പാലക്കാട് ഇന്ന് ചേർന്ന് നേതൃയോഗം ഡി.സി.സി പ്രസിഡന്റ് എ തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. ജനുവരി മാസം മുപ്പതിനകം നഗരസഭയിലെ എല്ലാ വാർഡിലും വാർഡ് കമ്മിറ്റി രൂപീകരിക്കാനും ,എലപ്പുള്ളി മദ്യ നിർമ്മാണ ശാല തുടങ്ങാൻ അനുവദിക്കില്ലെന്നും സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശക്തമായ ജനകീയ പ്രതിഷേധ പരിപാടികൾ സംഘപ്പിക്കുമെന്നും ഒന്നാം ഘട്ടം എന്ന നിലയിൽ ജനുവരി ഇരുപത്തിയഞ്ചിന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ എലപ്പുള്ളിയിൽ ജനങ്ങളെ അണിനിരത്തി ജനകീയ പ്രക്ഷോഭം നടത്തും എന്നും അദ്ധേഹം പറഞ്ഞു ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് സി.വി സതീഷ് അദ്ധ്യക്ഷത വഹിച്ചു, കെപിസിസി സെക്രട്ടറി പി .വി രാജേഷ് , ഡി.സി.സി ജനറൽ സെക്രട്ടറി വി.രാമചന്ദ്രൻ, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റുമാരായ രമേശ് പുത്തൂർ, അനിൽ ബാലൻ, എസ്.എം താഹ, നേതാക്കളായ ഹരിദാസ് മച്ചിങ്ങൽ, കെ.ആർ ശരരാജ്, പ്രസാദ് കൊപ്പം, എ.സത്താർ, റഷീദ് കള്ളിക്കാട്, എസ്.ശെൽവൻ, പി.കെ രാജൻ, കലാധരൻ യാക്കര എന്നിവർ പ്രസംഗിച്ചു യോഗത്തിൽ വിവിധ പാലക്കാട് ബ്ലോക്കിലെ മണ്ഡലങ്ങളുടെ ചുമതല (നോർത്ത് ) ജവഹർ രാജ്, കെ .ഭവദാസ്, ( ഈസ്റ്റ് ) സി. കിദ്ധർ മുഹമ്മദ്, വി.മോഹനൻ, ( വെസ്റ്റ് ) എസ്.കുപ്പേലൻ, എ.എം അബ്ദുളള, ( സൗത്ത് ) മനോജ് കളത്തിൽ, പി.എച്ച് മുസ്തഫ എന്നിവർക്ക് നല്കി