവരുടെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ ഹേമലതയുടെ നേതൃത്വത്തിലുള്ള പാലക്കാട് ടൗൺ സൗത്ത് പോലീസും പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും , ചേർന്നാണ് പരിശോധന നടത്തി മയക്കുമരുന്നും പ്രതികളേയും പിടികൂടിയത്.

ലഹരി മരുന്ന്: 20 ദിവസത്തിനിടെ പൊലീസ് പിടിയിലായത് 333 പേര്‍ലഹരി മരുന്ന് കടത്തും വിപണനവും ഉപയോഗവുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലയില്‍ നിന്നും കഴിഞ്ഞ 20 ദിവസത്തിനിടെ പൊലീസ് പിടികൂടിയത് 333 പേരെ. 2025 ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് 12 വരെയുള്ള കണക്കാണിത്. ലഹരി കണ്ടെത്തുന്നതിനായി പൊലീസ് ആരംഭിച്ച സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായാണ് ഇവര്‍ പിടിയിലായത്. ലഹരിയുമായി ബന്ധപ്പെട്ട് 328 കേസുകളാണ് ഈ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തത്. 123 കിലോ കഞ്ചാവ്, 196 ഗ്രാം എം.ഡി.എം.എ, 122 ഗ്രാം മെത്താഫെറ്റാമൈന്‍, 9.2 ഗ്രാം ഹാഷിഷ് ഓയില്‍, ലഹരിക്കായി ഉപയോഗിക്കുന്ന വേദന സംഹാരി ട്രമഡോള്‍ ടാബ്‌ലറ്റ് (Pyeevon Spas Plus capsule tablets contains Tramadol HCI) 148.75 ഗ്രാം, ആല്‍പ്രസോളം (Alprapal capsule tablet contains Alprazolam tablets IP 0.5 mg) 11.78 ഗ്രാം എന്നിവയാണ് ഈ കാലയളവില്‍ പൊലീസിന്റെ നേതൃത്വത്തില്‍ പിടികൂടിയതെന്ന് നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *