
ചേലക്കര നിയോജക മണ്ഡലം വേനൽക്കാല കുടിവെള്ളക്ഷാമം – എം.എൽ.എ യുടെ നേതൃത്വത്തിൽ യോഗം വേനൽകടുക്കുന്നതോടെ മണ്ഢലത്തിൽ ഉണ്ടാകാനിടയുള്ള കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് ആവശ്യമായ മുൻകരുതൽ നടപടി എടുക്കുന്നതിനായി എം.എൽ.എ യു.ആർ പ്രദീപ് വാട്ടർ അതോറിറ്റി എഞ്ചിനീയർമാരുടേയും,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റേയും പഞ്ചായത്ത് പ്രസിഡന്റുമാരുടേയും യോഗം ചേലക്കര പി.ബ്ല്യു.ഡി റസ്റ്റ് ഹൌസിൽ വിളിച്ച് ചേർത്തു. വിവിധ പമ്പ് ഹൌസുകളിലെ മോട്ടോറുകളുടേയും, വിവിധ പ്രദേശങ്ങളിൽ ലൈനിൽ പൊട്ടിയ പൈപ്പുകളുടേയും അറ്റകുറ്റ പണി നടത്തുന്നതിനും യോഗത്തിൽ ധാരണയായി. വള്ളത്തോൾ നഗർ പഞ്ചായത്തിലെ ചെറുതുരുത്തി റെയിൽവെ ട്രാക്കിനടിയിലൂടെയുള്ള പുഷ്ത്രു രീതി പ്രാകരമുള്ള 1.86 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവർത്തി ആരംഭിക്കുന്നതിന് ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കുന്നതിന് എം.എൽഎ വാട്ടർ അതോറിറ്റി സൂപ്രണ്ടിങ്ങ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ അവരുടെ മേഖലകളിൽ വേനൽകാലത്ത് ഉണ്ടാകാനിടയുള്ള കുടിവെള്ള ക്ഷാമത്തെ കുറിച്ചും മറ്റും സംസാരിച്ചു. യോഗത്തിൽ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷറഫ്, പാഞ്ഞാൾ പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ, വരവൂർ പഞ്ചായത്ത് പ്രസിഡന്റ് സുനിത, മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ, വള്ളത്തോൾനഗർ പഞ്ചായത്ത് പ്രസിഡന്റ് ഷെയ്ക്ക്അബ്ദുൾഖാദർ, ദേശമംഗലം പഞ്ചായത്ത് പ്രസിഡന്റ് ജയരാജ്, കൊണ്ടാഴി പഞ്ചായത്ത് പ്രസിഡന്റ് ശശിധരൻ തിരുവില്ല്വാമല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയൻ, വാട്ടർ അതോറിറ്റി സൂപ്രണ്ടിങ്ങ് എഞ്ചിനീയർ സുമ, വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ രജനി, അസിസ്റ്റന്റ് എഞ്ചിനീയർ അബു തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
