
പാലക്കാട് ഗവ: മോയൻ മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ” നിറവ് 2025 ” പൊതുവിദ്യാലയമായ മോയൻസ് സ്കൂളിൽ 2024- 2025 അദ്ധ്യയന വർഷത്തിൽ നടന്ന പാഠ്യ പാഠ്യതര പ്രവർത്തനങ്ങളുടേയും കലാ കായിക ശാസ്ത്ര പ്രവർത്തി പരിചയ മേഖലകളിലെ മികവുകളുടെ ഫോട്ടോ പ്രദർശനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ബിനുമോൾ ഉദ്ഘാടനം ചെയ്തു, പി.ടി.എ പ്രസിഡൻ്റ് എം.അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു, ഡി. ഇ.ഒ ഉഷ മന്നാട്ട്, എ.ഇ.ഒ രമേശ് പാറപ്പുറത്ത്, എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസർ എം.ആർ മഹേഷ് കുമാർ, ബി.പി.ഒ ശിവപ്രസാദ് എം.ആർ, പ്രധാന അദ്ധ്യാപകരായ പ്രീജ.പി.പി, ഇന്ദു.എം, സ്കൂൾ പ്രിൻസിപ്പൽ യു.കെ ലത, എസ്.എം സി ചെയർപേഴ്സൺ ദിവ്യ.ബി, എം.പി.ടി. എ പ്രസിഡൻ്റ് ധന്യഷിബു, ഐ.ജി രാജേഷ് , ഹരിദാസ് മച്ചിങ്ങൽ, ഷറഫുദ്ധിൻ കിച്ചലു, പി.ടി.എ ,എസ്.എം.സി ,എം.പി.ടി.എ ഭാരവാഹികൾ, അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു