
അകലൂർ : സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പും മൗണ്ട് സീന കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന മൂന്നുദിവസത്തെ പ്രീ-മാരിറ്റൽ കൗൺസിലിംഗ് പ്രോഗ്രാം ആരംഭിച്ചു. ഒറ്റപ്പാലം മജിസ്‌ട്രേറ്റ് കോടതി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ എം.എ മുഹമ്മദ് സാജിദ് ഉദ്‌ഘാനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ ഡോ .സർഫ്രാസ് നവാസ് അധ്യക്ഷത വഹിച്ചു . പാലക്കാട് മൈനോറിറ്റി കോച്ചിങ് സെന്റ്ർ പ്രിൻസിപ്പാൾ ഡോ .കെ വാസുദേവൻ പിള്ള മുഖ്യപ്രഭാഷണം നടത്തി . മൗണ്ട് സീന മാനേജിങ് കമ്മിറ്റി യംഗം ശംസുദ്ധീൻ പത്തിരിപ്പാല, കോളേജ് വൈസ് പ്രിൻസിപ്പാൾ കെ ഷിഫാന , പ്രോഗ്രാം കോർഡിനേറ്റർ എൻ.പി മുഹമ്മദ് റാഫി , പ്രീ-മാരിറ്റൽ കൗൺസിലിംഗ് ഫാക്കൽറ്റി ജമാലുദ്ധീൻ മാളിക്കുന്ന്, ബി.സി ജി കോർഡിനേറ്റർ ആർ .അനിത എന്നിവർ സംസാരിച്ചു
ന്യൂനപക്ഷ ക്ഷേമ വകുപ്പു നടപ്പിലാക്കുന്ന ‘പാത്തുവേ’ സോഷ്യൽ ലൈഫ് വെൽനെസ്സ് പരിപാടിയുടെ ഭാഗമായിട്ടാണ് 18 വയസ്സ് പൂർത്തിയായ പെൺകുട്ടികൾക്ക് പ്രീ-മാരിറ്റൽ കൗൺസിലിംഗ് പ്രോഗ്രാം സംഘടിപ്പിക്കുന്നത് .പരിശീലനപരിപാടി വിജയകരമായി പൂർത്തീകരിക്കുന്നവർക്കു ന്യൂനപക്ഷ ക്ഷേമ വകുപ്പ് സർട്ടിഫിക്കറ്റ് വിതരണം ചെയ്യും .കേരളത്തിലെ പ്രസ്തരായ കൗൺസിലർമാരും പരിശീലകരുമാണ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നത്.